ബെംഗളൂരു: മൈസൂരുവില്‍ ഇന്ന് പുലർച്ചെയുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളി വിദ്യാർത്ഥികള്‍ക്ക് ദാരുണാന്ത്യം.
കൊല്ലം സ്വദേശി അശ്വിൻ പി നായർ, മൈസൂരുവില്‍ സ്ഥിരതാമസമാക്കിയ മലയാളി യുവാവ് ജീവൻ എന്നിവരാണ് മരിച്ചത്. ഇരുവരും മൈസൂരു അമൃത വിദ്യാപീഠത്തിലെ അവസാന വർഷ ബിബിഎ വിദ്യാർത്ഥികളാണ്. ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് മരത്തില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്.
മൈസൂരു കുവെമ്ബുവിലാണ് സംഭവം. താമസ സ്ഥലത്ത് നിന്നും കണ്ണൂരിലേക്ക് പോകവെയായിരുന്നു അപകടം. ഇരുവരും സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ടോം-ടിനി ദമ്ബതികളുടെ മകനാണ് ജീവൻ. ജീവന്റെ സംസ്കാരം ഞായറാഴ്ച വൈകിട്ട് മൂന്നിന് നടക്കും. അശ്വിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.