ബെംഗളൂരു: ഏകദേശം മൂന്ന് വർഷത്തെ അനിശ്ചിതത്വത്തിന് ശേഷം, നിർദ്ദിഷ്‌ട പൂനെ-ബെംഗളൂരു ഗ്രീൻഫീല്‍ഡ് അതിവേഗ പാതയ്ക്ക് വീണ്ടും ജീവൻ വയ്ക്കുന്നു.2026-ന്റെ ആദ്യ പാദത്തില്‍ കേന്ദ്ര മന്ത്രിസഭ പദ്ധതിക്ക് അനുമതി നല്‍കിയേക്കുമെന്നാണ് സൂചന. 2023 മുതല്‍ അംഗീകാരം കാത്തിരിക്കുന്ന ഈ ആക്‌സസ് നിയന്ത്രിത പാത, നിലവിലുള്ള പൂനെ-ബെംഗളൂരു ദേശീയപാത 48-ലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് നിർണായക പരിഹാരമായി കണക്കാക്കപ്പെടുന്നു.ബെംഗളൂരു നിവാസികള്‍ക്ക് സന്തോഷ വാർത്ത; ഒടുവില്‍ കാമരാജ് റോഡിന് ശാപമോക്ഷം, പൂർണമായി തുറന്നുഈ വമ്ബൻ പദ്ധതിയെക്കുറിച്ച് കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി പലതവണ സംസാരിച്ചെങ്കിലും, വർഷങ്ങളായി പ്രഖ്യാപനങ്ങളുണ്ടായിട്ടും അന്തിമ അനുമതി ലഭിച്ചിട്ടില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം. മന്ത്രിസഭ അംഗീകരിച്ചാല്‍ മാത്രമേ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ തുടങ്ങാനാകൂ എന്നതാണ് നിലവിലെ സാഹചര്യം. ഈ പ്രക്രിയയ്ക്ക് ഏകദേശം രണ്ട് വർഷമെടുക്കുമെന്നാണ് ഉദ്യോഗസ്ഥർ സാക്ഷ്യപ്പെടുത്തുന്നത്.പൂനെയേയും ബെംഗളൂരുവിനെയും ബന്ധിപ്പിക്കുന്ന ദേശീയപാത 48-ലെ കനത്ത ഗതാഗതത്തിരക്ക് കണക്കിലെടുത്ത് ഈ പാത അതിപ്രധാനമായി കണക്കാക്കുന്നു. നിലവിലെ ഹൈവേയിലെ തുടർച്ചയായ നിർമ്മാണങ്ങള്‍ യാത്രാവേഗത കുറച്ച്, യാത്രക്കാർക്കും ചരക്ക് ഓപ്പറേറ്റർമാർക്കും യാത്രാസമയം വർധിപ്പിച്ചിരുന്നു. ഈ ദുരവസ്ഥയില്‍ നിന്നൊരു മോചനമാണ് നിർദ്ദിഷ്‌ട ഗ്രീൻഫീല്‍ഡ് ഹൈവേയിലൂടെ കൊണ്ട് വരാൻ ശ്രമിക്കുന്നത്.ബെംഗളൂരു-പൂനെ ഗ്രീൻഫീല്‍ഡ് ഹൈവേപൂർത്തിയായാല്‍, 700 കിലോമീറ്റർ ദൈർഘ്യമുള്ള, ആറുവരിപ്പാതയുള്ള ഈ ഗ്രീൻഫീല്‍ഡ് അതിവേഗ പാത യാത്രാസമയം ഗണ്യമായി കുറയ്ക്കുമെന്നതാണ് പ്രധാന കാര്യം. പൂനെ ഔട്ടർ റിംഗ് റോഡില്‍ നിന്ന് ബെംഗളൂരുവിലെ സാറ്റലൈറ്റ് ടൗണ്‍ റിംഗ് റോഡിലേക്ക് ഏകദേശം ഏഴ് മണിക്കൂർ കൊണ്ട് എത്താനാകും എന്നാണ് കരുതുന്നത്.മന്ത്രിസഭാ അംഗീകാരം ലഭിച്ചാലേ പദ്ധതിക്ക് യഥാർത്ഥ തുടക്കമാകൂ എന്ന് അധികൃതർ പറയുന്നു.
വിശദമായ ഭൂമി ഏറ്റെടുക്കല്‍, പാത അന്തിമമാക്കല്‍, പ്രാഥമിക ജോലികള്‍ എന്നിവ തുടർന്ന് നടക്കും. അങ്ങനെയെങ്കില്‍ നിർമ്മാണ പ്രവർത്തനങ്ങള്‍ക്ക് കുറച്ചുവർഷങ്ങള്‍കൂടി വേണ്ടിവരുമെന്നാണ് സൂചന. തന്ത്രപ്രധാനമായ ഈ പാത അതുവരെ കടലാസ്സില്‍ ഒതുങ്ങുമെന്ന് അർത്ഥം.പൂനെ-ബെംഗളൂരു ഇടനാഴിയിലെ താമസക്കാരും റോഡ് ഉപയോക്താക്കളും വേഗത്തിലുള്ള അംഗീകാരത്തിനായി കിണഞ്ഞ് പരിശ്രമിക്കുകയാണ്. ‘മഹാരാഷ്ട്രയിലേയും കർണാടകയിലേയും ഈ മേഖലയിലെ എല്ലാ ആളുകളും ഈ നിർണായക ഗ്രീൻഫീല്‍ഡ് അതിവേഗ പാതയ്ക്ക് വേഗത്തില്‍ അനുമതി നല്‍കാൻ ആത്മാർത്ഥമായി അഭ്യർത്ഥിക്കുന്നു’ എന്നാണ് കൂടുതല്‍ പേരും അഭിപ്രായപ്പെടുന്നത്.2026ല്‍ പ്രതീക്ഷിക്കുന്നതുപോലെ അംഗീകാരം ലഭിക്കുകയാണെങ്കില്‍, വർഷങ്ങളായി വൈകിയ പൂനെ-ബെംഗളൂരു ഗ്രീൻഫീല്‍ഡ് അതിവേഗ പാത വാഗ്‌ദാനനത്തില്‍ നിന്ന് യാഥാർത്ഥ്യത്തിലേക്ക് മാറും എന്നതാണ് കാര്യം. ഇത് ഇന്ത്യയിലെ ഏറ്റവും വലിയ രണ്ട് നഗരങ്ങളെ ബന്ധിപ്പിക്കുന്ന വേഗതയേറിയതും സുരക്ഷിതവും സുഗമവുമായ പുതിയ പാതയാക്കി മാറ്റും.ബെംഗളൂരു നഗരം ഇനി വിശാലമായി കാണാം; 250 മീറ്റർ ഉയരത്തില്‍ സ്‌കൈഡെക്ക് വരുന്നു! ഭൂമി കണ്ടെത്തിഈ പാതയുടെ ഏകദേശം 206 കിലോമീറ്റർ മഹാരാഷ്ട്രയിലാണ് കടന്നുപോവുക. നിയന്ത്രിത ആക്‌സസും ആസൂത്രിത വേഗത പരിധി മണിക്കൂറില്‍ 120 കിലോമീറ്ററും ഉള്ള അതിവേഗ യാത്രയ്‌ക്കായി രൂപകല്‍പ്പന ചെയ്‌തിരിക്കുന്ന ഒന്നാണ് ഈ ഇടനാഴി. അതുകൊണ്ട് തന്നെ നിലവിലുള്ള, വളരെ തിരക്കേറിയപൂനെ-ബെംഗളൂരു ഹൈവേയിലെ തടസങ്ങള്‍ ഒരുപരിധി വരെ മറികടക്കാൻ ഈ പാത വരുന്നതോടെ കഴിയുമെന്നാണ് കരുതുന്നത്.