ബെംഗളൂരു: മടിവാള മാരുതി നഗർ നൂറുൽ ഹുദ മദ്രസയിൽ പുതിയ അധ്യയന വർഷത്തോടനുബന്ധിച്ചുള്ള പ്രവേശനോത്സവം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. മദ്രസ പ്രസിഡന്റ് മുജീബ് റഹ്മാൻ സാഹിബിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി ജമാലുദ്ധീൻ സഖാഫി ഉദ്ഘാടനം ചെയ്തു.മദ്രസ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യവും പുതിയ തലമുറയുടെ മത-മൂല്യബോധ രൂപീകരണത്തിൽ അതിന്റെ പങ്കും സംബന്ധിച്ച് സലീം സഖാഫിയും ഫാളിലി സഖാഫിയും വിഷയാവതരണം നടത്തി. പുതിയ അക്ഷരലോകത്തേക്ക് പ്രവേശിക്കുന്ന വിദ്യാർത്ഥികളെയും അവരുടെ രക്ഷിതാക്കളെയും ചടങ്ങിൽ പ്രത്യേകം സ്വീകരിച്ചു.മഹല്ല് ഖത്തീബ് പ്രാർത്ഥന നിർവഹിച്ച ചടങ്ങിൽ സെക്രട്ടറി ശിഹാബ് മടിവാള സ്വാഗതം ആശംസിച്ചു. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും മദ്രസ അധ്യാപകർക്കും മഹല്ല് ഭാരവാഹികൾക്കും പങ്കാളിത്തം കൊണ്ടും ആവേശം കൊണ്ടും ശ്രദ്ധേയമായ പ്രവേശനോത്സവമായി പരിപാടി മാറി.