Home Featured ബെംഗളുരു യാത്രക്കാരുടെ ശ്രദ്ധയ്ക്ക്:കന്‍റോൺമെന്‍റ് സ്റ്റേഷൻ അറ്റുകുറ്റപ്പണി; 2, 3പ്ലാറ്റ്ഫോമുകൾ അടച്ചിടും,44 ട്രെയിനുകൾക്ക് സ്റ്റോപ്പില്ല

ബെംഗളുരു യാത്രക്കാരുടെ ശ്രദ്ധയ്ക്ക്:കന്‍റോൺമെന്‍റ് സ്റ്റേഷൻ അറ്റുകുറ്റപ്പണി; 2, 3പ്ലാറ്റ്ഫോമുകൾ അടച്ചിടും,44 ട്രെയിനുകൾക്ക് സ്റ്റോപ്പില്ല

ബെംഗളുരു യാത്രക്കാരുടെ ശ്രദ്ധയ്ക്ക്.. ബാംഗ്ലൂർ കന്‍റോൺമെന്‍റ് റെയിൽവേ സ്റ്റേഷനിൽ പുനർനിർമ്മാണ വികസന പ്രവർത്തികളും അറ്റുകുറ്റപ്പണികളും ആരംഭിക്കുന്ന സാഹചര്യത്തിൽ ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തി. സെപ്റ്റംബർ 20 മുതൽ ഡിസംബർ 20 വരെ 92 ദിവസങ്ങളിൽ ട്രെയിൻ സർവീസുകളെയാണ് ഇത് ബാധിക്കുക. യാത്രക്കാർ അവരുടെ യാത്രകളിലും തിരഞ്ഞെടുക്കുന്ന ട്രെയിനുകളിലും ഇതുസംബന്ധിച്ച ക്രമീകരണങ്ങൾ നടത്തേണ്ടതാണ്.

ഈ കാലയളവിൽ . ബാംഗ്ലൂർ കന്‍റോൺമെന്‍റ് റെയിൽവേ സ്റ്റേഷഷന്‍റെ 2, 3 പ്ലാറ്റ്‌ഫോമുകൾ അടച്ചിടും. ദക്ഷിണ റെയിൽവേയുടെ ഔദ്യോഗിക പ്രസ്താവന പ്രകാരം 92 ദിവസത്തിനിടെ 44 ട്രെയിനുകൾക്ക് തിരഞ്ഞെടുത്ത തിയതികളിൽ ഇവിടെ സ്റ്റോപ്പ് ഉണ്ടാവുകയില്ല. സർവീസ് ക്രമത്തിലും ചെറിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. കേരളത്തിൽ നിന്നുള്ള ട്രെയിൻ സർവീസുകളെയും ഇത് ബാധിക്കും.

ബാംഗ്ലൂർ കന്‍റോൺമെന്‍റ് സ്റ്റേഷന്‍ സ്റ്റോപ്പ് ഒഴിവാക്കിയ ട്രെയിനുകളും തീയതിയും

1. മൈസൂരു – റെനിഗുണ്ട പ്രതിവാര സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (22135) – സെപ്റ്റംബർ 20, 27, ഒക്ടോബർ നാല്, 11, 18, 25, നവംബർ ഒന്ന്, എട്ട്, 15, 22, 29, ഡിസംബർ ആറ്, 13.

2. കെഎസ്ആർ ബെംഗളൂരു – ഡോ. എംജിആർ ചെന്നൈ സെൻട്രൽ ശതാബ്ദി എക്സ്പ്രസ് (12028 ) – സെപ്റ്റംബർ 20 മുതൽ ഡിസംബർ 20 വരെ.

3. കെഎസ്ആർ ബെംഗളൂരു – എറണാകുളം (12677) – സെപ്റ്റംബർ 20 മുതൽ ഡിസംബർ 20 വരെ.

4. കെആർ ബെംഗളൂരു – ഡോ. എംജിആർ ചെന്നൈ സെൻട്രൽ ലാൽബാഗ് എക്സപ്രസ് (12608) – സെപ്റ്റംബർ 20 മുതൽ ഡിസംബർ 20 വരെ.

5. മുരുഡേശ്വർ – എസ്എംവിറ്റി ബെംഗളൂരു എക്സപ്രസ് (16586) – സെപ്റ്റംബർ 19 മുതൽ ഡിസംബർ 19 വരെ.

6. മൈസൂരു – ഡോ. എംജിആർ ചെന്നൈ സെൻട്രൽ സൂപ്പർഫാസ്റ്റ് എക്സപ്രസ് (12610) – സെപ്റ്റംബർ 20 മുതൽ ഡിസംബർ 20 വരെ.

7. കെഎസ്ആർ ബെംഗളൂരു – ജോളാർപേട്ട് മെമു പാസഞ്ചർ സ്പെഷ്യൽ (06551) – സെപ്റ്റംബർ 20 മുതൽ ഡിസംബർ 20 വരെ.

8. മൈസൂരു – ദർഭംഗ ബാഗ്മതി പ്രതിവാര എക്സ്പ്രസ് (12578) – സെപ്റ്റംബർ 20, 27, ഒക്ടോബർ നാല്, 11, 18, 25 നവംബർ ഒന്ന്, എട്ട്, 15, 22, 29 ഡിസംബർ ആറ്, 13, 20.

9. കെഎസ്ആർ ബെംഗളൂരു – ഡോ എംജിആർ ചെന്നൈ സെൻട്രൽ ഡബിൾ ഡെക്കർ എക്സ്പ്രസ് (22626) സെപ്റ്റംബർ 20 മുതൽ ഡിസംബർ 20 വരെ.

10. എസ്എംവിറ്റി ബെംഗളൂരു ഡോ. എംജിആർ ചെന്നൈ സെൻട്രൽ ബൃന്ദാവൻ എക്സ്പ്രസ് (12640) സെപ്റ്റംബർ 20 മുതൽ ഡിസംബർ 20 വരെ.

11. കോയമ്പത്തൂർ – ലോകമാന്യ തിലക് എക്സ്പ്രസ് (11014) സെപ്റ്റംബർ 20 മുതൽ ഡിസംബർ 20 വരെ.

12. മൈസൂരു – കൊച്ചുവേളി എക്സ്പ്രസ് (16315) സെപ്തംബർ 20 മുതൽ ഡിസംബർ 20 വരെ.

13. കെഎസ്ആർ ബെംഗളൂരു ജോലാർപേട്ട മെമു എക്സ്പ്രസ് (16520) സെപ്റ്റംബർ 20 മുതൽ ഡിസംബർ 20 വരെ.

14. മൈസൂരു – മയിലാടുതുറൈ എക്സ്പ്രസ് (16232) സെപ്റ്റംബർ 20 മുതൽ ഡിസംബർ 20 വരെ.

15. കെഎസ്ആർ ബെംഗളൂരു – കന്യാകുമാരി ഐലൻഡ് എക്സ്പ്രസ് (16526) സെപ്റ്റംബർ 20 മുതൽ ഡിസംബർ 20 വരെ.

16. ചാമരാജനഗർ – ജോലാർപേട്ട, കാട്പാടി വഴിയുള്ള തിരുപ്പതി എക്സ്പ്രസ് (16219) സെപ്റ്റംബർ 20 മുതൽ ഡിസംബർ 20 വരെ.

17. മൈസൂരു – തൂത്തുക്കുടി എക്‌സ്പ്രസ് (16236) സെപ്റ്റംബർ 20 മുതൽ ഡിസംബർ 20 വരെ.

18. ലോകമാന്യ തിലക് ടെർമിനസ് കോയമ്പത്തൂർ എക്സ്പ്രസ് (11013) സെപ്റ്റംബർ 19 മുതൽ ഡിസംബർ 19 വരെ.

19. കെഎസ്ആർ ബെംഗളൂരു ഡോ. എംജിആർ ചെന്നൈ സെൻട്രൽ മെയിൽ എക്സ്പ്രസ് (12658) സെപ്റ്റംബർ 20 മുതൽ ഡിസംബർ 20 വരെ.

20. മൈസൂരു – ഡോ. എംജിആർ ചെന്നൈ സെൻട്രൽ പ്രതിവാര ചെന്നൈ എക്‌സ്‌പ്രസ് (22681) സെപ്റ്റംബർ 25, ഒക്ടോബർ രണ്ട്, ഒൻപത്, 16, 23, 30, നവംബർ ആറ്, 13, 20, 27, ഡിസംബർ നാല്, 11, 18

21. സായ് പി നിലയം – ഡോ എംജിആർ ചെന്നൈ സെൻട്രൽ പ്രതിവാര എക്സ്പ്രസ് (12692) സെപ്റ്റംബർ 21, 28, ഒക്ടോബർ അഞ്ച്, 12, 19, 26 നവംബർ രണ്ട്, ഒൻപത്, 16, 23, 30, ഡിസംബർ ഏഴ്, 14.

22. മൈസൂരു – ഡോ എംജിആർ ചെന്നൈ സെൻട്രൽ കാവേരി എക്സ്പ്രസ് (16022) സെപ്റ്റംബർ 19 മുതൽ ഡിസംബർ 19 വരെ.

23. ഡോ. എംജിആർ ചെന്നൈ സെൻട്രൽ – മൈസൂർ കാവേരി എക്സ്പ്രസ് (16021) സെപ്റ്റംബർ 19 മുതൽ ഡിസംബർ 19 വരെ.

24. തിരുപ്പതി ചാമരാജനഗർ എക്സ്പ്രസ് (16220) – സെപ്റ്റംബർ 19 മുതൽ ഡിസംബർ 19 വരെ.

25. ഡോ. എംജിആർ ചെന്നൈ സെൻട്രൽ – കെഎസ്ആർ ബെംഗളൂരു എക്സ്പ്രസ് (12657) സെപ്റ്റംബർ 19 മുതൽ ഡിസംബർ 19 വരെ.

26. ഡോ. എംജിആർ ചെന്നൈ സെൻട്രൽ – മൈസൂരു പ്രതിവാര ചെന്നൈ എക്സ്പ്രസ് (22682) സെപ്റ്റംബർ 19, 26, ഒക്ടോബർ മൂന്ന്, 10, 17, 24, 31, നവംബർ 07, 14, 21, 28, ഡിസംബർ അഞ്ച്, 12, 19.

.

27. ഡോ. എംജിആർ ചെന്നൈ സെൻട്രൽ – സായ് പി നിലയം സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (12691) – സെപ്റ്റംബർ 20, 27, ഒക്ടോബർ നാല്, 11, 18, 25, നവംബർ ഒന്ന്, എട്ട്, 15, 22, 29, ഡിസംബർ ആറ്, 13.

28. മയിലാടുതുറൈ – മൈസൂരു എക്സ്പ്രസ് 2024 (16231) സെപ്റ്റംബർ 19 മുതൽ ഡിസംബർ 19 വരെ

.29. കന്യാകുമാരി കെഎസ്ആർ ബെംഗളൂരു എക്‌സ്പ്രസ് (16525) സെപ്റ്റംബർ 19 മുതൽ ഡിസംബർ 19 വരെ.

31. ജോലാർപേട്ട കെഎസ്ആർ ബെംഗളൂരു മെമു എക്സ്പ്രസ് (16519) സെപ്റ്റംബർ 20 മുതൽ ഡിസംബർ 20 വരെ.

32. കൊച്ചുവേളി മൈസൂരു എക്സ്പ്രസ് (16316) സെപ്റ്റംബർ 19 മുതൽ ഡിസംബർ 19 വരെ.

33. ഡോ. എംജിആർ ചെന്നൈ സെൻട്രൽ – കെഎസ്ആർ ബെംഗളൂരു ഡബിൾ ഡെക്കർ (22625) – സെപ്റ്റംബർ 20 മുതൽ ഡിസംബർ 20 വരെ.

34. ഡോ എംജിആർ ചെന്നൈ സെൻട്രൽ കെഎസ്ആർ ബെംഗളൂരു ബൃന്ദാവൻ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (12639) – സെപ്റ്റംബർ 20 മുതൽ ഡിസംബർ 20 വരെ.

35. കോയമ്പത്തൂർ – ലോകമാന്യ തിലക് ടെർമിനസ് എക്സ്പ്രസ് (11014) സെപ്റ്റംബർ 20 മുതൽ ഡിസംബർ 20 വരെ.

36. ദർഭംഗ – മൈസൂർ ബാഗ്മതി ഡോ എംജിആർ ചെന്നൈ സെൻട്രൽ (12577) – സെപ്റ്റംബർ 24, ഒക്ടോബർ ഒന്ന്, എട്ട്, 15, 22, 29, നവംബർ അഞ്ച്, 12, 19, 26, ഡിസംബർ മൂന്ന്, 10, 17.

37. ജോലാർപേട്ട – കെഎസ്ആർ ബെംഗളൂരു മെമു പാസഞ്ചർ (06552) സെപ്റ്റംബർ 20 മുതൽ ഡിസംബർ 20 വരെ.

38. എറണാകുളം കെഎസ്ആർ ബെംഗളൂരു ഇൻ്റർസിറ്റി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (12678) സെപ്റ്റംബർ 20 മുതൽ ഡിസംബർ 20 വരെ.

39. ഡോ. എംജിആർ ചെന്നൈ സെൻട്രൽ – മൈസൂരു സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (12609) – സെപ്റ്റംബർ 20 മുതൽ ഡിസംബർ 20 വരെ.

40. എസ്എംവിറ്റി ബെംഗളൂരു മുരുഡേശ്വർ എക്സ്പ്രസ് (16585) – സെപ്റ്റംബർ 20 മുതൽ ഡിസംബർ 20 വരെ.

41. ലോകമാന്യ തിലക് ടെർമിനസ് കോയമ്പത്തൂർ എക്സ്പ്രസ് (11013) സെപ്റ്റംബർ 19 മുതൽ ഡിസംബർ 19 വരെ.

42. ഡോ. എംജിആർ ചെന്നൈ സെൻട്രൽ – കെഎസ്ആർ ബെംഗളൂരു ലാൽബാഗ് സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (12607) സെപ്റ്റംബർ 20 മുതൽ ഡിസംബർ 20 വരെ.

43. ഡോ. എംജിആർ ചെന്നൈ സെൻട്രൽ – കെഎസ്ആർ ബെംഗളൂരു ശതാബ്ദി എക്സ്പ്രസ് (12027) സെപ്റ്റംബർ 20 മുതൽ ഡിസംബർ 20 വരെ.

44. റെനിഗുണ്ട മൈസൂരു പ്രതിവാര എക്‌സ്‌പ്രസ് (22136) സെപ്റ്റംബർ 21, 28, ഒക്ടോബർ അഞ്ച്, 12, 19, 26, നവംബർ, രണ്ട്, ഒൻപത്, 16, 23, 30, ഡിസംബർ ഏഴ്, 14.

You may also like

error: Content is protected !!
Join Our WhatsApp Group