ബാംഗ്ലൂർ:ബാംഗ്ലൂർ ഇസ്‌ലാഹി സെന്ററിന് കീഴിലുള്ള മദ്രസകളിലെ അധ്യാപകരുടെയും മാനേജ്‌മെന്റ് പ്രതിനിധികളുടെയും വാർഷിക സംഗമം തിരൂർ ദാറുൽ ഖുർആനിൽ വെച്ച് വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. മഹ്മൂദ് സി.ടി സ്വാഗതം ആശംസിച്ച ഉദ്ഘാടന സെഷനിൽ ജമീഷ് അധ്യക്ഷത വഹിച്ചു. ബാംഗ്ലൂർ ഇസ്‌ലാഹി സെൻ്റർ പ്രസിഡണ്ട് ബഷീർ കെ.വി സംഗമത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു.സംഗമത്തിന്റെ ഭാഗമായി നടന്ന വിവിധ പഠന സെഷനുകൾക്ക് പ്രമുഖർ നേതൃത്വം നൽകി. ‘ഫീഡ്‌ബാക്ക് വിശകലനം’ എന്ന വിഷയത്തിൽ **ഡോ. സൽമാൻ സ്വലാഹി** സംസാരിച്ചു. ഷാഫി പി.കെ സെഷനിൽ പങ്കെടുത്തു സംസാരിച്ചു. **മാറിയ സാഹചര്യത്തിൽ കുട്ടികൾക്ക് എങ്ങനെ അധ്യാപനം നടത്താം’* എന്ന പ്രധാന വിഷയത്തെ അധികരിച്ച് *ഡോ. റാഫി ചെമ്പ്ര* അധ്യാപകർക്കായി ക്ലാസ് നയിച്ചു. ‘മദ്രസയിലൂടെ ദീനിലേക്ക്’ എന്ന വിഷയത്തിൽ അബ്ദുൽ അഹദ് സലഫി സംസാരിച്ചു.
ഉച്ചഭക്ഷണത്തിന് ശേഷം നടന്ന സമാപന സെഷനിൽ അടുത്ത അധ്യയന വർഷത്തേക്കുള്ള വിപുലമായ *പ്രവർത്തന പദ്ധതികൾക്ക് (Planning Session)* രൂപം നൽകി. നിസാർ സ്വലാഹി, ജസീൽ ഉസ്താദ്, ഫാഹിസ് ഹികമി, ഷഫീഖ് ഹികമി എന്നിവർ ഈ ആസൂത്രണ സെഷന് നേതൃത്വം നൽകി. വിവിധ മദ്രസകൾ തങ്ങളുടെ വരും വർഷത്തെ പ്രവർത്തനങ്ങൾ പ്രത്യേകമായി ആലോചിക്കുകയും ചർച്ച ചെയ്യുകയും ചെയ്തു. അടുത്ത അധ്യയന വർഷത്തേക്കുള്ള അഡ്മിഷൻ ആരംഭിച്ചതായും, കൂടുതൽ വിവരങ്ങൾക്ക് 9900001339-ൽ ബന്ധപ്പെടാമെന്നും യോഗത്തിൽ അറിയിച്ചു.ഫിറോസ് സ്വലാഹി സമാപന പ്രഭാഷണം നിർവ്വഹിച്ചു. നൈസാം നന്ദി രേഖപ്പെടുത്തിയതോടെ മദ്രസ മാനേജ്‌മെന്റ് സംഗമത്തിന് തിരശ്ശീല വീണു.