ബെംഗളൂരു മെട്രോയില്‍ യാത്ര ചെയ്യുന്ന സ്ത്രീകളുടെ ചിത്രങ്ങള്‍ ഇൻസ്റ്റഗ്രാം പേജില്‍. യാത്രക്കാരുടെ അനുമതിയില്ലാതെയൊണ് ഒരു ഇൻസ്റ്റഗ്രാം അക്കൗണ്ട് ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നതെന്നാണ് പൊലീസ് നിഗമനം.പരാതികള്‍ ഉയര്‍ന്നതോടെ, അജ്ഞാത സംഘത്തിനെതിരെ പൊലീസ് കേസെടുത്ത് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.നമ്മ മെട്രോയില്‍ യാത്ര ചെയ്യുന്ന സ്ത്രീകളുടെ ചിത്രങ്ങള്‍ അനുമതിയില്ലാതെ പോസ്റ്റ് ചെയ്ത ഇൻസ്റ്റാഗ്രാം അക്കൗണ്ടിനെതിരെ പൊതുജനരോഷം ഉയർന്നിരുന്നു. ‘ബാംഗ്ലൂർ മെട്രോ ചിക്സ്’ എന്ന പേരിലുള്ള പേജിന് നിരീക്ഷണത്തിലാകുന്നതിന് മുമ്ബ് 5,000-ത്തിലധികം ഫോളോവേഴ്‌സ് ഉണ്ടായിരുന്നു.
കേസെടുത്തതിന് പിന്നാലെ ഇൻസ്റ്റാഗ്രാം ഹാൻഡിലില്‍ നിന്ന് എല്ലാ ചിത്രങ്ങളും നീക്കം ചെയ്തിട്ടുണ്ട്.ചിത്രങ്ങള്‍ മെട്രോ കോച്ചുകള്‍ക്കുള്ളിലും പ്ലാറ്റ്‌ഫോമുകളിലുമായി എടുത്തവയാണ്. ഫോട്ടോകളില്‍ ഉള്‍പ്പെട്ട സ്ത്രീകള്‍ അവരുടെ ചിത്രീകരിക്കുന്ന വിവരം അറിഞ്ഞിരുന്നോ, അല്ലെങ്കില്‍ അവരുടെ ചിത്രങ്ങള്‍ ഉപയോഗിക്കുന്നതിന് അനുമതി നല്‍കിയിരുന്നോ എന്നത് വ്യക്തമല്ല. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ ഒരാള്‍ ഈ അക്കൗണ്ട് ഫ്ലാഗ് ചെയ്ത് ബെംഗളൂരു സിറ്റി പൊലീസിനെ ടാഗ് ചെയ്ത പോസ്റ്റിടുകയായിരുന്നു. പോസ്റ്റില്‍ അടിയന്തിര നടപടി വേണമെന്നും യുവാവ് ആവശ്യപ്പെട്ടു. ഇതോടെയാണ് ഈ വിഷയം ആദ്യമായി ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് പൊലീസ് സ്വയമേവ കേസ് രേഖപ്പെടുത്തുകയായിരുന്നു.
മെട്രാ ചിക്സ് എന്ന പേരിലുള്ള അക്കൗണ്ട് എക്സിലൂടെ ഒരു യുവാവാണ് ബെംഗളുരു പൊലീസിന്റെ ശ്രദ്ധയില്‍ എത്തിച്ചത്. സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിന്റെ ഉടമയെ കണ്ടെത്തി അർഹമായ ശിക്ഷ നല്‍കണമെന്നും ഇയാള്‍ പൊലിസിനെ ടാഗ് ചെയ്ത് എക്സില്‍ കുറിച്ചിരുന്നു. തുടർന്ന് തെക്കൻ ബെംഗളുരു ബനശങ്കാരി പൊലീസ് ഇൻസ്റ്റഗ്രാം അക്കൗണ്ടിനെതിരെ കേസ് രജിസ്റ്റർ ചെയ്തു.എക്സിലൂടെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം പ്രഖ്യാപിച്ചതായി ഡിസിപി ലോകേഷ് ബി ജഗല്‍സർ യുവാവിന് മറുപടിയും നല്‍കി. അക്കൗണ്ടിന്റെ ഉടമയെ ഉടനെ കണ്ടെത്തുമെന്നും പോലീസ് പറഞ്ഞു. മെട്രോയില്‍ യാത്ര ചെയ്യുന്ന സ്ത്രീകള്‍ അറിയാതെ പ്ലാറ്റ്ഫോമില്‍ നിന്നും മെട്രോ ട്രെയിനിന് ഉള്ളില്‍ നിന്നുമൊക്കെയാണ് വിഡിയോകള്‍ പകർത്തി പ്രചരിപ്പിക്കുന്നത്. പലരും പോസ്റ്റുകള്‍ ഇതിനോടകം തന്നെ റിപ്പോർട്ട് ചെയ്തിരുന്നു.
റോഡ് അപകടത്തില്‍ ചിന്നിച്ചിതറിയ പിതാവിന്റെ ശരീരഭാഗങ്ങള്‍ മകനെകൊണ്ട് എടുപ്പിച്ച് പൊലീസ്
ബംഗാളിലെ റോഡ് അപകടത്തില്‍ മരിച്ചയാളുടെ മകനെകൊണ്ട് പിതാവിന്റെ ശരീരഭാഗങ്ങള്‍ എടുപ്പിച്ച് പൊലീസ്.തിങ്കളാഴ്ച രാവിലെ എട്ടോടെ പുർബ ബർധമാൻ ജില്ലയിലെ ഗുസ്കരിയിലാണ് അപകടം നന്നത്.ലോട്ടറി ടിക്കറ്റ് വില്‍പനക്കാരനായ പ്രദീപ് കുമാർ ദാസ് വീട്ടിലേക്ക് മടങ്ങവേയാണ് ഒരു ലോറി പിന്നില്‍ വന്ന് ഇടിച്ച് വീഴ്ത്തിയത്. വിവരം അറിഞ്ഞ ഉടനെ മകൻ സ്ഥലത്തെത്തി. സ്ഥലത്തെത്തിയ സുദീപിന്റെ കൈയില്‍ ഒരു ചാക്ക് കൊടുത്ത് ഇത് നിന്റെ അച്ഛനാണെന്നും ശരീരഭാഗങ്ങള്‍ എടുത്ത് ചാക്കിലിടാനും പൊലീസ് പറഞ്ഞതായി മകൻ മാധ്യമങ്ങളോട് പറഞ്ഞു.
സംഭവം വിവാദമായതിന് പിന്നാലെ പുർബ ബർധമാൻ പൊലീസ് സോഷ്യല്‍ മീഡിയയിലുടെ പുറത്ത് വിട്ട വീഡിയോയില്‍ തന്റെ പിതാവിന്റെ ശരീരഭാഗങ്ങള്‍ എടുക്കാൻ പൊലീസ് നിർബന്ധിച്ചിട്ടില്ലെന്ന് സുദീപ് വിശദീകരിച്ചു.’ഇരയുടെ മകൻ ഇത് വരെ ഒരു പരാതിയും നല്‍കിയിട്ടില്ല. പക്ഷെ ഞാൻ ഒരു വീഡിയോ കണ്ടതിനെ തുടർന്ന് അന്വേഷണം നടത്താൻ ഡെപ്യൂട്ടി കമ്മീഷണറോട് ആവശ്യപ്പെട്ടിട്ടുണ്ട്’ പുർബ ബർധമാൻ പൊലീസ് സുപ്രണ്ട് സയക് ദാസ് പറഞ്ഞു.