Home Featured പാര്‍ട്ടി സോണില്‍ 10000 സിസിടിവികള്‍, ആയിരക്കണക്കിന് പൊലീസുകാര്‍, പുതുവര്‍ഷാഘോഷത്തിന് ബെംഗളൂരു സജ്ജം; ഡി കെ ശിവകുമാര്‍

പാര്‍ട്ടി സോണില്‍ 10000 സിസിടിവികള്‍, ആയിരക്കണക്കിന് പൊലീസുകാര്‍, പുതുവര്‍ഷാഘോഷത്തിന് ബെംഗളൂരു സജ്ജം; ഡി കെ ശിവകുമാര്‍

by admin

പുതുവർഷ ആഘോഷങ്ങള്‍ കൈവിട്ട് പോകാതിരിക്കാൻ കർശന നിയന്ത്രണങ്ങളുമായി കർണാടക. ആഘോഷങ്ങളുടെ മാറ്റ് കുറയാതിരിക്കാൻ ശ്രദ്ധിക്കുന്നതിനൊപ്പം ആളുകളുടെ സുരക്ഷ മുന്നില്‍ കണ്ടാണ് നടപടിയെന്നാണ് കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ പ്രതികരണം.സമൂഹമാധ്യമങ്ങളിലെ ആഘോഷങ്ങള്‍ ആരേയും വേദനിപ്പിക്കാതെയാവാൻ ശ്രദ്ധിക്കണമെന്നും ഡി കെ ശിവകുമാർ നെറ്റിസണ്‍സിനോട് ആവശ്യപ്പെട്ടു. ഡിസംബർ 31 നഗരത്തിലെ ആഘോഷ പാർട്ടികളില്‍ നിരീക്ഷണത്തിനായി 10000 സിസിടിവി ക്യാമറകളാണ് സജ്ജമായിട്ടുള്ളതെന്നും ഡി കെ ശിവകുമാർ വിശദമാക്കി.

അന്തർദേശീയ തലത്തില്‍ ബെംഗളൂരുവിന്റെ പേരിന് കളങ്കം വരുന്ന രീതിയിലുള്ള പ്രവർത്തികളില്‍ ഏർപ്പെടരുതെന്നും ഡി കെ ശിവകുമാർ യുവ തലമുറയോട് ആവശ്യപ്പെട്ടു. കരുതലോടെയും ഉത്തരവാദിത്തത്തോടെയും പുതിയ വർഷത്തിനായി ഒരുങ്ങാമെന്നും ഡി കെ ശിവകുമാർ വിശദമാക്കി. ഒരു തരത്തിലുമുള്ള നിയമ ലംഘനങ്ങളോടും സർക്കാർ സഹിഷ്ണുത കാണിക്കില്ലെന്നും ഡി കെ ശിവകുമാർ വിശദമാക്കി. ആഘോഷങ്ങളുടെ പേരിലുള്ള അക്രമങ്ങള്‍ നിരീക്ഷണത്തിലാണെന്നും ഡി കെ ശിവകുമാർ വിശദമാക്കി.

അനാവശ്യ സംഭവങ്ങള്‍ നഗരത്തിലുണ്ടാവാതിരിക്കാനുള്ള ഒരുക്കങ്ങള്‍ പൂർണമാണെന്ന് കർണാടക ആഭ്യന്തര മന്ത്രിയുടെ വിശദമാക്കി. ആയിരക്കണക്കിന് പൊലീസുകാരനാണ് വിവിധയിടങ്ങളിലായി ഡ്യൂട്ടിയിലുള്ളത്.

ഉമാ തോമസ് വീണ സംഭവം; മൃദംഗവിഷന്‍ സിഇഒയെ അറസ്റ്റ് ചെയ്തു

കലൂര്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടന്ന നൃത്തപരിപാടിക്കിടെ സ്‌റ്റേജില്‍ നിന്ന് വീണ് ഉമാ തോമസ് എംഎല്‍എയ്ക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ ‘മൃദംഗവിഷന്‍’ സിഇഒ ഷമീര്‍ അബ്ദുള്‍ റഹീം അറസ്റ്റില്‍.അപകടകരമായ രീതിയിലാണ് നൃത്തപരിപാടിയ്ക്കുള്ള സ്‌റ്റേജ് നിര്‍മ്മിച്ചതെന്ന് പോലീസിന്റെ പ്രാഥമിക പരിശോധനയില്‍ തെളിഞ്ഞിരുന്നു. തുടര്‍ന്നാണ് സിഇഒയെ അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ ‘മൃദംഗനാദം’ പരിപാടിയുടെ ഇവന്റ് മാനേജര്‍ കൃഷ്ണകുമാറിനെ പോലിസ് നേരത്തേ കസ്റ്റഡിയിലെടുത്തിരുന്നു. കൃഷ്ണകുമാറുമായി കലൂര്‍ സ്‌റ്റേഡിയത്തില്‍ പോലീസ് തെളിവെടുപ്പ് നടത്തി.

പിഡബ്ല്യൂഡിയെക്കൊണ്ട് പരിശോധിപ്പിച്ച്‌ ശാസ്ത്രീയവശങ്ങളും മനസ്സിലാക്കിയാണ് പോലീസിന്റെ അന്വേഷണം പുരോഗമിക്കുന്നത്. കൃത്യമായ ബാരിക്കേഡ് സജ്ജീകരിക്കാതെയും മുന്‍വശത്ത് ഒരാള്‍ക്ക് നടന്നുപോകുവാന്‍ പോലും സ്ഥലമില്ലാത്ത രീതിയിലുമാണ് സ്‌റ്റേജ് ക്രമീകരിച്ചിരുന്നത്. അതാണ് അപകടത്തിലേക്ക് നയിച്ചത് എന്നാണ് പോലിസിന്റെ വിലയിരുത്തല്‍.

You may also like

error: Content is protected !!
Join Our WhatsApp Group