ബെംഗളുരു • നിർമാണത്തിലിരിക്കുന്ന മസ്ജിദ് പൊളിച്ചു നീക്കുമെന്ന്, മണ്ണുമാന്തി യന്ത്രവുമായി എത്തി ബിജെപി എംഎൽഎ അഭയ് പാട്ടീൽ ഭീഷണി മുഴക്കിയതിനെ തുടർന്ന് ബെളഗാവിയിൽ സംഘർഷാവസ്ഥ. ഉദയംബാഗ് വ്യവസായ മേഖല ജൻമാൽ പാർവതി നഗറിലെ മസ്ജിദ് റവന്യു വകുപ്പിന്റെ അനുമതിയില്ലാതെ അനധികൃതമായി നിർമിക്കുന്നതാണെന്ന് ആരോപിച്ചാണ് എംഎൽഎയുടെ നടപടി.
ഇവിടെ താൽക്കാലിക ഷെഡിൽ പ്രവർത്തിച്ചിരുന്ന മസ്ജിദിനു പകരം കോൺക്രീറ്റ് കെട്ടിടം പണിയുന്ന തിനെയാണ് എംഎൽഎ എതിർക്കുന്നത്.കഴിഞ്ഞ ദിവസം അർധരാത്രിയോടെ ഒരു സംഘം യുവാക്കളുമായി എംഎൽഎ എത്തിയത് മസ്ജിദ് കമ്മിറ്റി അംഗങ്ങളുമായി വാക്കുതർക്കത്തിന് ഇടയാക്കിയിരുന്നു.
പാർപ്പിട മേഖലയ്ക്കുള്ളിൽ നിർമിക്കുന്ന മസ്ജിദിൽ ബാങ്കു വിളിക്കാനായി ഉച്ചഭാഷിണിയും മറ്റുമുപയോഗിച്ചാൽ ജനങ്ങളുടെ സ്വൈരജീവിതത്തിനു തടസ്സമാകുമെന്ന് തഹസിൽദാർ റിപ്പോർട്ട് നൽകിയിട്ടു ഇതിടിച്ചു മാറ്റുന്നതിൽ ജില്ലാ അധികൃതർ വീഴ്ച വരുത്തുന്നതായി അദ്ദേഹം ആരോപിച്ചു.
കലക്ടർ നിതേഷ് പാട്ടീലും സിറ്റി പൊലീസ് കമ്മിഷണർ ബോറലിംഗയ്യയും സ്ഥലത്തെത്തി എംഎൽഎയെ അനുനയിപ്പിച്ചതിനെ തുടർന്നാണ് മണ്ണു മാന്തി യന്ത്രവുമായി തിരിച്ചു പോകാൻ സംഘം തയാറായത്. മസ്ജിദ് പൊളിച്ചു നീക്കാനായി അധികൃതർക്ക് ജനുവരി 5 വരെയാണ് എംഎൽഎ സമയപരിധി അനുവദിച്ചിരിക്കുന്നത്.
രാജ്യത്ത് ആദ്യമായി ഐസ് തിയേറ്ററുകള്‍ അവതരിപ്പിച്ച് പിവിആര്‍
മള്‍ട്ടിപ്ലെക്സ് ശൃംഖലയായ പിവിആര്‍ ഇന്ത്യയില്‍ ആദ്യമായി ഐസ് തിയേറ്റര്‍ ഫോര്‍മാറ്റ് അവതരിപ്പിച്ചു. പ്രധാന സ്ക്രീനിന് പുറമെ ഇരുവശത്തും എല്‍ഇഡി പാനലുകളുള്ള വിഷ്വല്‍ സംവിധാനവും പിവിആറിന്‍റെ ഐസ് തിയേറ്ററുകളില്‍ ലഭ്യമാണ്.ഡല്‍ഹിയിലും ഗുരുഗ്രാമിലുമാണ് പിവിആറിന്റെ ഐസ് തിയേറ്റര്‍ പ്രവര്‍ത്തനം തുടങ്ങിയത്.അവതാര്‍ 2 രണ്ട് സ്ക്രീനുകളിലും പ്രദര്‍ശിപ്പിക്കും.ബുക്ക് മൈ ഷോ ആപ്പില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന പ്രകാരം ഐസ് തിയേറ്ററുകളിലെ ടിക്കറ്റുകള്‍ക്ക് 650-750 രൂപ വരെയാണ് വില.
ഫ്രഞ്ച് കമ്ബനിയായ സിജിആര്‍ സിനിമാസുമായി സഹകരിച്ചാണ് പിവിആറിന്‍റെ പുതിയ സംരംഭം. ഒരു സ്ക്രീനിന് 1.8 കോടി രൂപയാണ് പിവിആര്‍ ചെലവഴിച്ചത്. ആഡംബര സ്ക്രീനുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പിവിആര്‍ ഐസ് തിയേറ്റര്‍ ഇന്ത്യയില്‍ എത്തിച്ചത്.നിലവില്‍ പിവിആറിന്‍റെ മൊത്തം സ്ക്രീനുകളുടെ 10 ശതമാനവും ലക്ഷ്വറി സ്ക്രീനുകളാണ്. രാജ്യത്തുടനീളം 846 സ്ക്രീനുകളാണ് പിവിആറിനുള്ളത്.
പുതിയ ആഡംബര സ്ക്രീനുകള്‍ക്കായി ഫ്രാന്‍സ് ആസ്ഥാനമായുള്ള ഫിലിം ആര്‍ക്കിടെക്ചര്‍ കമ്ബനിയായ ഓമ സിനിമയുമായി പിവിആര്‍ സഹകരിക്കും. ഓപ്പറ ഹൗസുകളുടെ മാതൃകയിലുള്ള തിയേറ്ററുകളും കമ്ബനി ഉടന്‍ ആരംഭിക്കും.