Home കർണാടക ബെംഗളൂരുവില്‍ നിന്ന് ഇനി 18 മണിക്കൂര്‍ വേണ്ട, 13 മണിക്കൂറില്‍ യാത്ര പൂര്‍ത്തിയാക്കാം; വന്ദേ ഭാരത് സ്ലീപ്പര്‍ പൂനെയിലേക്ക്

ബെംഗളൂരുവില്‍ നിന്ന് ഇനി 18 മണിക്കൂര്‍ വേണ്ട, 13 മണിക്കൂറില്‍ യാത്ര പൂര്‍ത്തിയാക്കാം; വന്ദേ ഭാരത് സ്ലീപ്പര്‍ പൂനെയിലേക്ക്

by ടാർസ്യുസ്

ബെംഗളൂരു: ബെംഗളൂരുവില്‍ നിന്ന് പൂനെയിലേക്കുള്ള 18 മണിക്കൂർ ട്രെയിൻ യാത്ര ഇനി 13 മണിക്കൂറായി ചുരുങ്ങും ദീർഘദൂര റൂട്ടുകളിലെ രാത്രി ട്രെയിൻ യാത്രകളില്‍ വിപ്ലവകരമായ മാറ്റമാകും പുതിയ വന്ദേ ഭാരത് സ്ലീപ്പറിൻ്റെ വരവോടെ ഉണ്ടാവുക.രാജ്യത്തെ ആദ്യ വന്ദേ ഭാരത് സ്ലീപ്പർ ഹൗറ – ഗുവാഹത്തി റൂട്ടില്‍ ഈ വർഷം ജനുവരിയില്‍ സർവീസ് ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ട്രെയിൻ വരാൻ പോകുന്നത്.റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ബെംഗളൂരു എംപി പിസി മോഹനന് നല്‍കിയ കത്തിലാണ് ബെംഗളൂരുവിലേക്ക് വന്ദേ ഭാരത് സ്ലീപ്പർ എത്തുമെന്നത് ഉറപ്പായത്. പിസി മോഹനൻ ഈ കത്ത് സോഷ്യല്‍ മീഡിയയായ എക്സില്‍ പങ്കുവെക്കുകയും ചെയ്തിരുന്നു. പുറത്തുവരുന്ന റിപ്പോർട്ടുകള്‍ ബെംഗളൂരു – പൂനെ ട്രെയിൻ യാത്രികർക്ക് ആശ്വാസമേകുന്നതാണ്. റൂട്ടില്‍ യാത്രാ സമയത്തില്‍ വലിയ ലാഭമാണ് സ്ലീപ്പർ ട്രെയിൻ വരുത്തുക.ബെംഗളൂരു – പൂനെ 13 മണിക്കൂർ യാത്രപുതിയ ട്രെയിൻ വരുന്നതോടെ ബെംഗളൂരു – പൂനെ യാത്രാ സമയം 13 മണിക്കൂറായി കുറയുമെന്നാണ് റിപ്പോർട്ടുകള്‍.

പ്രധാന നഗരങ്ങളെ ബന്ധിപ്പിച്ചാകും വന്ദേ ഭാരത് സ്ലീപ്പറിൻ്റെ സർവീസെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. നിലവില്‍ ബെംഗളൂരുവില്‍ നിന്ന് പൂനെയിലേക്ക് 938 കിലോമീറ്റർ ദൂരം താണ്ടാൻ 18 മണിക്കൂറാണ് ട്രെയിനിന് വേണ്ടത്. പുതിയ ട്രെയിൻ വരുന്നതോടെ ഇത് 12 – 13 മണിക്കൂറായി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.മുംബൈ – ബെംഗളൂരു വന്ദേ ഭാരത് സ്ലീപ്പർ റൂട്ട്മുംബൈയ്ക്കും ബെംഗളൂരുവിനും ഇടയില്‍ സർവീസിന് അംഗീകാരം ലഭിച്ച വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ പ്രധാന നഗരങ്ങളെയെല്ലാം ബന്ധപ്പെടുത്തിയാകും സർവീസ് നടത്തുക. റൂട്ടിലെ പ്രധാന പോയിൻ്റാകും പൂനെ.ബെംഗളൂരു – പൂനെ വന്ദേ ഭാരത് ടിക്കറ്റ് നിരക്ക്പുതിയ റൂട്ടില്‍ കൃത്യമായ നിരക്കുകള്‍ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പർ റൂട്ടിലെ വിലനിർണ്ണയം അനുസരിച്ച്‌ തന്നെയാകും ടിക്കറ്റ് നിരക്കുകള്‍ നിർദേശിക്കുക. രണ്ട് ഐടി ഹബ്ബുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഹൈസ്പീഡ് കോറിഡോറായി ബെംഗളൂരു – പൂനെ റൂട്ട് മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group