ബംഗളൂരു: താടി മുറിക്കുകയോ വടിക്കുകയോ ചെയ്തില്ലെങ്കിൽ ക്ലാസിൽ കയറാൻ അനുവദിക്കില്ലെന്ന് അധികൃതർ ഭീഷണിപ്പെടുത്തിയതായി കർണാടകയിലെ രാജീവ് ഗാന്ധി സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്‌തിരിക്കുന്ന ഹാസനിലെ ഗവൺമെന്‍റ് നഴ്‌സിങ് കോളേജിലെ വിദ്യാർഥികൾ.
കോളജിന്റെ പ്രവർത്തനങ്ങളിലും ക്ലിനിക്കൽ ഡ്യൂട്ടികളിലും പങ്കെടുക്കുന്നതിന് താടി മുറിക്കുകയോ ക്ലീൻ ഷേവ് ചെയ്യുകയോ വേണമെന്ന് 24 കശ്മീരി വിദ്യാർത്ഥികളെ അധികൃതർ അറിയിച്ചുവെന്ന് ഇവർ പറയുന്നു. താടി ഷേവ് ചെയ്യാത്ത വിദ്യാർഥികൾ ക്ലിനിക്കൽ സെഷനുകളിൽ ഹാജരാകാത്തതായി രേഖപ്പെടുത്തിയെന്നും ഇത് അവരുടെ ഹാജർ നിലയെയും അക്കാദമിക് റെക്കോർഡിനെയും പ്രതികൂലമായി ബാധിക്കുമെന്നും വിദ്യാർഥികൾ പറഞ്ഞു.
കോളജിന്റെ പ്രവർത്തനങ്ങളിലും ക്ലിനിക്കൽ ഡ്യൂട്ടികളിലും പങ്കെടുക്കുന്നതിന് താടി മുറിക്കുകയോ ക്ലീൻ ഷേവ് ചെയ്യുകയോ വേണമെന്ന് 24 കശ്മീരി വിദ്യാർത്ഥികളെ അധികൃതർ
വിചിത്രമായ ആചാരത്തിന്റെപേരില്‍ യുവാവിനെ പറ്റിച്ച് ലക്ഷങ്ങള്‍ കൈക്കലാക്കി കാമുകി. വിവാഹിതരാകാൻ തന്റെയും മുൻ ഭർത്താവിന്റെയും വിവാഹ കിടക്ക കത്തിക്കണമെന്ന് വിശ്വസിപ്പിച്ചാണ് യുവതി തട്ടിപ്പ് നടത്തിയത്.ചൈനയിലാണ് സംഭവം. 11.8 ലക്ഷം രൂപയാണ് കാമുകി യുവാവില്‍ നിന്നും തട്ടിയെടുത്തത്.തട്ടിപ്പിനിരയായ വാങ് എന്ന യുവാവ് ഡേറ്റിംഗ് പ്ലാറ്റ്‌ഫോമിലൂടെയാണ് കാമുകി ‘ലി’യെ കണ്ടുമുട്ടുന്നത്. ധനികയും അവിവാഹിതയുമായ സ്ത്രീയായി നടിച്ച അവർ വിശ്വാസ്യത നേടിയെടുക്കാൻ വാങ്ങിനെ നേരിട്ട് കാണുമ്ബോള്‍ വിലപിടിപ്പുള്ള സമ്മാനങ്ങള്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്തു. കാര്യങ്ങള്‍ വിവാഹം വരെയെത്തിയപ്പോഴാണ് ഇവർ തന്ത്രപരമായി തട്ടിപ്പ് നടത്തിയത്.
തന്റെ മുൻ ഭർത്താവ് കുറച്ച് വർഷങ്ങള്‍ക്ക് മുമ്ബ് അസുഖം മൂലം മരിച്ചുവെന്നും വിവാഹിതരാകുന്നതിന് മുമ്ബ് മുൻ പങ്കാളിക്ക് വേണ്ടി വിവാഹ കിടക്ക കത്തിക്കുന്ന ചടങ്ങ് നടത്തണമെന്നും ലി വാങിനോട് അഭ്യർത്ഥിച്ചു. ഇതിനായി വാങ് തനിക്ക് 100,000 യുവാൻ (11.8 ലക്ഷം രൂപ ) നല്‍കണമെന്നും അവർ ആവശ്യപ്പെട്ടു. ഇത് പ്രകാരം പണം ഓണ്‍ലൈനായി ട്രാൻസ്ഫർ ചെയ്ത് നല്‍കുകയായിരുന്നു.
യുവതി വാങിന് ചടങ്ങുകള്‍ നടക്കുന്നതിന്റെ വീഡിയോയും ഫോട്ടോകളും അയച്ചു നല്‍കി. എന്നാല്‍ കുറച്ച് സമയത്തിന് ശേഷം, ലി വാങ്ങിനെ സോഷ്യല്‍ മീഡിയ ആപ്പുകളില്‍ ബ്ലോക്ക് ചെയ്യുകയും അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്യുകയുമായിരുന്നു. താൻ കബളിപ്പിക്കപ്പെട്ടുവെന്ന് മനസ്സിലാക്കിയ വാങ് പൊലീസില്‍ പരാതി നല്‍കി കാത്തിരിക്കുകയാണ് ഇപ്പോള്‍.