ഇഷാ ഫൗണ്ടേഷൻ ശിവരാത്രി പരിപാടിയില്‍ കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ പങ്കെടുത്തതിനെതിരെ കോണ്‍ഗ്രസില്‍ അതൃപ്തി ഉയരുമ്ബോള്‍ തന്റെ വിശ്വാസത്തെ എന്നും താൻ മുറുകെ പിടിക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ശിവകുമാർ .ഞാൻ ഒരു ഹിന്ദുവായി ജനിച്ചു, ഹിന്ദുവായി തന്നെ മരിക്കും” എന്നാണ് ഡികെ ശിവകുമാർ പറഞ്ഞത് . എല്ലാ മതങ്ങളോടും ഉള്ള ബഹുമാനവും ഒര കോണ്‍ഗ്രസ് പാർട്ടി അംഗമെന്ന നിലയില്‍ തന്റെ വേരുകളോടുള്ള പ്രതിബദ്ധതയും ഡി കെ ശിവകുമാർ വ്യക്തമാക്കി .
മതപരമായ പരിപാടികളില്‍ പങ്കെടുക്കുന്നത് രാഷ്‌ട്രീയ ബന്ധങ്ങള്‍ മൂലമല്ല മറിച്ച് വിശ്വാസത്താലാണ് എന്നും പറഞ്ഞു. മഹാകുംഭമേള ഇത്ര നല്ല രീതിയില്‍ ഒരുക്കിയ യോഗി സർക്കാരിനെയും അദ്ദേഹം അഭിനന്ദിച്ചു . ‘ ഇത്രയും വലിയൊരു പരിപാടി സംഘടിപ്പിക്കുക എളുപ്പമല്ല. ചെറിയ അസൗകര്യങ്ങള്‍ ഉണ്ടായിട്ടുണ്ടാകാം, പക്ഷേ മൊത്തത്തില്‍, ക്രമീകരണങ്ങള്‍ പ്രശംസനീയമായിരുന്നു” അദ്ദേഹം പറഞ്ഞുതാൻ കോണ്‍ഗ്രസില്‍ നിന്ന് വിട്ടു പോകുമെന്ന ഊഹാപോഹങ്ങളെ പറ്റിയും ഡികെ പ്രതികരിച്ചു . “അത്തരം ഊഹാപോഹങ്ങള്‍ കടന്നുവരാൻ ഞാൻ അനുവദിക്കരുത്, കോണ്‍ഗ്രസ് പാർട്ടി തനിക്ക് ഏറെ പ്രാധാന്യമുള്ളതാണ് . തന്റെ പാർട്ടിയില്‍ തനിക്ക് വിശ്വസ്തത ഉണ്ടെന്നും ശിവകുമാർ പറഞ്ഞു
സദ്ഗുരു ജഗ്ഗി വാസുദേവിന്റെ കോയമ്ബത്തൂരിലെ ഇഷാ ഫൗണ്ടേഷൻ സംഘടിപ്പിച്ച മഹാശിവരാത്രി ആഘോഷത്തിലാണ് അമിത്ഷാ മുഖ്യാതിഥിയായി പങ്കെടുത്തത്. സദ്ഗുരുവിന്റെ ക്ഷണം സ്വീകരിച്ച് ഇതേ പരിപാടിയില്‍ പങ്കെടുത്തതിനെ എഐസിസി സെക്രട്ടറി പി.വി.മോഹൻ വിമർശിച്ചതിനെ തുടർന്നാണ് ശിവകുമാറിന്റെ മറുപടി.രാഹുല്‍ ഗാന്ധിയെ വിമർശിച്ച ഒരാളുടെ ക്ഷണം സംസ്ഥാന അധ്യക്ഷൻ സ്വീകരിക്കുന്നതു തെറ്റായ സന്ദേശം നല്‍കുമെന്നാണു മോഹന്റെ വിമർശനം. പ്രയാഗ്‌രാജില്‍ മഹാകുംഭമേളയിലും ശിവകുമാർ നേരത്തേ പങ്കെടുത്തിരുന്നു. ”അനധികൃത സ്വത്തുസമ്ബാദന കേസില്‍ ഇ.ഡി അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചപ്പോള്‍ സിഖ് മതത്തെ കുറിച്ച് പഠിച്ചിരുന്നു. ജൈനാശ്രമങ്ങളും ദർഗകളും ക്രൈസ്തവ ദേവാലയങ്ങളും സന്ദർശിക്കാറുണ്ട്”- ശിവകുമാർ പറഞ്ഞു.