Home Featured കർണാടക ആർടിസി ജീവനക്കാർ സമരം പിൻവലിച്ചു

കർണാടക ആർടിസി ജീവനക്കാർ സമരം പിൻവലിച്ചു

by admin

ബെംഗളൂരു : ശമ്പളക്കുടിശ്ശിക വിതരണം ചെയ്യുക,ശമ്പള വർധന നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുയിച്ച് കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ജീവനക്കാർ 31 മുതൽ നടത്താനിരുന്ന സമരം പിൻവലിച്ചു. ആവശ്യങ്ങൾ ചർച്ച ചെയ്യാൻ ജനുവരി 15-ന് മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി ചർച്ചയ്ക്ക് അവസരം നൽകാമെന്ന ഉറപ്പിന്മേലാണ് സമരം പിൻവലിച്ചത്. സിദ്ധരാമയ്യയും ഗതാഗതവകുപ്പ് മന്ത്രി രാമലിംഗ റെഡ്ഡിയും ഞായറാഴ്ച വൈകിട്ട് ചർച്ച നടത്തിയതിനെ പിന്നാലെയാണ് സമരം പിൻവലിച്ചത്.

മുഖ്യമന്ത്രിയുമായി 15-ന് ചർച്ച നടത്താൻ അവസരമൊരുക്കുമെന്ന് രാമലിംഗ റെഡ്ഡി അറിയിച്ചതിനെ തുടർന്നാണ് സമരം പിൻവലിച്ചതെന്ന് കർണാടക ആർ.ടി.സി. സ്റ്റാഫ് ആൻഡ് വർക്കേഴ്‌സ് ഫെഡറേഷൻ അറിയിച്ചു. കഴിഞ്ഞ 38 മാസത്തെ കുടിശ്ശിക അനുവദിക്കണമെന്ന് ജീവനക്കാർ ആവശ്യപ്പെട്ടു വരുകയാണ്. സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന ശക്തി പദ്ധതിയിലേക്കുള്ള 1,600 കോടി രൂപ, ജീവനക്കാരുടെ പ്രൊവിഡന്റ് ഫണ്ടിലേക്കുള്ള 2,800 കോടി രൂപ, വിരമിച്ച ജീവനക്കാർക്കുള്ള 400 കോടി രൂപ എന്നിവയും സർക്കാർ നൽകാനുണ്ട്.

പ്രസവിക്കുന്ന ജീവികള്‍, വൈറലായി രണ്ടാം ക്ലാസുകാരുടെ ഉത്തരക്കടലാസ്, പങ്കുവെച്ച്‌ ടീച്ചര്‍

പരീക്ഷയ്ക്ക് വളരെ രസകരവും നിഷ്‌കളങ്കവുമായ ഉത്തരങ്ങളെഴുതിയ കൊച്ചുകുട്ടികളുടെ ഉത്തരക്കടലാസുകള്‍ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്.ഇപ്പോഴിതാ ഒരു അധ്യാപിക പങ്കുവച്ച അത്തരമൊരു ഉത്തരക്കടലാസാണ് ഫേസ്ബുക്കിലെ താരം.രണ്ടാം ക്ലാസിലെ ക്രിസ്മസ് പരീക്ഷയുടെ ഉത്തരക്കടലാസാണ് അധ്യാപിക സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. മുട്ടയിടുന്നവരെയും പ്രസവിക്കുന്നവരെയും ചുറ്റുപാടും നിരീക്ഷിച്ച്‌ പട്ടികപ്പെടുത്താനായിരുന്നു ചോദ്യം.

ഇതിന് താഴെ് പ്രസവിക്കുന്നവരുടെ പട്ടികയില്‍ ആനയ്ക്കും പൂച്ചക്കും പട്ടിക്കും പശുവിനുമൊപ്പം തങ്ങളുടെ അധ്യാപികയുടെ പേരും കുട്ടി എഴുതിവച്ചത്.തിരുവനന്തപുരം തൈക്കാട് മോഡല്‍ എച്ച്‌എസ്‌എല്‍പിഎസിലെ അധ്യാപികയായ ജി എസ് സുനിതയാണ് ഉത്തരക്കടലാസ് ഫേസ്ബുക്കില്‍ പങ്കുവച്ചത്. ‘രണ്ടാം ക്ലാസ് ഉത്തരക്കടലാസ് ചുറ്റുപാടും നിരീക്ഷിച്ച്‌ എഴുതാന്‍ പറഞ്ഞതാ.. പക്ഷെ ഇത്രയും പ്രതീക്ഷിച്ചില്ല.. മുട്ടയിടുന്നവരും പ്രസവിക്കുന്നവരും’ – ഉത്തരക്കടലാസിനൊപ്പം അധ്യാപിക കുറിച്ചു.

ഒരാളല്ല, രണ്ടുകുട്ടികളാണ് സുനിത ടീച്ചറുടെ പേരും പ്രസവിക്കുന്നവരുടെ കൂട്ടത്തില്‍ ഉത്തരക്കടലാസില്‍ എഴുതിയത്.

You may also like

error: Content is protected !!
Join Our WhatsApp Group