Home തിരഞ്ഞെടുത്ത വാർത്തകൾ ആനാവൂര്‍ കോണ്‍ഗ്രസ് ഓഫീസിന് തീവെച്ച സംഭവം: ബിജെപി പ്രവര്‍ത്തകൻ അറസ്റ്റില്‍; പിടിയിലായത് സുരേഷ് കുമാര്‍

ആനാവൂര്‍ കോണ്‍ഗ്രസ് ഓഫീസിന് തീവെച്ച സംഭവം: ബിജെപി പ്രവര്‍ത്തകൻ അറസ്റ്റില്‍; പിടിയിലായത് സുരേഷ് കുമാര്‍

തിരുവനന്തപുരം: ആനാവൂർ കോണ്‍ഗ്രസ് ഓഫീസിന് തീവെച്ച സംഭവത്തില്‍ ബിജെപി പ്രവർത്തകൻ അറസ്റ്റിലായി. ആനാവൂർ സ്വദേശി സുരേഷ് കുമാറാണ് പിടിയിലായത്.നെയ്യാറ്റിൻകരയില്‍ ഇന്നലെ മന്ത്രി ഒ ജെ ജനീഷിനെ കരിങ്കൊടി കാണിച്ചതിന് ബിജെപി സൗത്ത് ജില്ലാ പ്രസിഡന്‍റിന്‍റെ കാര്‍ കോണ്‍ഗ്രസുകാര്‍ തടഞ്ഞിരുന്നു. കയ്യാങ്കളിയുമുണ്ടായി. ഇതിന് പിന്നാലെയാണ് ആനാവൂരില്‍ മണ്ഡലം കമ്മിറ്റി ഓഫീസ് കത്തിച്ചത്.ആഭ്യന്തരമന്ത്രി അമിത്ഷായെ യൂത്ത് കോണ്‍ഗ്രസ് കരിങ്കൊടി കാണിച്ചതിന് പകരം ചോദിച്ചുള്ള യുവമോര്‍ച്ചയുടെ കരിങ്കൊടി പ്രതിഷേധം രാപകല്‍ വ്യത്യാസമില്ലാതെ തുടരുകയാണ്. കരിങ്കൊടി പ്രതിഷേധത്തെ ചൊല്ലി കോണ്‍ഗ്രസ് – ബിജെപി ഏറ്റുമുട്ടലിനിടെയാണ് നെയ്യാറ്റിന്‍കര ആനാവൂരില്‍ കോണ്‍ഗ്രസ് മണ്ഡലം ഓഫീസ് കത്തിച്ചത്. സംഭവത്തില്‍ നേതൃത്വത്തിന്‍റെ ഒത്താശയോടെ ബിജെപി പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയതെന്ന് കെപിസിസി പ്രസിഡന്‍റ് ആരോപിച്ചിരുന്നു. കരിങ്കൊടി പ്രതിഷേധം യുവമോര്‍ച്ച തുടരുമെന്നതിനാല്‍ മന്ത്രിമാരുടെ സുരക്ഷ പൊലീസ് കൂട്ടിയിരിക്കുകയാണ്. അതേസമയം അധിക സുരക്ഷ ഏര്‍പ്പെടുത്തിയതിന് ഡിസിപിയോട് മുഖ്യമന്ത്രി കയര്‍ത്തു.

You may also like

error: Content is protected !!
Join Our WhatsApp Group