Home കർണാടക ഒറിജിനല്‍ മരുന്നുകള്‍ക്കൊപ്പം വ്യാജ മരുന്നുകള്‍ കലര്‍ത്തി ആശുപത്രികള്‍ക്കും മെഡിക്കല്‍ ഷോപ്പുകള്‍ക്കും വിതരണം ; കര്‍ണാടകയില്‍ മുഖ്യസൂത്രധാരനും സഹായിയും പിടിയില്‍

ഒറിജിനല്‍ മരുന്നുകള്‍ക്കൊപ്പം വ്യാജ മരുന്നുകള്‍ കലര്‍ത്തി ആശുപത്രികള്‍ക്കും മെഡിക്കല്‍ ഷോപ്പുകള്‍ക്കും വിതരണം ; കര്‍ണാടകയില്‍ മുഖ്യസൂത്രധാരനും സഹായിയും പിടിയില്‍

ബെംഗളൂരു: കർണാടകയില്‍ വ്യാജ മരുന്ന് നിർമാണ-വിതരണ ശൃംഖലയെക്കുറിച്ചുള്ള അന്വേഷണത്തില്‍ കൂടുതല്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്.സംശയം തോന്നാതിരിക്കാൻ ഒറിജിനല്‍ മരുന്നുകള്‍ക്കൊപ്പം വ്യാജ മരുന്നുകള്‍ കലർത്തിയാണ് ആശുപത്രികള്‍ക്കും മെഡിക്കല്‍ ഷോപ്പുകള്‍ക്കും വിതരണം ചെയ്തിരുന്നതെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. ചെന്നൈ ആസ്ഥാനമായുള്ള ‘ഡി.എം ഫാർമ’ എന്ന വിതരണ കമ്പനിയെ മറയാക്കിയാണ് ഈ വൻ തട്ടിപ്പ് അരങ്ങേറിയത്. കേസില്‍ മുഖ്യസൂത്രധാരനായ പ്രശാന്ത് രാജൻബാബുവിന്റെ അടുത്ത കൂട്ടാളിയും പങ്കാളിയുമായ ബാലസുബ്രഹ്മണ്യയെ എസ്.ഐ.ടി ചെന്നൈയില്‍ നിന്ന് അറസ്റ്റ് ചെയ്തു.ശിവമോഗ സ്വദേശിയും ബെംഗളൂരു പപ്പറെഡ്ഡിപാളയയില്‍ താമസക്കാരനുമായ പ്രശാന്ത് രാജൻബാബുവിനെ കഴിഞ്ഞ തിങ്കളാഴ്ച ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ചാണ് പോലീസ് പിടികൂടിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ചൊവ്വാഴ്ച ചെന്നൈയില്‍ വെച്ച്‌ ബാലസുബ്രഹ്മണ്യ വലയിലായത്. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്യലിനായി ബെംഗളൂരുവില്‍ എത്തിച്ചു. പ്രശാന്തിന്റെ ഭാര്യയും ബാലസുബ്രഹ്മണ്യയും ചേർന്നാണ് 2021-ല്‍ ചെന്നൈയില്‍ ഡി.എം ഫാർമ സ്ഥാപിച്ചത്.

You may also like

error: Content is protected !!
Join Our WhatsApp Group