ബെംഗളൂരു: ബെംഗളൂരുവിലെ വി.വി പുരത്ത് നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിലെ താത്കാലിക തൂൺ വീണ് 15കാരി മരിച്ച സംഭവത്തിൽ കോൺട്രാക്‌ടർ ചന്ദ്രശേഖറിനെ പൊലീസ് അറസ്റ്റ് ചെയ്തു.മരണപ്പെട്ട തേജസ്വിനിയുടെ പിതാവ് സുധാകർ റാവു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.ശനിയാഴ്ച ഉച്ചയ്ക്ക് 12.45ഓടെയാണ് സംഭവം. വി.വി പുരം വാസവി വിദ്യാനികേതനിലെ പത്താം ക്ലാസ് വിദ്യാർഥിനിയായ തേജസ്വിനി റാവു സ്കൂളിൽ നിന്ന് വീട്ടിലേക്ക് വരുന്നതിനിടെയായിരുന്നു അപകടം.
കെട്ടിടത്തിന്റെ ആറാം നിലയിൽ നിർമാണ പ്രവർത്തനങ്ങൾ താങ്ങി നിർത്തുന്നതിനായി ഉപയോഗിച്ച താത്കാലിക തൂൺ തകർന്ന് കുട്ടിയുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സൈബര്‍ തട്ടിപ്പിനിരയായ യുവതി ആത്മഹത്യ ചെയ്തു
ദെല്‍ഹി:സൈബർ തട്ടിപ്പിനിരയായി ഒന്നര ലക്ഷം നഷ്ടമായ യുവതി ആത്മഹത്യ ചെയ്തു. ഉത്തർ പ്രദേശ് സഹറാൻ പൂരിലെ മൊഹല്ല ഹമീദില്‍ താമസിക്കുന്ന 26കാരിയായ യുവതിയാണ് വിഷം കഴിച്ച് മരിച്ചത്.42 ലക്ഷം രൂപയുടെ ലോട്ടറി അടിച്ചെന്നും 1.5 ലക്ഷം രൂപ നികുതിയായി നല്‍കണമെന്നും ഒരാള്‍ ആവശ്യപ്പെട്ടു. യുവതിയുടെ വിശ്വാസം നേടാനായി 42 ലക്ഷത്തിന്റെ റസീറ്റ് അയച്ചു കൊടുത്തു. ഉടനെ തന്റെ കൊച്ചു സമ്ബാദ്യവും ബന്ധുക്കളില്‍ നിന്നും പരിചയക്കാരില്‍ നിന്നും ഒന്നര ലക്ഷം രൂപ സ്വരൂപിച്ച് അയച്ചു കൊടുത്തു.
തൻ്റ അക്കൗണ്ടില്‍ ലോട്ടറി സമ്മാന തുക എത്താതിനെ തുടർന്ന് തട്ടിപ്പുകാരനെ ഫോണില്‍ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. താൻ കബളിപ്പിക്കപ്പെട്ടതായി മനസ്സിലാക്കിയ യുവതി മനോവിഷമം മൂലം ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് എസ്പി മംഗ്ളിക് പറഞ്ഞു.