Home കർണാടക ബെംഗളൂരുവില്‍ ബിരിയാണി കഴിക്കുന്നതിനിടെ ചിക്കൻ എല്ല് തൊണ്ടയില്‍ കുരുങ്ങി യുവാവിന് ദാരുണാന്ത്യം

ബെംഗളൂരുവില്‍ ബിരിയാണി കഴിക്കുന്നതിനിടെ ചിക്കൻ എല്ല് തൊണ്ടയില്‍ കുരുങ്ങി യുവാവിന് ദാരുണാന്ത്യം

by ടാർസ്യുസ്

ബെംഗളൂരു: ബെംഗളൂരുവില്‍ ബിരിയാണി കഴിക്കുന്നതിനിടെ ചിക്കൻ എല്ല് തൊണ്ടയില്‍ കുരുങ്ങി യുവാവിന് ദാരുണാന്ത്യം. ശിവമോഗ ചന്നഹള്ളി സ്വദേശിയായ സച്ചിൻ (24) ആണ് മരിച്ചത്.അയല്‍പക്കത്തെ ജന്മദിനാഘോഷത്തില്‍ പങ്കെടുക്കവെ ഭക്ഷണം വാങ്ങി സമീപത്തെ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിനുള്ളിലേക്ക് പോയതായിരുന്നു സച്ചിൻ. വിരുന്നിനെത്തിയ മറ്റുള്ളവർ ഭക്ഷണം കഴിഞ്ഞ് മടങ്ങിയെങ്കിലും സച്ചിനെ കുറിച്ച്‌ വിവരമുണ്ടായിരുന്നില്ല. പിറ്റേദിവസം രാവിലെ ജോലിക്ക് എത്തിയ തൊഴിലാളികളാണ് കെട്ടിടത്തിനുള്ളില്‍ സച്ചിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഭക്ഷണത്തിനിടെ ചിക്കൻ എല്ല് തൊണ്ടയില്‍ കുരുങ്ങിയതാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചത്.

You may also like

error: Content is protected !!
Join Our WhatsApp Group