Home Featured ബെംഗളൂരു : നാലാമത്തെ റെയിൽ ടെർമിനൽ ; സർവേയ്ക്ക് അംഗീകാരം,സാധ്യത ഈ സ്ഥലങ്ങൾക്ക്

ബെംഗളൂരു : നാലാമത്തെ റെയിൽ ടെർമിനൽ ; സർവേയ്ക്ക് അംഗീകാരം,സാധ്യത ഈ സ്ഥലങ്ങൾക്ക്

by admin

ബെംഗളൂരു: തിരക്കൊഴിവാക്കാൻ ബെംഗളൂരുവിൽ നാലാമത്തെ റെയിൽ ടെർമിനൽ തുറക്കാനുള്ള പദ്ധതി സജീവം. അറ്റകുറ്റപ്പണി സൗകര്യങ്ങളടക്കമുള്ള പുതിയ റെയിൽവേ ടെർമിനൽ സ്ഥാപിക്കുന്നതിനായുള്ള സർവേ നടപടികൾക്കായി റെയിൽവേ ബോർഡ് അനുമതി നൽകി. ബെംഗളൂരുവിലെ തിരക്ക് കുറയ്ക്കുന്നതിനും യാത്രക്കാർക്കുള്ള മികച്ച സേവനങ്ങൾ വർധിപ്പിക്കേണ്ടതും അനിവാര്യമായതിനാലാണ് പുതിയ ടെർമിനൽ എന്ന ആവശ്യം ശക്തമായതെന്ന് സൗത്ത് വെസ്റ്റേൺ റെയിൽവേ അറിയിച്ചു.

സർവേ നടപടികൾക്ക് 1.35 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഏകദേശം 1,000 ഏക്കർ ഭൂമിയിലാണ് ടെർമിനൽ പൂർത്തിയാക്കുകയെന്നാണ് പുറത്തുവരുന്ന വിവരം. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. ടെർമിനൽ പൂർത്തിയായാൽ നഗരത്തിലെ നാലാമത്തെ റെയിൽ ടെർമിനലാകും ഇത്. ടെർമിനൽ പൂർത്തിയായാൽ സംസ്ഥാനത്തെ ഉൾപ്പെടെ റെയിൽ സംവിധാനം ശക്തമാക്കാനാകും.

സർവേ നടപടികൾക്കൊവിലാകും ടെർമിനലിന്റെ കൃത്യമായ സ്ഥാനം നിർണയിക്കുക. ദേവനഹള്ളി സ്റ്റേഷന് സമീപത്ത് അല്ലെങ്കിൽ യെലഹങ്ക – ദേവനഹള്ളി – ചിക്കബെല്ലാപൂർ ഇടനാഴിക്ക് സമീപമോ അനുയോജ്യമായ സ്ഥലം കണ്ടെത്താനാണ് ഉദ്ദേശിക്കുന്നത്. സർവേ നടപടികൾ പൂർത്തിയായാൽ മാത്രമാകും കൃത്യമായ ലൊക്കേഷൻ നിർണയിക്കുക.കെഎസ്ആർ ബെംഗളൂരു, യശ്വന്ത്പൂർ, ബൈയപ്പനഹള്ളിയിലെ സർ എം വിശ്വേശ്വരയ്യ ടെർമിനൽ (എസ്എംവിടി) എന്നിവടങ്ങളിലാണ് നിലവിലെ മൂന്ന് ടെർമിനലുകൾ പ്രവർത്തിക്കുന്നത്. താങ്ങാവുന്നതിലും അധികമുള്ള പ്രവൃത്തികളാണ് മൂന്ന് ടെർമിനലുകളിലും നടക്കുന്നത്.

അറ്റകുറ്റപ്പണികൾ ഉൾപ്പെടെയുള്ള പ്രവൃത്തികൾ ഉയർന്ന തോതിലായതിനാൽ ഈ ടെർമിനലുകളിലെ തിരക്ക് വർധിക്കുന്ന സാഹചര്യമാണുള്ളതെന്ന് സൗത്ത് വെസ്റ്റേൺ റെയിൽവേ വ്യക്തമാക്കുന്നുണ്ട്.തിരക്ക് വർധിക്കുന്ന സാഹചര്യത്തിൽ കൂടുതൽ ട്രെയിനുകൾ പാളത്തിലെത്തും ഇതോടെ നിലവിലുള്ള ടെർമിനലുകൾ പോരാതെ വരുമെന്ന് സൗത്ത് വെസ്റ്റേൺ റെയിൽവേ അറിയിച്ചു. വൈകാതെ ബെംഗളൂരു നഗരത്തിൽ നിന്ന് പുറപ്പെടുന്ന മുഴുവൻ ട്രെയിനുകളുടെ എണ്ണം 210 ആയേക്കാമെന്നും നിലവിലുള്ള ടെർമിനലുകൾക്ക് ഇത്രയും ട്രെയിനുകളെ കൈകാര്യം ചെയ്യാൻ സാധിച്ചേക്കില്ലെന്നും എസ്‌ഡബ്ല്യുആർ വ്യക്തമാക്കുന്നുണ്ട്.

പുതിയ ടെർമിനലിന്റെ രൂപരേഖകൾ സംബന്ധിച്ച ആലോചനകളും പഠനങ്ങളും തുടരുകയാണെന്ന് ബെംഗളൂരു ഡിവിഷണൽ റെയിൽവേ മാനേജർ അശുതോഷ് കെ സിങ് അറിയിച്ചു. വലിയ ടെർമിനലാണ് ആലോചനയിലുള്ളത്. പദ്ധതിക്കായി ഭൂമി സർവേ നടത്താൻ സൗത്ത് വെസ്റ്റേൺ റെയിൽവേയുടെ കൺസൾട്ടന്റിനെ നിയമിച്ചിട്ടുണ്ട്. ചെലവ് ഉൾപ്പെടെയുള്ള മറ്റ് വിശദാംശങ്ങളും പരിശോധിച്ചുവരികയാണെന്ന് അദ്ദേഹം പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group