Home Featured ബെംഗളൂരു യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ബെംഗളൂരു-കേരളാ കെഎസ്‌ആര്‍ടിസി: ഹ്രസ്വദൂര യാത്രകള്‍ക്ക് ഓണ്‍ലൈൻ ടിക്കറ്റ് ബുക്കിങില്‍ നിയന്ത്രണം ഏർപ്പെടുത്തി

ബെംഗളൂരു യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ബെംഗളൂരു-കേരളാ കെഎസ്‌ആര്‍ടിസി: ഹ്രസ്വദൂര യാത്രകള്‍ക്ക് ഓണ്‍ലൈൻ ടിക്കറ്റ് ബുക്കിങില്‍ നിയന്ത്രണം ഏർപ്പെടുത്തി

by admin

ബെംഗളൂരുവില്‍ നിന്നോ മൈസൂരില്‍ നിന്നോ നാട്ടിലേക്കും തിരിച്ചും ടിക്കറ്റ് ബുക്ക് ചെയ്യുമ്ബോള്‍ നിയന്ത്രണങ്ങളുമായി കെ എസ് ആര്‍ ടി സി.സംസ്ഥാനാനന്തര റൂട്ടുകളില്‍ ഹ്രസ്വദൂര യാത്രയ്ക്കുള്ള ഓണ്‍ലൈൻ ടിക്കറ്റ് ബുക്കിങ്ങില്‍ ആണ് കേരളാ ആര്‍ ടി സി നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയിരിക്കുന്നത്. ബെംഗളൂരുവില്‍ നിന്ന് നാട്ടിലേക്കും തിരിച്ചുമുള്ള തിരഞ്ഞെടുത്ത സർവീസുകളില്‍ ബസ് പുറപ്പെടുന്നതിന് മുൻപുള്ള 24 മണിക്കൂർ നേരം മാത്രമായിരിക്കും സർവീസ് നടത്തുന്ന ഇരു സ്ഥലങ്ങള്‍ക്കും ഇടയിലുള്ള പ്രധാന സ്റ്റോപ്പുകളില്‍ ബുക്കിങ് ലഭിക്കുക.എന്നാല്‍ ഇതേ റൂട്ടുകളില്‍ പതിവുപോലെ ബുക്കിങ് തുടങ്ങുന്ന 30 ദിവസം മുൻപും യാത്രയ്ക്ക് ഒരാഴ്ച മുൻപും ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് തടസ്സങ്ങളൊന്നും ഉണ്ടായിരിക്കില്ല.

അതായത്, ബാംഗ്ലൂരില്‍ നിന്ന് നാട്ടിലേക്കും തിരിച്ചുമുള്ള സർവീസുകളില്‍ ബസ് പുറപ്പെടുന്നതിന് ഒരു ദിവസം മുൻപ് മാത്രമാവും ഇടയിലുള്ള സ്റ്റോപ്പുകളിലേക്ക് ടിക്കറ്റ് കിട്ടുക.റിപ്പോർട്ടുകളനുസരിച്ച്‌ തിരഞ്ഞെടുത്ത സർവീസുകളില്‍ മാത്രമേ ഈ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയിട്ടുള്ളൂ. മൈസൂരു വഴിയുള്ള മൂന്നാർ, കൊട്ടാരക്കര, എറണാകുളം ഡീലക്സ് ബസുകളില്‍ ബത്തേരി, കല്‍പറ്റ, താമരശ്ശേരി എന്നിവിടങ്ങളിലേക്കും ഒപ്പം ബെംഗളൂരുവില്‍ നിന്ന് തിരുവനന്തപുരം സർവീസ് നടത്തുന്ന എസി ഗജരാജ സ്ലീപ്പറില്‍ പാലക്കാട്, തൃശൂർ, എറണാകുളം എന്നിവിടങ്ങളിലേക്കുമാണ് ടിക്കറ്റ് റിസർവേഷനില്‍ നിയന്ത്രണം കൊണ്ടുവന്നിരിക്കുന്നത്.

ദീർഘദൂര സർവീസുകളില്‍ ദീർഘദൂര യാത്രക്കാർക്ക് സീറ്റ് ഉറപ്പാക്കുക എന്നതാണ് ഈ നിയന്ത്രണം കൊണ്ട് അധികൃതർ ലക്ഷ്യം വയ്ക്കുന്നത്. പലപ്പോഴും ഇടയിലെ പ്രധാന സ്റ്റോപ്പുകളിലേക്ക് ബുക്കിങ് കൂടുതലായി നടക്കുന്ന കാരണം ദീർഘദൂര യാത്രക്കാർക്കു സീറ്റ് ലഭിക്കാതെ വരുന്ന സാഹചര്യം നിലനിന്നിരുന്നു. ഈ പുതിയ നിയന്ത്രണത്തോടെ മാറ്റങ്ങള്‌ വരുമെന്നും സീറ്റ് ലഭിക്കാനുള്ള സാധ്യതകള് കൂടുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.

ബെംഗളൂരു- കേരളാ സർവീസുകള്‍ക്ക് നിരക്ക് ഉയർന്നേക്കാം:അതേസമയം, കർണ്ണാടക ആർടിസി ടിക്കറ്റ് നിരക്കില്‍ കൊണ്ടുവരുന്ന 15 ശതമാനം വര്ധനവ് കേരളത്തിലൂടെ സർവീസ് നടത്തുന്ന കർണ്ണാടക ബസുകള്‍ക്കും ബാധകമാണ്. ഇതോടെ ബെംഗളൂരു, മൈസൂരു, മംഗലാപുരം തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും കേരളത്തിലേക്ക് സർവീസ് നടത്തുന്ന കർണാടക ആർടിസി ഉള്‍പ്പെടെയുള്ള 4 കോർപറേഷനുകളുടെ ബസ് നിരക്ക് വർധനവ് കേരളത്തിലേക്കുള്ള യാത്രക്കാരെയും ബാധിക്കും.

10 വർഷത്തിനു ശേഷമാണ് കർണാടക ആർടിസി ടിക്കറ്റ് നിരക്ക് ഉയർത്തുന്നത്.കർണ്ണാടക ആർടിസി കേരളത്തിലേക്ക് നടത്തുന്ന സർവീസുകള്‍ക്കൊപ്പം കേരള ആർടിസി കർണാടകയില്‍ ഓടുന്ന ദൂരത്തിനും പുതിയ , വർധിപ്പിച്ച ടിക്കറ്റ് നിരക്ക് ഈടാാൻ സാധിക്കും. നിലവില്‍ കർണ്ണാടക ആർടിസി കേരളത്തിലേക്ലുള്ള എസി ബസുകള്‍ക്ക് 6% ജിഎസ്ടി ഉള്‍പ്പെടെയുള്ള നിരക്കാണ് ഈടാക്കുന്നത്. ഇതിനൊപ്പം തന്നെ ടോള് നിരക്കും ടിക്കറ്റില്‍ ഉള്‍പ്പെടുത്തുത്തുന്നുണ്ട്.കർണ്ണാടക ആർടിസി, ബിഎംടിസി, കല്യാണ കർണാടക ആർടിസി (കെകെആർടിസി), നോർത്ത് വെസ്റ്റ് കർണാടക ആർടിസി (എൻഡബ്ല്യുകെആർടിസി) എന്നിങ്ങനെ നാല് കോർപ്പറേഷനുകളുടെ ടിക്കറ്റ് നിരക്കിലാണ് 15 ശതമാനം വർധനവ് വരുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group