Home Featured ബെംഗളൂരു മെട്രോയിൽ ഇനി ചെലവേറിയ യാത്ര; ടിക്കറ്റ് നിരക്ക് ഉയരും, 45 ശതമാനം വർധനയ്ക്ക് സാധ്യത

ബെംഗളൂരു മെട്രോയിൽ ഇനി ചെലവേറിയ യാത്ര; ടിക്കറ്റ് നിരക്ക് ഉയരും, 45 ശതമാനം വർധനയ്ക്ക് സാധ്യത

by admin

ബെംഗളൂരു: ഐടി നഗരമായ ബെംഗളൂരുവിൻ്റെ ഗതാഗത സംവിധാനങ്ങളുടെ നട്ടെല്ലായ ബെംഗളൂരു മെട്രോയിൽ ടിക്കറ്റ് നിരക്ക് ഉയരും. ബെംഗളൂരു മെട്രോയുടെ പുതുക്കിയ നിരക്ക് ഉടൻ പുറത്തിറങ്ങുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 40 മുതൽ 45 ശതമാനം വരെ വർധനയ്ക്കാണ് സാധ്യത. ബാംഗളൂർ മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) ടിക്കറ്റ് നിരക്ക് അംഗീകരിച്ചാൽ പുതിയ നിരക്ക് നിലവിൽ വരും.

ദീർഘദൂര യാത്രക്കാരെയാകും പുതിയ ടിക്കറ്റ് നിരക്ക് ബാധിക്കുക. 10 രൂപ മുതൽ 60 രൂപവരെയാണ് ബെംഗളൂരുവിലെ മെട്രോ നിരക്കുകൾ. പുതിയ നിരക്ക് നിലവിൽ വരുന്നതോടെ പരമാവധി നിരക്ക് 85 രൂപയായി ഉയരും. നിരക്ക് വർധനയുണ്ടാകുന്നതോടെ അധിക വരുമാനം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കോർപറേഷൻ. അടിസ്ഥാന നിരക്കിൽ വർധനവുണ്ടാകില്ലെന്നും കുറഞ്ഞ നിരക്ക് 10 രൂപയായി തുടരുമെന്നും ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. നിലവിൽ പ്രതിദിനം രണ്ട് കോടിയോളം രൂപയാണ് ബെംഗളൂരു മെട്രോയുടെ വരുമാനം.

നിരക്ക് സംബന്ധിച്ച പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും ജനുവരി 20 മുതൽ നിരക്ക് പ്രാബല്യത്തിൽ വരാൻ സാധ്യതയുണ്ടെന്നുമാണ് റിപ്പോർട്ട്. വിരമിച്ച മദ്രാസ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ആർ തരാണിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതിയാണ് നിരക്ക് വർധൻ സംബന്ധിച്ച പഠനം നടത്തിയത്. ഭവന – നഗരകാര്യ മന്ത്രാലയം അഡീഷണൽ സെക്രട്ടറി സത്യേന്ദ്ര പാൽ സിങ്, കർണാടക മുൻ അഡീഷണൽ ചീഫ് സെക്രട്ടറി ഇവി രമണ റെഡ്ഡി എന്നിവരാണ് മറ്റ് അംഗങ്ങൾ. ഹോങ്കോംഗ്, സിംഗപ്പൂർ, ഡൽഹി എന്നിവിടങ്ങളിലെ മെട്രോ നിരക്കുകൾ പഠിച്ചാണ് കമ്മിറ്റി ശുപാർശ നടത്തിയത്.

ബെംഗളൂരു മെട്രോ നിരക്കിൽ 45 ശതമാനം വർധനയ്ക്ക് സാധ്യതയുണ്ടെന്ന് ബെംഗളൂരു സെൻട്രൽ എംപി പിസി മോഹൻ വ്യക്തമാക്കി. നിരക്കുവർധനയുമായി ബന്ധപ്പെട്ട് ബിഎംആർസിഎൽ മാനേജിങ് ഡയറക്ടർ എം മഹേശ്വര റാവു ചർച്ചകൾ നടത്തി. എട്ട് വർഷത്തിന് ശേഷമാണ് നിരക്ക് വർധന ഉണ്ടാകാനൊരുങ്ങുന്നത്. സാമ്പത്തികച്ചെലവ് വർധിച്ചതാണ് ടിക്കറ്റ് നിരക്ക് വർധന എന്ന ആവശ്യത്തിന് കാരണമായത്. മുൻപ് 2017 ജൂൺ 18ന് നിരക്കിൽ മാറ്റം വരുത്തിയിരുന്നു. 10 മുതൽ പതിനഞ്ച് ശതമാനം വരെയാണ് വർധനയുണ്ടായത്. നിലവിൽ 76 കിലോമീറ്റർ വ്യാപിച്ചുകിടക്കുന്ന ബെംഗളൂരുവിന്റെ മെട്രോ ശൃംഖല ഡൽ ഹിക്ക് ശേഷം ഇന്ത്യയിലെ രണ്ടാമത്തെ വലിയ മെട്രോ ശൃംഖലയാണ്.

നിരത്തിൽ ട്രാഫിക് കുരുക്ക് രൂക്ഷമായതോടെ ബെംഗളൂരു മെട്രോയിൽ യാത്രക്കാരുടെ എണ്ണത്തിൽ വർധനയുണ്ട്. നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിലേക്ക് സർവീസ് ആരംഭിച്ചതോടെയാണ് യാത്രക്കാരുടെ എണ്ണം ഉയർന്നത്. ഐടി ജീവനക്കാർ കൂടുതലായി ആശ്രയിക്കുന്ന പർപ്പിൾ ലൈനിൽ പലപ്പോഴും റെക്കോഡ് യാത്രക്കാരാണ് അനുഭവപ്പെടുന്നത്. ഈ സാഹചര്യത്തിൽ തിരക്കേറിയ സമയങ്ങളിൽ ട്രെയിനുകളുടെ എണ്ണം വർധിപ്പിക്കണമെന്ന ആവശ്യം ശക്തമാണ്. ദിവസങ്ങൾക്ക് മുൻപ് കർണാടക സർക്കാർ ബസ് യാത്രാ നിരക്കുകൾ വർധിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മെട്രോ നിരക്കും വർധിക്കാനൊരുങ്ങുന്നത്.

തുടക്കംഇങ്ങിനെയായിരിക്കാം….. ശ്രദ്ധിച്ചില്ലെങ്കിൽ ക്രമേണ തടിച്ച് വീർത്ത് പൊട്ടും..

വെരിക്കോസ് വെയ്ൻ

എന്തിന് ലേസർ?
എന്തിന് സർജ്ജറി?

അസഹനീയമായ വേദന, പഴുപ്പ് എന്നിവ നിങ്ങളെ അലട്ടുന്നുണ്ടോ ?

എത്ര പഴകിയ വെരിക്കോസ് വെയിൻ ,വെരിക്കോസ് അൾസർ ,കടച്ചിൽ ,ചൊറിച്ചിൽ എന്നിവക്ക് ഞങ്ങൾവികസിപ്പിച്ചെടുത്ത ആയുർവേദഔഷധക്കൂട്ടുകളിലൂടെ പരിഹാരം .

നൂറു കണക്കിന് അനുഭവസ്ഥർ സാക്ഷ്യപ്പെടുത്തുന്നു ….
ആയുർദർശൻ്റെ മേന്മകൾ .

ഡോ. ആര്യാമിത്ര.R.V,
B.A.M.S. MS, FMC, DSF, PGDG&C, DMLD, DCP, CCDR, DSYYS.
ആയുർദർശൻ ആയുർവേദ ചികിത്സാലയം ,
തിരുവള്ളൂർ, വടകര ,
കോഴിക്കോട് ജില്ല .
Mob: 9400 257512,
9037 860 638.

You may also like

error: Content is protected !!
Join Our WhatsApp Group