Home കർണാടക ‘എന്റെ അക്കൗണ്ട് എന്റെ അവകാശം’; ബെംഗളൂരു നിവാസികള്‍ക്കായി വൻകിട സ്വത്തവകാശ ക്യാമ്പയിൻ പ്രഖ്യാപിച്ച്‌ ഡി.കെ. ശിവകുമാര്‍

‘എന്റെ അക്കൗണ്ട് എന്റെ അവകാശം’; ബെംഗളൂരു നിവാസികള്‍ക്കായി വൻകിട സ്വത്തവകാശ ക്യാമ്പയിൻ പ്രഖ്യാപിച്ച്‌ ഡി.കെ. ശിവകുമാര്‍

ബെംഗളൂരു: ബെംഗളൂരു നഗരത്തിലെ 23 ലക്ഷത്തോളം പൗരന്മാര്‍ക്ക് വസ്തു ഉടമസ്ഥാവകാശ രേഖകള്‍ നല്‍കുന്നതിനായി ‘എന്റെ അക്കൗണ്ട് എന്റെ അവകാശം’ എന്ന പേരില്‍ വന്‍കിട ക്യാമ്പയിന്‍ പ്രഖ്യാപിച്ച്‌ കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാര്‍. സ്വത്തവകാശ രേഖകള്‍ ഡിജിറ്റൈസ് ചെയ്യുന്നതിനും തട്ടിപ്പുകള്‍ തടയുന്നതിനുമുള്ള വിപുലമായ പദ്ധതിയുടെ ഭാഗമായാണ് ഈ നീക്കം.ഉടമസ്ഥാവകാശ രേഖകള്‍ കന്നഡയിലും ഇംഗ്ലീഷിലും ഗുണഭോക്താക്കളുടെ വീട്ടില്‍ നേരിട്ട് എത്തിക്കും.ശനിയാഴ്ചകളിലും ഉദ്യോഗസ്ഥര്‍ ജോലി ചെയ്ത് നടപടികള്‍ വേഗത്തിലാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.ബി-ഖാത വസ്തുക്കള്‍ എ-ഖാതയിലേക്ക് മാറ്റുന്നവര്‍ക്ക് 100 ദിവസത്തെ പ്രത്യേക ഇളവ് പ്രഖ്യാപിച്ചു. നിലവിലുള്ള 5 ശതമാനത്തിന് പകരം ഗൈഡന്‍സ് വാല്യൂവിന്റെ 2 ശതമാനം മാത്രം നല്‍കി മാറ്റം വരുത്താം. ഈ കാലയളവ് കഴിഞ്ഞാല്‍ പഴയ നിരക്ക് തന്നെ നല്‍കേണ്ടി വരും. കൂടാതെ, സ്ഥലപരിമിതി മൂലം നിര്‍മ്മാണ ചട്ടങ്ങള്‍ ലംഘിച്ചവര്‍ക്കുള്ള ഇളവ് പരിധി 5 ശതമാനത്തില്‍ നിന്ന് 15 ശതമാനമായി ഉയര്‍ത്തി.

ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനായി പുതിയ പദ്ധതികളും ഉപമുഖ്യമന്ത്രി പ്രഖ്യാപിച്ചു:ഹെബ്ബാള്‍ ജംഗ്ഷന്‍ മുതല്‍ അഗ്രിക്കള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റി ക്യാമ്പസ് വരെ 2.2 കിലോമീറ്റര്‍ നീളത്തില്‍ മൂന്ന് വരി തുരങ്ക പാത നിര്‍മ്മിക്കും.മേക്രി സര്‍ക്കിളില്‍ നിന്ന് 1.7 കിലോമീറ്റര്‍ എലിവേറ്റഡ് കോറിഡോറും നിര്‍മ്മിക്കും. ഈ രണ്ട് പദ്ധതികളുടെയും നിര്‍മ്മാണം അടുത്ത മാസം ആരംഭിച്ച്‌ 18 മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കും. പെരിഫറല്‍ റിംഗ് റോഡ് (ഇപ്പോള്‍ ബെംഗളൂരു ബിസിനസ് കോറിഡോര്‍) പദ്ധതിക്കായി 80 ശതമാനം കര്‍ഷകരും ഭൂമി വിട്ടുനല്‍കാന്‍ സമ്മതിച്ചതായി അദ്ദേഹം അറിയിച്ചു.ബെംഗളൂരുവിലെ ഓരോ യഥാര്‍ത്ഥ വസ്തു ഉടമയ്ക്കും നിയമപരമായ സംരക്ഷണം ഉറപ്പാക്കുന്ന ചരിത്രപരമായ തീരുമാനമാണിതെന്ന് ഡി.കെ. ശിവകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വരും ദിവസങ്ങളില്‍ 3,000 കോടി രൂപയുടെ കൂടുതല്‍ അടിസ്ഥാന സൗകര്യ പദ്ധതികള്‍ പ്രഖ്യാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

You may also like

error: Content is protected !!
Join Our WhatsApp Group