ബെംഗളുരു നഗരത്തിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മാറ്റമില്ലാത്ത കാലാവസ്ഥയാണ്. അധികം ചൂടില്ലാത്ത പകൽ, തണുപ്പുള്ള രാത്രികൾ, പിന്നെ സമയക്രമൊന്നുമില്ലാടെ ഇടയ്ക്കിടെ പെയ്യുന്ന മഴയും.. വെയില്‍ തെളിഞ്ഞത് കണ്ട് കുടയെടുക്കാതെ പുറത്തിറങ്ങാമെന്നു വിചാരിച്ചാൽ നടക്കില്ല. അത്രയും നേരം തെളിഞ്ഞ മാനം പെട്ടന്നായിരിക്കും കറക്കുന്നതും മഴ പെയ്യുന്നതും. എന്തായാലും വരും ദിവസങ്ങളിലും ഇതേ കാലാവസ്ഥ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം.
കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം അനുസരിച്ച് ഇന്ന് സെപ്റ്റംബർ 10 ചൊവ്വാഴ്ച ബെംഗളുരുവിൽ നേരിയ മഴ പെയ്യുവനും ആകാശം മേഘാവൃതമായിരിക്കുവാനും സാധ്യതയുണ്ട്. ഇന്നത്തെ കൂടിയ താപനില 30 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 21 ഡിഗ്രി സെൽഷ്യസും ആയിരിക്കും. മഴയ്ക്കൊപ്പം ഇന്ന് ഇടിമിന്നലിലും ഇടി മിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുൻണ്ട്. പടിഞ്ഞാറ് ദിശയിൽ നിന്ന് സ്ഥിരതയോടെ മണിക്കൂറില്‍ 31 കിമി വേഗതയിൽ വേഗതയിൽ കാറ്റ് വീശുമെന്നും പ്രതീക്ഷിക്കുന്നു.
തീരദേശ ജില്ലകളിൽ ഒറ്റപ്പെട്ട മഴ:കർണ്ണാടകയിലെ തീരദേശ ജില്ലകളിൽ ഇന്ന് ഒറ്റപ്പെട്ട മിതമായ മഴയും മറ്റുചിലയിടങ്ങളിൽ ഒറ്റപ്പെട്ട കനത്ത മഴയും പ്രതീക്ഷിക്കുന്നു. കർണാടക സംസ്ഥാന പ്രകൃതി ദുരന്ത നിരീക്ഷണ കേന്ദ്രം പങ്കുവെട്ട വരുന്ന അഞ്ച് ദിവസത്തെ കാലാവസ്ഥാ റിപ്പോർട്ടിലാണ് ഇതുസംബന്ധിച്ച സൂചനയുള്ളത്.തീരപ്രദേശങ്ങളിൽ വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ട്, അതോടൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. വടക്കൻ, തെക്ക് ഉൾപ്രദേശങ്ങളിലെ ജില്ലകളിൽ ചിതറിയ മഴയ്ക്ക് സാധ്യതയുണ്ട്.
ബാധിക്കുന്നത് തലച്ചോറിനെ, ആന്റിബയോട്ടിക്കുകള്‍ വിഫലം; ചൈനയിലെ മാരകവൈറസ് നല്‍കുന്നത് ഭീകര മരണം
ചൈനയിൽ കണ്ടെത്തിയ വൈറസുകളില്‍ അതിമാരകശേഷിയുള്ളവയുമുള്ളതായി കണ്ടെത്തിയിരുന്നു. ഇപ്പോഴിതാ അവിടെ നിന്ന് കണ്ടെത്തിയ ഒരു വൈറസിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.വെറ്റ്‌ലാന്‍ഡ് വൈറസ് എന്ന നാമത്തിലുള്ള ഇത് മനുഷ്യനിലേക്ക് പകരുന്നത് മൃഗങ്ങളില്‍ വസിക്കുന്ന ചെള്ളുകള്‍ വഴിയാണ്.ഈ വൈറസ് ബാധിക്കുന്ന മനുഷ്യര്‍ക്ക് വലിയ രോഗലക്ഷണങ്ങളാണ് അനുഭവപ്പെടുക. ന്യൂറോലോജിക്കല്‍ ലക്ഷണങ്ങളാണ് കൂടുതലും അനുഭവപ്പെടുക. ജിന്‍സോഹു നഗരത്തിലെ 61 വയസ്സുകാരനിലാണ് വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയത്.
പനിയും തലവേദനയും ഛര്‍ദ്ദിയുമായിരുന്നു ആദ്യലക്ഷണങ്ങള്‍.വിവിധ തരം ആന്റിബയോട്ടിക്കുകള്‍ രോഗത്തിന് ഫലപ്രദമാകുന്നില്ല. ഇത് പതുക്കെ രോഗിയെ കോമാ അവസ്ഥയിലാക്കുകയും ചെയ്യും. വൈറസ് ബാധയുണ്ടാകുന്ന 70 ശതമാനം കേസുകളിലും രോഗം മാരകാവസ്ഥ പ്രാപിക്കാറുണ്ട്. 17 ലധികം രോഗബാധ കേസുകള്‍ ഇതുവരെ ചൈനയിലുടനീളം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.രോഗം കൂടുതല്‍ ആളുകളിലേക്ക് പകരാതിരിക്കാനും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാനുമുള്ള മുന്നൊരുക്കങ്ങളിലാണ് ചൈനീസ് സര്‍ക്കാര്‍.
അതിനായി നോര്‍ത്തേണ്‍ ചൈനയിലെ പല പ്രദേശങ്ങളില്‍ നിന്നായി 14000 ചെള്ളുകളുടെ സാമ്ബിള്‍ കളക്‌ട് ചെയ്തിരിക്കുകയാണ് ശാസ്ത്രജ്ഞര്‍.ഇതുകൂടാതെ വെറ്റ് ലാന്‍് വൈറസ് ബാധ ചെള്ളുകളില്‍ നിന്ന് മൃഗങ്ങളിലേക്കും മറ്റ് ജീവികളിലേക്കും പകരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇവയില്‍ ആടുകളും, പന്നികളും എലികളുമൊക്കെ പെടും. ഇവയില്‍ നിന്നൊക്കെ മനുഷ്യനിലേക്ക് പകരാനുള്ള സാധ്യത.ും ഗവേഷകര്‍ തള്ളുന്നില്ല.ശ്വാസകോശത്തെ ബാധിക്കുന്ന ന്യുമോണിയയുമായി സാമ്യതയുള്ള അജ്ഞാത വൈറസ് ചൈനയിലെ കുട്ടികള്‍ക്കിടയില്‍ പടര്‍ന്നുപിടിക്കുന്നവെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു; നിരീക്ഷണ സംവിധാനങ്ങള്‍ ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട് എന്നാണ് ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദേശം.
ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ ബാധിക്കുന്നവരിലും ചികിത്സ തേടി എത്തുന്നവരിലും വര്‍ധനവ് ഉണ്ടാകുന്നുണ്ടോ എന്ന് തുടര്‍ച്ചയായി നിരീക്ഷിക്കണം. ആവശ്യമായ പ്രതിരോധ നടപടികള്‍ സ്വീകരിക്കണം.കിടക്ക, മരുന്ന്, മറ്റ് വ്യക്തിഗത സുരക്ഷ ഉപകരണങ്ങള്‍, ഓക്‌സിജന്‍ അടക്കം ആശുപത്രികളിലെ സൗകര്യങ്ങള്‍ പരിശോധിക്കണം
. ജില്ലാ – സംസ്ഥാന തലങ്ങളില്‍ ഇക്കാര്യങ്ങളെല്ലാം കൃത്യമായി അവലോകനം ചെയ്യണം. സ്ഥിതി സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട് എന്ന്; ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു ഏത് സാഹചര്യത്തെയും നേരിടാന്‍ സര്‍ക്കാര്‍ സജ്ജമാണെന്നും ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ശ്വാസകോശരോഗങ്ങളോ, അണുബാധയോ ഉള്ളവരില്‍ നിന്ന് സാമൂഹിക അകലവും വ്യക്തിശുചിത്വവും പാലിക്കണമെന്ന് നിര്‍ദേശിക്കുന്ന ആരോഗ്യ വിദഗ്ധര്‍ വൈറസ് ഇന്ത്യയില്‍ അപകടസാഹചര്യം ഉണ്ടാകാനിടയില്ലെന്നാണ് പ്രാഥമിക വിലയിരുത്തല്‍.