Home covid19 രാജ്യത്ത് കോറോണയ്ക്കുള്ള മരുന്ന് കണ്ടെത്തി ‘റെംഡെസിവിർ’ : അംഗീകാരം നൽകി ഇന്ത്യ ,അമേരിക്ക,ജപ്പാൻ

രാജ്യത്ത് കോറോണയ്ക്കുള്ള മരുന്ന് കണ്ടെത്തി ‘റെംഡെസിവിർ’ : അംഗീകാരം നൽകി ഇന്ത്യ ,അമേരിക്ക,ജപ്പാൻ

by admin

ബെംഗളൂരു: കോവിഡ് -19 രോഗികളെ ചികിത്സിക്കുന്നതിന് അടിയന്തര ഉപയോഗത്തിനായി ‘ഗിലിഡ് സയൻസസ് ഇൻകോര്പറേഷൻ ‘ എന്ന അമേരിക്കൻ കമ്പനിയുടെ ആൻറിവൈറൽ മരുന്നായ “റെംഡെസിവിർ (remdesivir)” ന് ആംഗീകാരം നൽകിയതായി സർക്കാർ അറിയിച്ചു.

ഹൈദരാബാദ് കേന്ദ്രീകരിച്ചു നടന്ന സാധാരണ ക്ലിനിക്കൽ ടെസ്റ്റുകളിൽ കോവിഡ്-19 രോഗികളിൽ നേരിയ രീതിയിലെങ്കിലും പുരോഗതി കാണിച്ച ആദ്യത്തെ മരുന്നാണ് റെംഡെസിവിർ.

കഴിഞ്ഞ മാസം യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ ഇതിന് അടിയന്തര ഉപയോഗ അംഗീകാരം നൽകിയിരുന്നു, കൂടാതെ ജാപ്പനീസ് ഹെൽത്ത് റെഗുലേറ്റർമാരുടെ അംഗീകാരവും ലഭിച്ചു.

“അഞ്ച് ഡോസ് റെംഡെസിവിർ നിബന്ധനകളോടെ അടിയന്തര ഘട്ടത്തിൽ ഉപയോഗിക്കുന്നതിനു ജൂൺ ഒന്നിന് അംഗീകാരം നൽകിയിട്ടുണ്ട് ” – ഡ്രഗ്സ് കൺട്രോളർ ജനറൽ ഒരു ഇമെയിൽ പ്രസ്താവനയിൽ പറഞ്ഞു.

പക്ഷെ കൂടുതൽ വിവരങ്ങൾ ആവശ്യപ്പെട്ടു അയച്ച ഇമെയിലിനോട് മരുന്ന് നിർമ്മാതാവ് പ്രതികരിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .

ചൊവ്വാഴ്ചയിലെ കണക്കനുസരിച്ച് ഇന്ത്യയിൽ 198,706 കൊറോണ വൈറസ് കേസുകളും 5,598 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ബാംഗ്ലൂർ മലയാളി വാർത്തയുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 9895990220 എന്ന നമ്പറിൽ മെസ്സേജ് ചെയ്യാം

അഞ്ച് ദിവസത്തെ കോഴ്‌സ് നൽകിയ COVID-19 രോഗികളിൽ റിംഡെസിവിർ മിതമായ നേട്ടം കാണിക്കുന്നുവെന്ന് ഗിലിഡ് സയൻസ് സയൻസസ് തിങ്കളാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു, അതേസമയം പഠനത്തിൽ 10 ദിവസത്തേക്ക് അത് സ്വീകരിച്ചവരിൽ പ്രതീക്ഷിച്ച വിജയം മാറ്റം കണ്ടെത്താനായില്ല

യൂറോപ്യൻ, ദക്ഷിണ കൊറിയൻ അധികൃതരും റിംഡെസിവിർ പരീക്ഷിക്കുന്നുണ്ട് . കഴിഞ്ഞ വെള്ളിയാഴ്ച ദക്ഷിണ കൊറിയൻ ആരോഗ്യ അധികൃതർ മരുന്ന് ഇറക്കുമതി ആവശ്യപ്പെടുമെന്നു അറിയിച്ചിരുന്നു. പക്ഷെ ഈ രണ്ട് വിപണികളിലും ഗിലെയാഡിന് ഇതുവരെ റെഗുലേറ്ററി അംഗീകാരം ലഭിച്ചിട്ടില്ല.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group