Home Featured ഹിറ്റായി നന്ദിനിയുടെ ഇഡ്ഡലി, ദോശ മാവ്; പ്രതിദിനം വിറ്റഴിക്കുന്നത് 3,000 കിലോ മാവ്

ഹിറ്റായി നന്ദിനിയുടെ ഇഡ്ഡലി, ദോശ മാവ്; പ്രതിദിനം വിറ്റഴിക്കുന്നത് 3,000 കിലോ മാവ്

by admin

ബെം​ഗളൂരു: ജനപ്രീതിയിൽ നന്ദിനിയുടെ ഇഡ്ഡലി, ദോശ ബാറ്റർ. വേ പ്രോട്ടീൻ അടങ്ങിയ മാവാണ് വിൽക്കുന്നത്. ന​ഗരത്തിൽ മാത്രം പ്രതിദിനം 3,000 കിലോ​ഗ്രാം മാവാണ് വിറ്റഴിക്കുന്നതെന്ന് കർണാടക മിൽക്ക് ഫെ‍ഡറേഷൻ അറിയിച്ചു.ആവശ്യമേറിയതോടെ മാവ് ഉത്പാദനം വർദ്ധിപ്പിക്കാനൊരുങ്ങുകയാണ് കെഎംഎഫ്. മകരസംക്രാന്തിക്ക് ശേഷം സംസ്ഥാനത്തെ മറ്റ് ജില്ലകളിലേക്ക് കൂടി വേ പ്രോട്ടീൻ അടങ്ങിയ മാവ് വിൽപനയ്‌ക്കെത്തിക്കും. ന​ഗരത്തിലെ എല്ലാ നന്ദിനി സ്റ്റാളുകളിലും പാർലറുകളിലും ഉത്പാദ​നം വർദ്ധിപ്പിക്കും. മാവ് വിതരണം ചെയ്യുന്ന വാഹനങ്ങളുടെ എണ്ണം അഞ്ചിൽ നിന്ന് 18 ആയി ഉയർത്തുമെന്നും കെഎംഎഫ് അറിയിച്ചു.

നിലവിൽ ജയന​ഗര്‌, പത്മനാഭനദർ, മല്ലേശ്വരം, ശേഷാദ്രിപുരം എന്നിവിടങ്ങളിലെ നന്ദിനി പാർലറുകളിലാണ് ബാറ്റർ ലഭിക്കുന്നത്. ദിവസേന അഞ്ച് ടൺ ബാറ്റർ വിതരണം ചെയ്യുകയാണ് ലക്ഷ്യമെന്ന് കെഎംഎഫ് അറിയിച്ചു. ഡിസംബർ 25-നാണ് അഞ്ച് ശതമാനം വേ പ്രോട്ടീൻ അടങ്ങിയ റെഡി-ടു-കുക്ക് ഇഡ്ഡലി, ദോശ മാവ് പുറത്തിറക്കിയത്.പാൽ തൈരാക്കി അരിച്ചെടുത്ത ശേഷം ശേഷിക്കുന്ന ദ്രാവകമാണ് വേ പ്രോട്ടീൻ എന്ന് വിളിക്കുന്നത്. രണ്ട് വ്യത്യസ്ത പായ്‌ക്കറ്റുകളിലാണ് മാവ് ലഭ്യമാകുന്നത്. 450 ​ഗ്രാമിന്റെ പായ്‌ക്കറ്റിന് 40 രൂപയും 900 ​ഗ്രാമിന്റെ പായ്‌ക്കറ്റിന് 80 രൂപയുമാണ് വില

മൊബൈല്‍ ഫോണ്‍ വാങ്ങാന്‍ പണം നല്‍കിയില്ല. മകന്‍ ആത്മഹത്യ ചെയ്തതിന് പിന്നാലെ പിതാവും ജീവനൊടുക്കി

മുംബൈ:മൊബൈല്‍ ഫോണ്‍ വാങ്ങാന്‍ പണമില്ലാത്തതിനാല്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയായ മകന്‍ ആത്മഹത്യ ചെയ്തതിന് പിന്നാലെ പിതാവും ജീവനൊടുക്കി.മഹാരാഷ്ട്ര നന്ദേഡിലെ മിനാകി ഗ്രാമത്തിലാണ് സംഭവം. ഓംകാര്‍ എന്ന പത്താംക്ലാസ് വിദ്യാര്‍ഥിയെയാണ് വ്യാഴാഴ്ച രാവിലെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഹോസ്റ്റലില്‍ താമസിച്ച്‌ പഠിക്കുകയായിരുന്ന ഓംകാര്‍ മകരസംക്രാന്തി അവധിക്ക് വീട്ടിലെത്തിയതായിരുന്നു. പഠനാവശ്യത്തിനായി തനിക്ക് സ്മാര്‍ട്ട് ഫോണ്‍ വേണമെന്ന് ഓംകാര്‍ വീട്ടില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സാമ്ബത്തിക ബുദ്ധിമുട്ടുകള്‍ കാരണം മൊബൈല്‍ വാങ്ങി നല്‍കിയിരുന്നില്ല. അതാണ് കുട്ടിയുടെ ആത്മഹത്യയിലേക്ക് നയിച്ചത്.

You may also like

error: Content is protected !!
Join Our WhatsApp Group