Home Featured വീണ്ടും നരബലി?, കൊല്ലപ്പെട്ടത് നവജാത ശിശു അടക്കം രണ്ടുപേര്‍, നടുക്കുന്ന വിവരം പുറത്തുവന്നത് ഇങ്ങനെ

വീണ്ടും നരബലി?, കൊല്ലപ്പെട്ടത് നവജാത ശിശു അടക്കം രണ്ടുപേര്‍, നടുക്കുന്ന വിവരം പുറത്തുവന്നത് ഇങ്ങനെ

by admin

കട്ടപ്പന: കേരളത്തെ നടുക്കി വീണ്ടും നരബലി. ഇടുക്കി ജില്ലയിലെ കട്ടപ്പനയിലാണ് സംഭവം. നവജാത ശിശു അടക്കം രണ്ടുപേരെ നരബലി നടത്തിയതായി പൊലീസ് പറഞ്ഞു. മോഷണക്കേസില്‍ പിടിയിലായ പ്രതികളെ ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന സംഭവങ്ങള്‍ പുറത്തു വന്നത്.

തുടര്‍ന്നുനടത്തിയ പരിശോധനയില്‍ ദുര്‍മന്ത്രവാദവും ആഭിചാര ക്രിയകളും നടത്തിയതിന്റെ തെളിവുകള്‍ പൊലീസ് കണ്ടെത്തി. ശനിയാഴ്ചയാണ് കാഞ്ചിയാര്‍ കക്കാട്ടുകട നെല്ലാനിക്കല്‍ വിഷ്ണു (27), പുത്തന്‍പുരയ്ക്കല്‍ രാജേഷ് എന്ന് വിളിക്കുന്ന നിതീഷ് (31) എന്നിവരെ മോഷണക്കേസില്‍ പോലീസ് പിടികൂടിയത്.

നഗരത്തിലെ വര്‍ക്ക്ഷോപ്പില്‍ മോഷണം നടത്തിയ കേസിലാണ് വിഷ്ണുവിനെയും നിതീഷിനെയും കട്ടപ്പന പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇതിന് പിന്നാലെയാണ് നരബലിയെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നത്. വിഷ്ണുവിന്റെ പിതാവ് വിജയന്‍, സഹോദരിയുടെ നവജാതശിശു എന്നിവരെയാണ് കൊലപ്പെടുത്തിയത്.

കുട്ടിയെഗന്ധര്‍വന് കൊടുക്കാന്‍ എന്ന പേരിലാണ് അമ്മയുടെ പക്കല്‍ നിന്നും വാങ്ങിക്കൊണ്ടുപോയത്. നിതീഷിന് സുഹൃത്തായ വിഷ്ണുവിന്റെ സഹോദരിയില്‍ പിറന്ന കുട്ടിയെയാണ് കൊലപ്പെടുത്തിയത്. നിതീഷാണ് മന്ത്രവാദത്തിന് നേതൃത്വം നല്‍കിയത്. വിഷ്ണുവിന്റെ കട്ടപ്പന സാഗര ജംഗ്ഷനിലുള്ള പഴയ വീടിന്റെ തറയില്‍ കുഴിയെടുത്താണ് മൃതദേഹങ്ങള്‍ കുഴിച്ചിട്ടത്.

You may also like

error: Content is protected !!
Join Our WhatsApp Group