Home കർണാടക ബെംഗളൂരു നഗരത്തില്‍ 101 സ്കൈവാക്കുകള്‍ ഉയരും; ജങ്ഷനുകള്‍ തിരിച്ചറിഞ്ഞ് ബിടിപി

ബെംഗളൂരു നഗരത്തില്‍ 101 സ്കൈവാക്കുകള്‍ ഉയരും; ജങ്ഷനുകള്‍ തിരിച്ചറിഞ്ഞ് ബിടിപി

by ടാർസ്യുസ്

ബെംഗളൂരു: ഐടി നഗരമായ ബെംഗളൂരുവില്‍ ഗതാഗതം സുഗമമാക്കാൻ 101 സ്കൈവാക്കുകള്‍ നിർമിക്കും. ബെംഗളൂരു ട്രാഫിക് പോലീസ് (ബിടിപി) നിർദേശിച്ച സ്കൈവാക്കുകളുടെ നിർമാണത്തിനായുള്ള നടപടികള്‍ ബെംഗളൂരു സിറ്റി കോർപറേഷനുകള്‍ ആരംഭിച്ചു.നഗരത്തില്‍ സുരക്ഷിതമായ കാല്‍നട യാത്ര ഒരുക്കന്നതിനായിട്ടാണ് ഫുട്പാത്ത് ക്ലിയറൻസ് ഡ്രൈവിന്റെ പൂർത്തീകരണത്തോടൊപ്പം സ്കൈവാക്ക് പ്രവർത്തനവും യോജിപ്പിച്ച്‌ അധികൃതർ മുന്നോട്ട് പോകുന്നത്. ഈ വർഷം ആദ്യം ബിടിപി ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിക്ക് (ജിബിഎ) സമർപ്പിച്ച പട്ടികയെ അടിസ്ഥാനമാക്കിയായിരിക്കും സ്കൈവാക്ക് പദ്ധതി നടപ്പാക്കുക.ബിടിപി ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിക്ക് (ജിബിഎ) സമർപ്പിച്ച പട്ടികയെ അടിസ്ഥാനമാക്കിയായിരിക്കും സ്കൈവാക്ക് പദ്ധതി.

ഫുട്പാത്ത് പുനർവികസന പദ്ധതിയോടൊപ്പം തന്നെ പ്രവൃത്തികളും ഏറ്റെടുക്കും. ഇതിനായി കോർപറേഷനുകള്‍ ഉടൻ ഒരു കർമ്മ പദ്ധതി തയ്യാറാക്കും. നഗരത്തിലെ നടപ്പാതകള്‍ മെച്ചപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള ഗ്രേറ്റർ ബെംഗളൂരു വികസന മന്ത്രി കൃഷ്ണ ബൈരെ ഗൗഡയുടെ നിർദേശങ്ങള്‍ പാലിച്ചാണ് വികസനം.ടിസി ഉള്‍പ്പെടെയുള്ള പ്രധാന ജങ്ഷനുകളില്‍ നിർദിഷ്ട സ്കൈവാക്കുകള്‍ നിർമിക്കും. പാല്യ ജങ്ഷൻ, ബുഡിഗെരെ ജങ്ഷൻ, യെലഹങ്കയിലെ സാന്തെ സർക്കിള്‍, ജയനഗറിലെ അരബിന്ദോ ജംഗ്ഷൻ, ഇബ്ലൂർ ജങ്ഷൻ, ജലഹള്ളി ക്രോസ് എന്നിവടങ്ങളിലടക്കം സ്കൈവാക്ക് നിർമിക്കും. ബെംഗളൂരു മെട്രോ സ്റ്റേഷനുകള്‍ക്ക് സമീപമുള്ള സ്ഥലങ്ങള്‍, ക്ഷേത്രങ്ങള്‍, ടെക് കമ്പനികള്‍, ദേശീയ പാതകള്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു.ഗതാഗതത്തിന്റെ വ്യാപ്തി, കാല്‍നടയാത്രക്കാരുടെ എണ്ണം, കാല്‍നട യാത്രക്കാരുടെ മരണനിരക്ക്, വാഹന ഗതാഗതത്തിലെ വർധനവ് എന്നിവയുള്‍പ്പെടെ നിരവധി ഘടകങ്ങള്‍ പരിഗണിച്ച ശേഷമാണ് നിർദിഷ്ട സ്കൈവാക്ക് സ്ഥലങ്ങള്‍ തിരിച്ചറിഞ്ഞതെന്ന് ഒരു ട്രാഫിക് പോലീസ് വൃത്തങ്ങള്‍ വിശദീകരിച്ചു.

പോലീസ് ഉദ്യോഗസ്ഥർ ദിവസേന നിരവധി ജങ്ഷനുകളില്‍ നിരവധി സ്ഥലങ്ങള്‍ ഇതിനകം തിരിച്ചറിഞ്ഞിരുന്നു. ഈ പട്ടിക തയാറാക്കിയാണ് നടപടികള്‍ ക്രമീകരിച്ചതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.സ്കൈവാക്കുകള്‍ അടിയന്തിരമായി ആവശ്യമുള്ള ജങ്ഷനുകള്‍ തിരിച്ചറിഞ്ഞു. പ്രത്യേക ജങ്ഷനുകളിലെ ഗതാഗത അളവില്‍ പ്രതീക്ഷിക്കുന്ന വർധനവും ഉള്‍പ്പെടെ പരിശോധിച്ചതായി ബിടിപി പറഞ്ഞു. നിരവധി ജങ്ഷനുകളിലെ തിരക്ക് കുറയ്ക്കാനും സ്‌കൈവാക്കുകള്‍ സഹായിക്കുമെന്ന് ബിടിപി അധികൃതർ കൂട്ടിച്ചേർത്തു. അപകട സാധ്യതാ മേഖലകളും ഹൈവേ സ്ട്രെച്ചുകളും കൂടി പരിഗണിച്ചാണ് സ്കൈവാക്ക് നിർമിക്കുന്നതിനുള്ള ശുപാർശകള്‍ തയാറാക്കിയതെന്ന് ബിടിപി വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി. ഏകദേശം മൂന്ന് മാസത്തിന് ശേഷം അടിസ്ഥാനപരമായ പ്രവർത്തനങ്ങള്‍ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകള്‍.

You may also like

error: Content is protected !!
Join Our WhatsApp Group