Home കർണാടക ഗാന്ധി ജയന്തി വാരാന്ത്യം: ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് രണ്ട് സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ചു

ഗാന്ധി ജയന്തി വാരാന്ത്യം: ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് രണ്ട് സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ചു

ബെംഗളൂരു: ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ചുള്ള തുടർച്ചയായ അവധികളും വാരാന്ത്യ തിരക്കും പ്രമാണിച്ച് ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് രണ്ട് സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ച് ദക്ഷിണ പശ്ചിമ റെയിൽവേ. തിരുവനന്തപുരത്തേക്കും കണ്ണൂരിലേക്കുമാണ് ഓരോ ട്രിപ്പ് വീതം സ്പെഷ്യൽ സർവീസുകൾ നടത്തുന്നത്.ട്രെയിൻ നമ്പർ 06585/06586 എസ്എംവിടി ബെംഗളൂരു – തിരുവനന്തപുരം നോർത്ത് -ബെംഗളൂരു കൻറോൺമെൻ്റ് എക്സ്പ്രസ് സ്പെഷ്യൽ.

യാത്രാ സമയം: ട്രെയിൻ നമ്പർ 06585 എസ്എംവിടിബെംഗളൂരു – തിരുവനന്തപുരം നോർത്ത് സ്പെഷ്യൽ ഒക്ടോബർ 01-ന് (വ്യാഴാഴ്ച) വൈകുന്നേരം 16.50-ന് എസ്എംവിടി ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട് പിറ്റേദിവസം (വെള്ളിയാഴ്ച) രാവിലെ 10.00-ന് തിരുവനന്തപുരം നോർത്തിൽ എത്തിച്ചേരും.

മടക്ക സർവീസ്: ട്രെയിൻ നമ്പർ 06586തിരുവനന്തപുരം നോർത്ത് – ബെംഗളൂരു കന്റോൺമെന്റ് സ്പെഷ്യൽ ഒക്ടോബർ 03-ന് (ശനിയാഴ്ച) ഉച്ചയ്ക്ക് 12.40-ന് തിരുവനന്തപുരം നോർത്തിൽ നിന്ന് പുറപ്പെട്ട് പിറ്റേദിവസം (ഞായറാഴ്ച) രാവിലെ 06.00-ന് ബെംഗളൂരു കന്റോൺമെന്റിൽ യാത്ര അവസാനിപ്പിക്കും.സ്റ്റോപ്പുകൾ: വൈറ്റ്ഫീൽഡ്, ബംഗാരപ്പേട്ട്, കുപ്പം,സേലം, ഈറോഡ്, തിരുപ്പൂർ, പോടന്നൂർ, പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കരുനാഗപ്പള്ളി, ശാസ്താംകോട്ട, വർക്കല.

കോച്ചുകൾ: ഒരു എസി 2-ടയർ, 4 എസി 3-ടയർ, 7സ്ലീപ്പർ ക്ലാസ്, 4 ജനറൽ സെക്കൻഡ് ക്ലാസ്, ദിവ്യാജ്ഞൻ സൗകര്യമുള്ള 2 സെക്കൻഡ് ക്ലാസ് ലഗേജ് കം ബ്രേക്ക് വാൻ ഉൾപ്പെടെ ആകെ 18 കോച്ചുകൾ.ട്രെയിൻ നമ്പർ 06595/06596 എസ്എംവിടി ബെംഗളൂരു – കണ്ണൂർ – ബെംഗളൂരു കൻറോൺമെന്റ് എക്സ്പ്രസ് സ്പെഷ്യൽ.

യാത്രാ സമയം: ട്രെയിൻ നമ്പർ 06585 എസ്എംവിടിബെംഗളൂരു – തിരുവനന്തപുരം നോർത്ത് സ്പെഷ്യൽ ഒക്ടോബർ 01-ന് (വ്യാഴാഴ്ച) വൈകുന്നേരം 16.50-ന് എസ്എംവിടി ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട് പിറ്റേദിവസം (വെള്ളിയാഴ്ച) രാവിലെ 10.00-ന് തിരുവനന്തപുരം നോർത്തിൽ എത്തിച്ചേരും.മടക്ക സർവീസ്: ട്രെയിൻ നമ്പർ 06586തിരുവനന്തപുരം നോർത്ത് – ബെംഗളൂരു കന്റോൺമെന്റ് സ്പെഷ്യൽ ഒക്ടോബർ 03-ന് (ശനിയാഴ്ച) ഉച്ചയ്ക്ക് 12.40-ന് തിരുവനന്തപുരം നോർത്തിൽ നിന്ന് പുറപ്പെട്ട് പിറ്റേദിവസം (ഞായറാഴ്ച) രാവിലെ 06.00-ന് ബെംഗളൂരു കന്റോൺമെന്റിൽ യാത്ര അവസാനിപ്പിക്കും.

സ്റ്റോപ്പുകൾ: വൈറ്റ്ഫീൽഡ്, ബംഗാരപ്പേട്ട്, കുപ്പം,സേലം, ഈറോഡ്, തിരുപ്പൂർ, പോടന്നൂർ, പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കരുനാഗപ്പള്ളി, ശാസ്താംകോട്ട, വർക്കല.കോച്ചുകൾ: ഒരു എസി 2-ടയർ, 4 എസി 3-ടയർ, 7സ്ലീപ്പർ ക്ലാസ്, 4 ജനറൽ സെക്കൻഡ് ക്ലാസ്, ദിവ്യാജ്ഞൻ സൗകര്യമുള്ള 2 സെക്കൻഡ് ക്ലാസ് ലഗേജ് കം ബ്രേക്ക് വാൻ ഉൾപ്പെടെ ആകെ 18 കോച്ചുകൾ.ട്രെയിൻ നമ്പർ 06595/06596 എസ്എംവിടി ബെംഗളൂരു – കണ്ണൂർ – ബെംഗളൂരു കൻറോൺമെന്റ് എക്സ്പ്രസ് സ്പെഷ്യൽ.

മടക്ക സർവീസ്: ട്രെയിൻ നമ്പർ 06596 കണ്ണൂർ -ബെംഗളൂരു കന്റോൺമെൻ്റ് സ്പെഷ്യൽ ഒക്ടോബർ 02-ന് (വെള്ളിയാഴ്ച) വൈകുന്നേരം 16.10-ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം (ശനിയാഴ്ച) രാവിലെ 06.00-ന് ബെംഗളൂരു കൻറോൺമെന്റിൽ എത്തിച്ചേരും.സ്റ്റോപ്പുകൾ: വൈറ്റ്ഫീൽഡ്, ബംഗാരപ്പേട്ട്, കുപ്പം,സേലം, ഈറോഡ്, തിരുപ്പൂർ, പോടന്നൂർ, പാലക്കാട്, ഷൊർണൂർ, തിരൂർ, പരപ്പനങ്ങാടി, കോഴിക്കോട്, വടകര, തലശ്ശേരി.

കോച്ചുകൾ: ഒരു എസി 2-ടയർ, 3 എസി 3-ടയർ, 10സ്ലീപ്പർ ക്ലാസ്, 3 ജനറൽ സെക്കൻഡ് ക്ലാസ്, ഭിന്നശേഷിക്കാർക്കുള്ള സൗകര്യങ്ങളോട് കൂടിയ 2 സെക്കൻഡ് ക്ലാസ് ലഗേജ്-കം-ബ്രേക്ക് വാൻ ഉൾപ്പെടെ ആകെ 19 കോച്ചുകൾ.അവധി ദിവസങ്ങളിൽ നാട്ടിലേക്ക് തിരിക്കുന്ന മലയാളി യാത്രക്കാർക്ക് ഈ സ്പെഷ്യൽ ട്രെയിനുകൾ വലിയ ആശ്വാസമാകും.

You may also like

error: Content is protected !!
Join Our WhatsApp Group