ബെംഗളൂരു : ലൈംഗിക പീഡനക്കേസിൽകർണാടക ഹൈക്കോടതി ജാമ്യം നിഷേധിച്ചതോടെ സുപ്രീംകോടതിയെ സമീപിച്ച് ജെ.ഡി.എസ്. മുൻ എം.പി. പ്രജ്ജ്വൽ രേവണ്ണ. അഭിഭാഷകനായ ബാലാജി ശ്രീനിവാസൻ വഴി സമർപ്പിച്ച ഹർജി തിങ്കളാഴ്‌ച ജസ്റ്റിസ് ബേല എം. ത്രിവേദി, സതീഷ് ചന്ദ്ര ശർമ എന്നിവരുടെ ബെഞ്ച് പരിഗണിക്കും.മൂന്നാഴ്ച മുൻപാണ് കർണാടക ഹൈക്കോടതി ജഡ്‌ജി ജസ്റ്റിസ് എം. നാഗപ്രസന്ന പ്രജ്ജ്വലിന്റെ ജാമ്യാപേക്ഷ തള്ളിയത്. കഴിഞ്ഞ 31-നാണ് പ്രജ്ജ്വലിനെ പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി.) അറസ്റ്റുചെയ്തത്.
വിവാഹ വേദിയിലെത്തി വരനു ഹസ്തദാനം കൊടുത്തു; തുടര്‍ന്ന് വരനെ പൊതിരെ തല്ലി യുവാവ്; യുവതിയുടെ കാമുകനെന്ന് സംശയം
ഏതാനും മാസങ്ങള്‍ക്ക് മുൻപ് നടന്ന ഒരു സംഭവത്തിന്റെ വീഡിയോ ഇപ്പോഴും സമൂഹമാധ്യമങ്ങളില്‍ ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്.സംഭവം ഒരു വിവാഹ വേദിയിലാണ്. വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയ ഒരു യുവാവ് സ്റ്റേജില്‍ കയറി വധൂവരന്‍മാര്‍ക്കൊപ്പം ഫോട്ടോയെടുത്തു. പിന്നെ വരന് ഹസ്തദാനം നല്‍കിയ ശേഷം വരനെ ഇയാള്‍ പൊതിരെ തല്ലുന്നതാണ് വീഡിയോയില്‍ ഉള്ളത്. ഇതു കണ്ട വധു ചാടിയെഴുന്നേറ്റ് യുവാവിനെ തടയാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഒരു രക്ഷയുമില്ല, യുവാവ് മര്‍ദ്ദനം തുടരുകയാണ്.ഏതാനും മാസങ്ങള്‍ക്ക് മുമ്ബ് നടന്ന സംഭവമാണെങ്കിലും വീഡിയോ ഇപ്പോഴും സമൂഹമാദ്ധ്യമ ഉപയോക്താക്കള്‍ ചര്‍ച്ച ചെയ്യുകയാണ്.
ഉത്തരേന്ത്യയില്‍ എവിടെയോ ആണ് സംഭവമെന്നാണ് കമന്റ് ബോക്‌സില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയുന്നത്. എന്നാല്‍ യുവാവ് വരനെ മര്‍ദ്ദിക്കുന്നതിനുള്ള കാരണം വ്യക്തമല്ല. നിരവധിയാളുകളുടെ കമന്റ് പ്രത്യക്ഷപ്പെടുന്നത് വരനെ മര്‍ദ്ദിച്ച യുവാവ് വധുവിന്റെ മുന്‍ കാമുകനാണെന്ന തരത്തിലാണ്.വരനെ മര്‍ദ്ദിച്ച വ്യക്തി യുവതിയുടെ കാമുകനാണെങ്കില്‍ തെറ്റ് യുവതിയുടെ ഭാഗത്താണെന്നും എന്തിനാണ് ഇത്തരത്തില്‍ പെരുമാറുന്നയാളെ വിവാഹത്തിന് ക്ഷണിച്ചതെന്നാണ് നിരവധിയാളുകള്‍ ചോദിക്കുന്നത്.
എന്നാല്‍ വന്നത് യുവതിയുടെ കാമുകനാണെന്ന് ഉറപ്പില്ലെങ്കില്‍ വെറുതെ ആ പെണ്‍കുട്ടിയെ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്ന അഭിപ്രായവും നിരവധിപേര്‍ പങ്കുവയ്ക്കുന്നുണ്ട്. എന്തായാലും ആയിരക്കണക്കിന് ആളുകള്‍ വീഡിയോ കാണുകയും അഭിപ്രായം രേഖപ്പെടുത്തുകയും ഷെയര്‍ ചെയ്യുകയും ചെയ്യുന്നുണ്ട്.