Home covid19 ഇന്ന് മൊത്തം 135 പുതിയ കേസുകൾ : മൂന്നു മരണം

ഇന്ന് മൊത്തം 135 പുതിയ കേസുകൾ : മൂന്നു മരണം

by admin

ബംഗളുരു : സംസ്ഥാന ആരോഗ്യ വകുപ്പ് ഇന്ന് വൈകുന്നേരം അഞ്ചു മണിക്ക് പുറത്തുവിട്ട ബുള്ളറ്റിൻ പ്രകാരം പുതുതായി 135 കേസുകൾ റിപ്പോർട്ട് ചെയ്തു . ഇന്നലെ വൈകുന്നേരം 5 മണി മുതൽ ഇന്ന് വൈകുന്നേരം 5 മണിവരെ ആണ് കണക്കുകൾ.

ഇന്ന് മുന്ന് പേർ മരിച്ചു . യാദഗിരി ജില്ലയിൽ 69 കാരിയും, ബീദറിൽ 49 കാരനും , വിജയപുരയിൽ 82 കാരനും ഇന്ന് മരണമടഞ്ഞു.

ഇന്ന് 17 പേർ അസുഖം മാറി ആശുപത്രി വിട്ടു

ഇതോടെ നിലവിലുള്ള രോഗികളുടെ എണ്ണം : 1588 , മരണ സംഖ്യ : 47
അസുഖം മാറിയവർ : 781. മൊത്തം റിപ്പോർട്ട് ചെയ്ത കേസുകൾ 2418

യാദഗിരി : 16 , ദക്ഷിണ കന്നഡ : 11, ബീദർ: 12, ഉത്തരകന്നട : 6, ബെല്ലാരി : 1, റായ്ച്ചൂര് : 5, ബംഗളുരു നഗര : 8, വിജയപുര: 2, കൽബുർഗി : 27, മണ്ടിയ : 1, തുംകൂര് : 1, ഹാസൻ : 15, ബെൽഗാവി : 4, ഉഡുപ്പി : 9, ചിക്കമംഗളുരു : 1. എന്നിങ്ങനെയാണ് ജില്ലാ തിരിച്ചുള്ള കണക്കുകൾ

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group