Home പ്രധാന വാർത്തകൾ ദീപാവലി തിരക്കില്‍ ടെന്‍ഷനടിക്കേണ്ട; ബെംഗളൂരുവില്‍ നിന്ന് ഈ നഗരങ്ങളിലേക്ക് സ്‌പെഷ്യല്‍ ട്രെയിനുകള്‍

ദീപാവലി തിരക്കില്‍ ടെന്‍ഷനടിക്കേണ്ട; ബെംഗളൂരുവില്‍ നിന്ന് ഈ നഗരങ്ങളിലേക്ക് സ്‌പെഷ്യല്‍ ട്രെയിനുകള്‍

by admin

ട്രെയിനുകളില്‍ യാത്രക്കാരുടെ തിരക്ക് ഏറ്റവും കൂടുതല്‍ അനുഭവപ്പെടുന്ന സമയമാണ് ദീപാവലി. പ്രത്യേകിച്ച്‌ ബെംഗളൂരു പോലുള്ള വലിയ നഗരങ്ങളില്‍.ഐടി നഗരമായതിനാല്‍ തന്നെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ ബെംഗളൂരുവില്‍ താമസിക്കുന്നുണ്ട്. ഉത്സവ സീസണില്‍ ഇവരെല്ലാം നാട്ടിലേക്കു പോകാന്‍ തിടുക്കം കൂട്ടും. അതിനാല്‍ ട്രെയിനുകളിലും വലിയ തിരക്ക് ഉണ്ടാകും.ദീപാവലി പ്രമാണിച്ച്‌ തിരക്ക് നിയന്ത്രിക്കാന്‍ സൗത്ത് വെസ്റ്റേണ്‍ റെയില്‍വേ ബെംഗളൂരുവില്‍ നിന്ന് ഇന്ത്യയിലെ പ്രധാന നഗരങ്ങളിലേക്ക് പ്രത്യേക ട്രെയിന്‍ സര്‍വീസ് അനുവദിച്ചിട്ടുണ്ട്. ഗോവ, ജയ്പൂര്‍, കൊല്‍ക്കത്ത എന്നിവിടങ്ങളിലേക്കാണ് സ്‌പെഷ്യല്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നത്. ചുവടെ പറയുന്ന ട്രെയിനുകളാണ് പ്രത്യേക സര്‍വീസ് നടത്തുന്നത്.ഗോവയിലേക്കുള്ള ട്രെയിന്‍ നമ്ബര്‍ 07317 ഒക്ടോബര്‍ 17 ന് രാത്രി 11.25 ന് കെഎസ്‌ആര്‍ ബെംഗളൂരുവില്‍ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം ഉച്ചയ്ക്ക് 2.55 ന് വാസ്‌കോ-ഡ-ഗാമയില്‍ എത്തും. തിരിച്ചുള്ള ദിശയില്‍ ട്രെയിന്‍ നമ്ബര്‍ 07318, ഒക്ടോബര്‍ 18 ന് വൈകുന്നേരം അഞ്ചു മണിക്ക് വാസ്‌കോ-ഡ-ഗാമയില്‍ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 08.30 ന് ബെംഗളൂരു കന്റോണ്‍മെന്റില്‍ എത്തും.രണ്ട് ട്രെയിനുകളും ബെംഗളൂരു കന്റോണ്‍മെന്റ്, എസ്‌എംവിടി ബെംഗളൂരു, ഹുബ്ബള്ളി, ലോണ്ട, മഡ്ഗാവ് വഴിയാണ് സര്‍വീസ് നടത്തുന്നത്.ഒക്ടോബര്‍ 18 നും 25 നും രാത്രി 11.55 ന് മൈസൂരുവില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ നമ്ബര്‍ 06231, അടുത്ത തിങ്കളാഴ്ച വൈകുന്നേരം 6.40 ന് ജയ്പൂരില്‍ എത്തും. മടക്കയാത്രയില്‍, ഒക്ടോബര്‍ 21 നും 28 നും പുലര്‍ച്ചെ നാലു മണിക്ക് ജയ്പൂരില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ നമ്ബര്‍ 06232, അടുത്ത വ്യാഴാഴ്ച പുലര്‍ച്ചെ 3.30 ന് മൈസൂരുവില്‍ എത്തും. ട്രെയിനുകള്‍ കെഎസ്‌ആര്‍ ബെംഗളൂരു, അര്‍സികെരെ, ഹുബ്ബള്ളി, പൂനെ വഴി സര്‍വീസ് നടത്തും.

You may also like

error: Content is protected !!
Join Our WhatsApp Group