ബെംഗളൂരു : കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, മന്ത്രി പ്രിയങ്ക് ഖാർഗെ എന്നിവരുടെ സഹായിയെന്ന വ്യാജേന സർക്കാർ ഉദ്യോഗസ്ഥരിൽനിന്ന് സ്ഥലംമാറ്റം വാഗ്ദാനംചെയ്‌ത് പണം തട്ടിയ യുവാവ് അറസ്റ്റിൽ. തുമകൂരു സ്വദേശി രഘുനാഥ് (38) ആണ് പിടിയിലായത്.മന്ത്രിമാരുടെ പി.എ.യാണെന്ന് സ്വയം പരിചയപ്പെടുത്തിയാണ് രഘുനാഥ് ഉദ്യോഗസ്ഥരെ സമീപിച്ചത്. അനുകൂലമായ സ്ഥലംമാറ്റം വാങ്ങിത്തരാമെന്നുപറഞ്ഞ് പണം തട്ടുന്നതായിരുന്നു രീതിയെന്ന് പോലീസ് പറഞ്ഞു.
അടുത്തിടെ പോലീസിൽ ലഭിച്ച പരാതികളെ തുടർന്നുള്ള അന്വേഷണത്തിലാണ് അറസ്റ്റ്. ചല്ലക്കെരെയിലെ ഗ്രാമവികസന പഞ്ചായത്ത് രാജ് വകുപ്പ് എക്സിക്യുട്ടീവ് എൻജിനിയർ എൻ. കാവ്യയിൽനിന്ന് പണം തട്ടിയതാണ് ഒടുവിലത്തെ സംഭവം. രണ്ടുലക്ഷം രൂപയാണ് രഘുനാഥ് കൈക്കൂലി ആവശ്യപ്പെട്ടത്. 80,000 രൂപ മുൻകൂറായി വാങ്ങി.കബളിപ്പിക്കപ്പെട്ടെന്ന് അറിഞ്ഞപ്പോൾ ഉദ്യോഗസ്ഥ പോലീസിൽ പരാതി നൽകുകയായിരുന്നു
പ്രണയത്തില്‍ നിന്ന് വിലക്കി കാമുകിയെ വീട്ടുകാര്‍ വിദേശത്തേക്ക് അയച്ചു; അച്ഛന് നേരെ വെടിയുതിര്‍ത്ത് കാമുകൻകാമുകൻ
കാമുകിയെ വീട്ടുകാർ വിദേശത്തേക്ക് പറഞ്ഞയച്ചതിലുള്ള ദേഷ്യത്തില്‍ അച്ഛന് നേരെ വെടിയുതിർത്ത് 25കാരൻ.താനുമായുള്ള ബന്ധം അവസാനിപ്പിക്കാനാണ് യുവതിയുടെ വീട്ടുകാർ അവളെ അമേരിക്കയിലേക്ക് പറഞ്ഞയച്ചതെന്ന് ആരോപിച്ച് ഇയാള്‍ വീട്ടില്‍ എത്തി ബഹളമുണ്ടാക്കുകയായിരുന്നു. വാഗ്വാദത്തിനൊടുവിലാണ് കൈയില്‍ കരുതിയിരുന്ന എയർ ഗണ്‍ കൊണ്ട് യുവതിയുടെ അച്ഛന് നേരെ വെടിയുതിർത്തത്.ഹൈദരാബാദിലാണ് സംഭവം. കണ്ണില്‍ വെടിയേറ്റ രേവന്ത് ആനന്ദ് എന്ന 57 വയസുകാരൻ ഗുരുതരാവസ്ഥയില്‍ ആശുപത്രില്‍ കഴിയുകയാണ്.
25കാരനായ ബല്‍വീന്ദറും വ്യവസായിയായ ആനന്ദിന്റെ 23കാരിയായ മകളും തമ്മില്‍ കഴിഞ്ഞ ഏതാനും വർഷങ്ങളായി നല്ല അടുപ്പത്തിലായിരുന്നു.അച്ഛൻ ഈ ബന്ധത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ തന്നെ മകളെ വിലക്കി. യുവാവിനെ ഇനി കാണരുതെന്ന് നിർദേശിച്ചെങ്കിലും അത് മകള്‍ അനുസരിച്ചില്ല.ഇരുവരും തമ്മില്‍ അടുപ്പം തുടർന്നു. ഫോണിലൂടെയും മറ്റും പതിവായി സംസാരിക്കുകയും ചെയ്തു. ഇത് അവസാനിപ്പിക്കാനാണ് യുവതിയുടെ അച്ഛൻ മുൻകൈയെടുത്ത് അവളെ അമേരിക്കയിലേക്ക് അയച്ചത്.
ഇക്കാര്യം അറിഞ്ഞ് ബല്‍വീന്ദർ യുവതിയുടെ വീട്ടിലെത്തി ബഹളം വെച്ചു. വഴക്കിനിടെ കൈയില്‍ കരുതിയിരുന്ന തോക്കെടുത്ത് ഇയാള്‍ വെടിവെയ്ക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ആനന്ദിനെ പൊലീസ് എത്തിയാണ് ആശുപത്രിയില്‍ എത്തിച്ചത്. ഉടൻ തന്നെ സ്ഥലത്തു നിന്ന് രക്ഷപ്പെട്ട യുവാവിനെ പിന്നീട് പൊലീസ് പിടികൂടി. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം തുടരുകയാണ്.