Home Featured വയനാട്ടില്‍ കാട്ടാന ആക്രമണത്തില്‍ കര്‍ണാടക സ്വദേശിക്ക് ദാരുണാന്ത്യം

വയനാട്ടില്‍ കാട്ടാന ആക്രമണത്തില്‍ കര്‍ണാടക സ്വദേശിക്ക് ദാരുണാന്ത്യം

by admin

വയനാട്ടില്‍ കാട്ടാന ആക്രമണത്തില്‍ കര്‍ണാടക സ്വദേശിക്ക് ദാരുണാന്ത്യം. വയനാട് പുല്‍പ്പള്ളി ഭാഗത്ത് കൊല്ലിവയല്‍ കോളനിയില്‍ എത്തിയ കർണാടക കുട്ട സ്വദേശിയായ വിഷ്ണുവാണ് (22) മരിച്ചത്.ഇന്ന് രാത്രി 8.30 ഓടെയാണ് സംഭവം നടന്നത്.പാതിരി റിസർവ്‌ വനത്തില്‍ പൊളന്ന കൊല്ലിവയല്‍ ഭാഗത്തുവെച്ചായിരുന്നു ആക്രമണം. സംഭവമറിഞ്ഞയുടൻ രാത്രികാല പരിശോധനയിലുണ്ടായിരുന്ന വനപാലകർ സ്ഥലത്തെത്തി വിഷ്ണുവിനെ ചുമന്ന് വനപാതയിലെത്തിച്ചു.

മാനന്തവാടി മെഡിക്കല്‍ കോളേജിലേക്കുള്ള യാത്രാ മധ്യേ വിഷ്ണുവിന് ജീവൻ നഷ്ടപ്പെടുകയായിരുന്നു. റിസർവ് വനത്തിനുള്ളിലൂടെ കബനി നദി കടന്ന് കർണാടകയിലേക്കുള്ള യാത്രയിലായിരുന്നു വിഷ്ണു. ഇതിനിടെയാണ് കാട്ടാന ആക്രമണമുണ്ടായത്. സംഭവം ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ വിഷ്ണുവിന്റെ കുടുംബത്തിന് സഹായധനം നല്‍കുമെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു.

ഭാര്യയുടെ മൃതദേഹം പൂക്കളാല്‍ അലങ്കരിച്ച ശേഷം ഭര്‍ത്താവ് തൂങ്ങി മരിച്ചു

26-ാം വിവാഹ വാർഷിക ആഘോഷങ്ങള്‍ക്ക് ശേഷം ദമ്ബതികളെ ആത്മഹത്യ ചെയ്തനിലയില്‍ കണ്ടെത്തി. ജെറില്‍ ഡാംസണ്‍ ഓസ്‌കാർ മോണ്‍ക്രിഫ് (57) ഭാര്യ ആൻ (46) എന്നിവരാണ് മരിച്ചത്.മാർട്ടിൻ നഗറിലെ ഇവരുടെ വസതിയില്‍ നിന്നാണ് ഇരുവരെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ബന്ധുക്കളെയും സുഹൃത്തുക്കളെയുമെല്ലാം വിളിച്ച്‌ നടത്തിയ വിവാഹവാർഷിക ആഘോഷങ്ങള്‍ക്ക് പിറ്റേന്നാണ് ഇവരുടെ മരണം.വിവാഹ വാർഷികത്തിന് അണിഞ്ഞ വസ്ത്രം പോലും മാറാതെ ഡ്രോയിംഗ് റൂമിലെ കട്ടിലിലാണ് ആനിന്റെ മൃതദേഹം കണ്ടെത്തിയത്. ആനിന്റെ മൃതദേഹം പൂക്കളാല്‍ മൂടപ്പെട്ടിരുന്നു.

അതേ സമയം ജെറിലിനെ അടുക്കളയില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയതെന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.അതേ സമയം വാർഷികാഘോഷത്തിന്റെ ഫോട്ടോകളോടൊപ്പം ഒരു ആത്മഹത്യാക്കുറിപ്പെന്ന് തോന്നിക്കുന്ന കുറിപ്പും ദമ്ബതികള്‍ സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ ദമ്ബതികള്‍ ആത്മഹത്യ ചെയ്യാനുള്ള കാരണം വ്യക്തമല്ല. ആദ്യം ഭാര്യ തൂങ്ങി മരിച്ച ശേഷം ഭർത്താവ് മൃതദേഹം കെട്ടഴിച്ച്‌ കട്ടിലില്‍ കിടത്തുകയായിരുന്നുവെന്നും മൃതദേഹത്തിന് ചുറ്റും പൂക്കള്‍ അലങ്കരിച്ച്‌ അടുത്തതായി തന്റെ ഊഴം തെരഞ്ഞെടുക്കുകയായിരുന്നുവെന്നുമാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ടില്‍ പറയുന്നത്. ദമ്ബതികളുടെ അന്ത്യാഭിലാഷം പോലെത്തന്നെ കൈകോർത്ത് ഇരുവരെയും ഒരു ശവപ്പെട്ടിക്കുള്ളിലാണ് ജരിപത്ക കത്തോലിക്കാ സെമിത്തേരിയില്‍ അടക്കം ചെയ്തിട്ടുള്ളത്.

മരണരാത്രിയ്ക്ക് ശേഷം പുലർച്ചെയാണ് ദമ്ബതികളു‌ടെ സാമൂഹ്യമാധ്യമത്തിലെ പോസ്റ്റ് ബന്ധുക്കള്‍ ഉള്‍പ്പെടെ കാണുന്നത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം നടത്തി വരികയാണ്. വിശദമായ പരിശോധനയ്ക്കായി ദമ്ബതികളുടെ മൊബൈല്‍ ഫോണുകള്‍ റീജിയണല്‍ ഫോറൻസിക് സയൻസ് ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group