ഏഷ്യയിലെ ഏറ്റവും വലിയ എയർ ഷോ ആയ എയ്റോ ഷോ 2025 ന്‍റെ അവസാനവട്ട ഒരുക്കങ്ങളിലാണ് നഗരം. ഫെബ്രുവരി 10 മുതൽ 14 വരെ യെലഹങ്കയിലെ എയർഫോഴ്‌സ് സ്‌റ്റേഷനിൽ നടക്കുന്ന എയ്‌റോ ഇന്ത്യയുടെ 15-ാമത് എഡീഷൻ വ്യോമയാന രംഗത്തെ കൗതുക കാഴ്ചകളിലേക്കാണ് സാധാരണക്കാരെ ആകർഷിക്കുന്നത്. പ്രതിരോധ മന്ത്രാലയത്തിന്‍റെ നേതൃത്വത്തിൽ വിവിധ ഏജൻസികളുടെ സഹായത്തോടെയാണ് രണ്ടു വർഷം കൂടുമ്പോൾ എയ്റോ ഷോ നടത്തുന്നത്.ഇപ്പോഴിതാ, ബെഗംളൂരു യെലഹങ്കയിലെ എയർഫോഴ്‌സ് സ്‌റ്റേഷനിൽ നടക്കുന്ന എയ്റോഷോയുടെ പശ്ചാത്തലത്തിൽ ഡിഗ്രി കോളേജുകൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.
യെലഹങ്ക എയർഫോഴ്‌സ് സ്‌റ്റേഷനിലും പരിസരത്തും ഉള്ള ഡിഗ്രി കോളേജുകൾക്കാണ് കോളേജ് വിദ്യാഭ്യാസ വകുപ്പ് അവധി പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസമാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തു വന്നത്.ഫെബ്രുവരി 13,14 എന്നീ രണ്ടു ദിവസങ്ങളിലാണ് കോളേജുകൾക്ക് അവധി കൊടുത്തിരിക്കുന്നത്.സർക്കാർ, എയ്ഡഡ്, സ്വകാര്യ ഡിഗ്രി കോളേജുകൾക്ക് ഈ അവധി ബാധകമാണ്. അതേസമയം, അവധി ഉത്തരവിൽ കോളേജുകളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പേര് കൊടുത്തിട്ടില്ല.
വിമാനസർവീസുകൾക്ക് നിയന്ത്രണം :എയ്റോ ഷോയുടെ ഭാഗമായി ഫെബ്രുവരി 5 മുതൽ 14 വരെ ബാംഗ്ലൂരിലെ കെംപെഗൗഡ ഇന്‍റർനാഷണൽ എയർപോർട്ടിലെ (KIAB) വിമാന പ്രവർത്തനങ്ങളിലും വിമാനങ്ങളുടെ സമയത്തിലും മാറ്റങ്ങൾ. മാറ്റമുണ്ടാകും. ഷോയുടെ സുഗമമായ നടത്തിപ്പിനായി വിമാന സർവീസുകൾ തടസ്സപ്പെടും. പ്രദർശനത്തിൽ പങ്കെടുക്കുന്ന വിമാനങ്ങൾക്ക് സുരക്ഷയൊരുക്കുന്നതിനാലാണ് ഇത്, 8 ദിവസങ്ങളിലായി 47 മണിക്കൂർ നേരെ റൺവേ അടയ്ക്കും.
എയ്റോ ഷോ 2025 പരിശീലനം നടക്കുന്ന ഫെബ്രുവരി 5 മുതൽ 8 വരെയുള്ള ദിവസങ്ങളിൽ രാവിലെ 9.00 മണി മുതൽ 12.00 വരെയും ഉച്ച കഴിഞ്ഞ് 2.00 മുതൽ വൈകുന്നേരം 5.00 മണി വരെയും വിമാനസർവീസുകളിൽ മാറ്റമുണ്ടാകും.എയ്റോ ഷോ ആരംഭിക്കുന്ന ഫെബ്രുവരി 10 ന് രാവിലെ 9.99 മുതൽ 12.00 വരെയും തുടർന്ന് 2 മുതൽ വൈകുന്നേരം 4.00 വരെയും 11, 12 തിയതികളിൽ ഉച്ചയ്ക്ക് 12.00 മുതൽ 3.00 വരെയും 13, 414 തിയതികളിൽ രാവിലെ 9.00 മുതൽ 12.00 വരെയും ഉച്ച കഴിഞ്ഞ് 2.00 മുതൽ 5.00 വരെയും ബെംഗളൂരു രാജ്യാന്തര വിമാനത്താവള പ്രവർത്തനങ്ങൾ തടസ്സപ്പെടും.
ബെംഗളൂരു എയ്റോ ഷോ 2025 കാണാൻ: ബെംഗളൂരു എയ്റോ ഷോ 2025 അഞ്ച് ദിവസങ്ങളിലായാണ് നടക്കുന്നതെങ്കിലും പൊതുജനങ്ങൾക്ക് രണ്ട് ദിവസം മാത്രമാണ് പ്രവേശനം. ഫെബ്രുവരി 13,14 തിയതികളിൽ പൊതുജനങ്ങൾക്ക് സന്ദർശിക്കാം എക്സിബിഷൻ ഏരിയയിലേക്കും എയർ ഡിസ്പ്ലേ വ്യൂയിങ് ഏരിയയിലേക്കും പ്രവേശിക്കാവുന്ന ജനറൽ പാസിന് 2,500 രൂപയാണ്. https://www.aeroindia.gov.in/ എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി എയ്‌റോ ഇന്ത്യ 2025 ടിക്കറ്റ് ബുക്ക് ചെയ്യാം.ഷോയുടെ ആദ്യ മൂന്നു ദിവസങ്ങൾ ബിസിനസുകൾക്കയി മാറ്റിവെച്ചിരിക്കുന്നു.
മാംസവില്പനയ്ക്ക് നിരോധനം: എയ്റോ ഷോയുടെ ഭാഗമായി യെലഹങ്ക എയർബേസിന് 13 കിലോമീറ്ററിനുള്ളിൽ സസ്യേതര ഭക്ഷണം വിൽക്കുന്നതിന് നിരോധനം ഏർപ്പെടുത്തി. ജനുവരി 23 ന് ആരംഭിച്ച നിരോധനം 26 ദിവസം നീണ്ടുനിൽക്കും. ജനുവരി 23 മുതൽ, മാംസം, മത്സ്യം, ചിക്കൻ കടകൾ അടച്ചിടുകയും ഇവിടെ 13 കിലോമീറ്റർ ചുറ്റളവിൽ നോൺ-വെജ് വിഭവങ്ങൾ വിളമ്പുകയോ വിൽക്കുകയോ ചെയ്യുന്നത് നിരോധിക്കുകയും ചെയ്യുമെന്നാണ് ഉത്തരവ്. ഇതിനെതിരെ വലിയ വിമർശനവും ഉയർന്നിട്ടുണ്ട്.