ബെംഗളൂരു: നഗരം വെള്ളക്കെട്ടിൽ വലയുന്നതിനിടെ ദോശക്കടയുടെ പ്രചാരണ വിഡിയോ ട്വീറ്റ് ചെയ്ത യുവമോർച്ച ദേശീയ പ്രസിഡന്റ് തേജസ്വി സൂര്യ എംപിക്ക് 10 കടകളിൽ നിന്നുള്ള ദോശ അയച്ചുകൊടുത്ത് കോൺഗ്രസ്.എംപിയുടെ ഓഫീസിലേക്ക് ഓൺലൈനായി ഡെലിവറി ചെയ്ത് കൊടുത്താണു പ്രതിഷേധം. ജനങ്ങളുടെ ദുരിതത്തിൽ വ്യാകുലപ്പെടാതെ തേജസ്വി സൗജന്യമായി ദോശ കഴിച്ചു രസിക്കട്ടെയെന്നു കോൺഗ്രസ് ട്വീറ്റ് ചെയ്തു.
പത്മനാഭനഗറിലെ കടയിലിരുന്നു ബട്ടർ മസാല ദോശയും ഉപ്പുമാവും കഴിച്ച ശേഷം അവിടത്തെ ഗുണഗണങ്ങൾ വാഴ്ത്തുന്ന തേജസ്വിയുടെ 40 സെക്കൻഡ് വിഡിയോ കഴിഞ്ഞ ദിവസം കോൺഗ്രസ് സമൂഹ മാധ്യമ സെൽ കോഓർഡിനേറ്റർ ലാവണ്യ ബെല്ലാൽ പുറത്തുവിട്ടിരുന്നു.കഴിഞ്ഞ 5ന് ചിത്രീകരിച്ചതാണിതെന്നും വെള്ളക്കെട്ട് ദുരിതം നേരിടുന്ന ഒരിടം പോലും സന്ദർശിക്കാതെയാണു തേജസ്വി ദോശക്കടയുടെ പരസ്യത്തിനു സമയം ചെലവഴിച്ചതെന്നും ലാവണ്യ ആരോപിച്ചിരുന്നു. തുടർന്നു ഒട്ടേറെപ്പേരാണ് വിമർശനവുമായി രംഗത്തുവന്നത്.
അഴിമതി ആരോപണങ്ങളിൽ ചർച്ച വേണം; ബൊമ്മയെ വെല്ലുവിളിച്ച് സിദ്ധരാമയ്യ
ബെംഗളൂരു : അഴിമതി ആരോപണങ്ങളിൽ തുറന്ന ചർച്ച നടത്താൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മയെ പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ വെല്ലു വിളിച്ചു.മുഖ്യമന്ത്രിക്ക് ഇഷ്ടമുള്ള സമയവും സ്ഥലവും തിരഞ്ഞെടുക്കാം. നിലവിലേതു 40% കമ്മിഷൻ സർക്കാരാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
ശനിയാഴ്ച ദൊഡബെല്ലാപുരയിൽ നടന്ന ബിജെപി ജനസ്പന്ദന റാലിയിൽ മുഖ്യമന്ത്രി തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾക്കു മറുപടി നൽകുകയായിരുന്നു സിദ്ധരാമയ്യ.201318ലെ സിദ്ധരാമയ്യ സർക്കാരിനെതിരെയു ള്ള അഴിമതി ആരോപണങ്ങൾ പുറത്തുകൊണ്ടു വരുമെന്നാണ് ബൊമ്മ റാലിയിൽ പ്രസംഗിച്ചത്.
ബംഗളുരു :പതിനാലുവയസ്സുകാരിയെ വിവാഹം കഴിച്ച നാല്‍പ്പത്താറുകാരന്‍ അറസ്റ്റില്‍
ബെംഗളൂരു: പതിനാലുവയസ്സുകാരിയെ വിവാഹം കഴിച്ച നാല്‍പ്പത്താറുകാരന്‍ അറസ്റ്റില്‍. ചിക്കബേട്ടഹള്ളി സ്വദേശി എന്‍.ഗുരുപ്രസാദാണ് പിടിയിലായത്. വിവാഹം നടത്തിക്കൊടുത്തതിന് പെണ്‍കുട്ടിയുടെ മാതാപിതാക്കളെയും പോലീസ് പിടികൂടിയിട്ടുണ്ട്. ശൈശവവിവാഹ നിരോധന നിയമപ്രകാരം ഇവര്‍ക്കെതിരെ കേസെടുത്തു .
പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ദരിദ്രരും കൂലിപ്പണിക്കാരുമാണ്. കല്യാണം കഴിഞ്ഞ കുട്ടി കൂടാതെ രണ്ട് പെണ്‍മക്കള്‍ കൂടി ദമ്ബതിമാര്‍ക്കുണ്ട്. കുടുംബത്തിന്റെ ഈ സാഹചര്യം മുതലെടുത്താണ് ഗുരുപ്രസാദ് പെണ്‍കുട്ടിയെ വിവാഹം കഴിച്ചതെന്നാണ് പോലീസ് പറയുന്നത്. ഗുരുപ്രസാദിന്റെ ഭാര്യ വര്‍ഷങ്ങള്‍ക്ക് മുമ്ബേ ഇയാളെ ഉപേക്ഷിച്ചുപോയിരുന്നു.
അടുത്തിടെയാണ് ഇയാള്‍ ദരിദ്രകുടുംബത്തില്‍പ്പെട്ട പതിനാലുവയസ്സുകാരിയെ കണ്ടത്.തുടര്‍ന്ന് മറ്റൊരു സ്ത്രീ വഴി പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ താത്പര്യമുണ്ടെന്ന് കുടുംബത്തെ അറിയിച്ചു. പെണ്‍കുട്ടിയുടെ കുടുംബത്തിന് പണവും വാഗ്ദാനം ചെയ്തു. ഇതോടെയാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ വിവാഹം നടത്താന്‍ തീരുമാനിച്ചത്. 15,000 രൂപയാണ് ഗുരുപ്രസാദ് പെണ്‍കുട്ടിയുടെ കുടുംബത്തിന് നല്‍കിയത്.
ഒരുക്ഷേത്രത്തില്‍വെച്ച് പൂജാരിയുടെ കാര്‍മികത്വത്തിലായിരുന്നു വിവാഹം. അടുത്തിടെ പെണ്‍കുട്ടി നഗരത്തിലെ ഒരു പി.ജി. ഹോസ്റ്റലില്‍ ബന്ധുവിനൊപ്പം ജോലിക്കെത്തിയിരുന്നു. തന്റെ വിവാഹം കഴിഞ്ഞതാണെന്നും ഭര്‍ത്താവിന് 46 വയസ്സുണ്ടെന്നും പെണ്‍കുട്ടി ഹോസ്റ്റലിന്റെ ഉടമയോട് വെളിപ്പെടുത്തി. ഇതോടെ ഹോസ്റ്റല്‍ ഉടമയാണ് പോലീസിനെ വിവരമറിയിച്ചത്.
മൂന്ന് പെണ്‍മക്കള്‍ അടങ്ങുന്ന കുടുംബത്തിന്റെ കഷ്ടപ്പാടുകള്‍ കാരണമാണ് വിവാഹം നടത്താന്‍ നിര്‍ബന്ധിതരായതെന്നാണ് കുട്ടിയുടെ മാതാപിതാക്കളുടെ മൊഴി. അതേസമയം, വിവാഹത്തിന് കാര്‍മികത്വം വഹിച്ച പൂജാരിയും കേസില്‍ പ്രതിയാണെന്നും ഇയാള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണെന്നും പോലീസ് പറഞ്ഞു. ശിശുക്ഷേമ സമിതിക്ക് കൈമാറിയ പെണ്‍കുട്ടിയെ ബെംഗളൂരു വില്‍സണ്‍ ഗാര്‍ഡന്‍സിലെ മഹിളാമന്ദിരത്തിലേക്ക് മാറ്റി.