Home Featured എച്ച്എംപിവി : മാർഗ നിർദ്ദേശങ്ങൾ പുറപ്പെടുവിപ്പിച് കർണാടക സർക്കാർ: പിന്നാലെ വിവാദങ്ങൾ

എച്ച്എംപിവി : മാർഗ നിർദ്ദേശങ്ങൾ പുറപ്പെടുവിപ്പിച് കർണാടക സർക്കാർ: പിന്നാലെ വിവാദങ്ങൾ

by admin

ജനുവരി നാലിനാണ് ഈ പത്രക്കുറിപ്പ് സംസ്ഥാന ആരോഗ്യവകുപ്പ് പുറത്തു വിട്ടത്. എന്തെല്ലാം ചെയ്യാം എന്തെല്ലാം ചെയ്യാൻ പാടില്ല എന്ന് കാണിച്ച് പത്രക്കുറിപ്പിൽ പരമാർശിച്ചിരിക്കുന്ന കാര്യങ്ങളാണ് വിമർശനത്തിന് കാരണമായിരിക്കുന്നത. ചുമ, തുമ്മൽ തുടങ്ങിയ അസുഖങ്ങൾ ഉള്ളവർ ടിഷ്യൂ പേപ്പർ ഉപയോഗിച്ചോ അല്ലെങ്കിൽ തൂവാല ഉപയോഗിച്ചോ മുഖം മറയ്ക്കണമെന്നാണ് നിർദേശത്തിൽ പറയുന്നത്. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ടിഷ്യൂ പേപ്പർ അല്ലെങ്കിൽ തൂവാല കൊണ്ട് മറയ്ക്ക്ക്കണമെന്ന് നിർദേശത്തിൽ പറയുന്നു. മാസ്‌ക് സ്വീകരിക്കാൻ നിർദേശിക്കുന്നതിന് പകരം ടിഷ്യൂ പേപ്പർ ഉപയോഗിക്കാൻ പറഞ്ഞതാണ് വിവാദങ്ങൾക്ക് വഴിയൊരുക്കിയത്.

  • കൈകൾ ഇടയ്ക്‌കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകണമെന്നും സാനിറ്റൈസറുകൾ ഉപയോഗിക്കണമെന്നും നിർദേശത്തിൽ പറയുന്നു.
  • ആൾക്കൂട്ടത്തിലേക്ക് പോകുന്നത് ഒഴിവാക്കുക. പനി, ചുമ, തുമ്മൽ തുടങ്ങിയ രോഗങ്ങൾ ഉണ്ടെങ്കിൽ ആളുകൾക്കിടയിലേക്ക് പോകുന്നത് ഒഴിവാക്കുക.
  • അസുഖമുണ്ടെങ്കിൽ പുറത്തുപോകുന്നതും ആളുകളെ കാണുന്നതും ഒഴിവാക്കുക.
  • ധാരാളം വെള്ളം കുടിക്കുകയും പോഷകങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കണമെന്നും നിർദേശത്തിൽ പറയുന്നു.
  • ഉപയോഗിച്ച ടിഷ്യൂ പേപ്പർ തൂവാല എന്നിവ വീണ്ടും ഉപയോഗിക്കരുത്.
  • അസുഖമുള്ളവരുമായി തുണിത്തരങ്ങളോ മറ്റ് വസ്തുക്കളോ കൈമാറരുത്.
  • കണ്ണ്, മൂക്ക്, വായ എന്നിവിടങ്ങളിൽ ഇടയ്ക്കിടെ സ്പർശിക്കുന്നത് ഒഴിവാക്കുക.
  • പൊതുയിടങ്ങളിൽ തുപ്പരുത്. ഡോക്ടറെ കണ്ട് രോഗം നിർണയിക്കാതെയുള്ള മരുന്ന് കഴിക്കുന്ന ശീലം ഒഴിവാക്കണമെന്നും ആരോഗ്യവകുപ്പ് പുറത്തുവിട്ട മാർഗനിർദേശത്തിൽ പറയുന്നു.

Kerala Traditions Fashion & Crafts Outlet
For Sale / Franchise Opportunity
Location: Madiwala, Bangalore
Details :
Stock Worth ₹12 Lakhs – Premium handcrafted fashion and craft items
Established Business Since 2021 – Trusted by customers for quality
Fully Furnished Interiors – Aesthetic and functional boutique setup
2000+ Customer Database – Ready clientele for immediate sale

Asking Price: Rs 7 Lakhs Only

Perfect for anyone passionate about Kerala’s rich traditions and looking to own a thriving business in a prime Bangalore location.
WhatsApp Now: +91 7012 141500

You may also like

error: Content is protected !!
Join Our WhatsApp Group