Home കർണാടക ട്രെയിനില്‍ മദ്യവുമായി കയറി പരാക്രമം; 37കാരനെ കസ്റ്റഡിയിലെടുത്ത് പൊലീസ്, സംഭവം പാലരുവി എക്സ്പ്രസില്‍

ട്രെയിനില്‍ മദ്യവുമായി കയറി പരാക്രമം; 37കാരനെ കസ്റ്റഡിയിലെടുത്ത് പൊലീസ്, സംഭവം പാലരുവി എക്സ്പ്രസില്‍

കോട്ടയം: പാലരുവി എക്സ്പ്രസ് ട്രെയിനില്‍ മദ്യപിച്ച്‌ യുവാവിന്റെ പരാക്രമം. 37 വയസുകാരനായ ജോജി ജോർജാണ് പരാക്രമം നടത്തിയത്.രാവിലെ ട്രെയിനില്‍ മദ്യവുമായി കയറിയ ജോജി പരസ്യമായി മദ്യപിക്കുകയും സ്ത്രീകളടക്കമുള്ള യാത്രക്കാരെ അസഭ്യം പറയുകയും ചെയ്തു. യാത്രക്കാർ വിവരമറിയിച്ചതിനെ തുടർന്ന് ട്രെയിൻ കോട്ടയം റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോള്‍ ആർപിഎഫ് എത്തി ജോജിയെ കസ്റ്റഡിയിലെടുത്തു. തുടർന്ന് ഇയാളെ റെയില്‍വേ പൊലീസിന് കൈമാറി. പൊലീസ് സ്റ്റേഷനിലെത്തിച്ചപ്പോഴും പ്രതി അക്രമാസക്തനായിരുന്നു. പൊലീസുകാരേയും അസഭ്യം പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group