Home കർണാടക ബംഗളൂരുവില്‍ പിതാവും നാല് വയസുകാരനും മരിച്ച നിലയില്‍

ബംഗളൂരുവില്‍ പിതാവും നാല് വയസുകാരനും മരിച്ച നിലയില്‍

by ടാർസ്യുസ്

ബംഗളൂരു: ബംഗളൂരുവിലെ ചിക്കബാനാവരയില്‍ പിതാവിനെയും നാല് വയസുകാരനെയും മരിച്ച നിലയില്‍ കണ്ടെത്തി. അഭിനന്ദൻ (33), മകൻ യദുവീർ എന്നിവരാണ് മരിച്ചത്.അഭിനന്ദന്റെയും മകന്റെയും മരണത്തെ തുടർന്ന് ഭാര്യ ഹരണിയാണ് പോലീസില്‍ വിവരം അറിയിച്ചത്. ബന്ധുവിന്റെ വീട്ടില്‍ പോയി ഞായറാഴ്ച വൈകുന്നേരമാണ് മടങ്ങിയെത്തിയതെന്ന് ഹരണി പോലീസിനോട് പറഞ്ഞു.പ്രാഥമിക പരിശോധനയില്‍ മൃതദേഹത്തില്‍ ഗുരുതരമായ പരിക്കുകളില്ലെങ്കിലും ഇരുവരുടെയും ശരീരത്തില്‍ ചെറിയ പരിക്കുകള്‍ കണ്ടെത്തിയതായി പോലീസ് പറഞ്ഞു. മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചു.സംഭവത്തില്‍ ദുരൂഹത നിലനില്‍ക്കുന്നതിനാല്‍ വിശദമായ അന്വേഷണത്തിന്റെ ഭാഗമായി ഹരണിയെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. സംഭവത്തിന് പിന്നില്‍ മറ്റാരുടെയെങ്കിലും പങ്കുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group