Home Featured മികച്ച ജനപിന്തുണയുള്ളയാളുകള്‍ എന്‍ഡിഎയുടെ ഭാഗമാകും; രജനീകാന്തുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ അമിത് ഷാ, തമിഴ്‌നാട് നിയമസഭതെരഞ്ഞെടുപ്പിന് മുന്നോടിയായി തിരക്കിട്ട നീക്കം

മികച്ച ജനപിന്തുണയുള്ളയാളുകള്‍ എന്‍ഡിഎയുടെ ഭാഗമാകും; രജനീകാന്തുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ അമിത് ഷാ, തമിഴ്‌നാട് നിയമസഭതെരഞ്ഞെടുപ്പിന് മുന്നോടിയായി തിരക്കിട്ട നീക്കം

by admin

ചെന്നൈ: മികച്ച ജനപിന്തുണയുള്ളയാളുകള്‍ എന്‍ഡിഎയുടെ ഭാഗമാകുമെന്ന് ബിജെപി മുതിര്‍ന്ന നേതാവ് അമിത് ഷാ. തമിഴ് സൂപ്പര്‍താരം രജനികാന്തുമായി രാഷ്ട്രീയ ചര്‍ച്ചനടത്തിയതിന് പിന്നാലെയാണ് അമിത് ഷാ ഇക്കാര്യം പറഞ്ഞത്. തമിഴ്നാട് നിയസഭാതെരഞ്ഞെടുപ്പിന് മുന്നോടിയായി നിര്‍ണായക രാഷ്ട്രീയ നീക്കമാണ് അമിത് ഷാ നടത്തുന്നത്.

മറാത്ത ഡെവലപ്പ്മെൻ്റ് അതോറിറ്റി രൂപീകരണം : ബന്ദിന് ആഹ്വാനം ചെയ്ത് കന്നഡ അനുകൂല സംഘടനകൾ

തെരഞ്ഞെടുപ്പിന് മുന്നോടിയായി ചെന്നൈയിലെത്തിയ അമിത് ഷാ തമിഴ് സൂപ്പര്‍താരം രജനികാന്തുമായി രാഷ്ട്രീയ ചര്‍ച്ചനടത്തി വിവരം് ബിജെപി കോര്‍ കമ്മറ്റി യോഗത്തിലാണ് പറഞ്ഞു. കൃത്യസമയത്ത് നല്ല പ്രഖ്യാപനമുണ്ടാകുമെന്നും മികച്ച ജനപിന്തുണയുള്ളയാളുകള്‍ എന്‍ഡിഎയുടെ ഭാഗമാകുമെന്നും അമിത് ഷാ പറഞ്ഞു.

കർണാടകയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചത് 1781 പേർക്ക്, 2181 പേർക്ക് രോഗം ഭേദമായി

കേരളത്തിൽ ഇന്ന് 6028 പേര്‍ക്ക് കോവിഡ്,5213 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ

കൂടുതല്‍ പ്രാദേശിക കക്ഷികളെ ഒപ്പമെത്തിച്ച് സഖ്യം വിപുലീകരിക്കുക എന്നതാണ് ബിജെപിയുടെ ലക്ഷ്യമെന്നും അമിത് ഷാ അണികളോട് വ്യക്തമാക്കി. നിര്‍ണായക സഖ്യനീക്കങ്ങള്‍ കേന്ദ്ര നേതൃത്വം നേരിട്ട് നടത്തുമെന്നു പറഞ്ഞ അമിത് ഷാ തെരഞ്ഞെടുപ്പില്‍ രജനികാന്തിന്റെ പിന്തുണ ഉറപ്പിക്കാനുള്ള നീക്കങ്ങള്‍ പൂര്‍ത്തിയാക്കിയതായാണ് സൂചന.

ബംഗളുരു ആക്രമണം : നഗരത്തിൽ 43 ഇടങ്ങളിൽ റൈഡ്

തെരഞ്ഞെടുപ്പ് ചൂട് അടുത്തിരിക്കെ പ്രചാരണത്തില്‍ ശ്രദ്ധിക്കാനും അമിത് ഷാ തമിഴ്‌നാട്ടിലെ ബിജെപി അണികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. നിയമസഭാ തെരഞ്ഞെടുപ്പിന് 6 മാസം മാത്രം ബാക്കി നില്‍ക്കെ ബിജെപി നോതാക്കളുമായുള്ള അമിത്ഷായുടെ കൂടികാഴ്ച്ച വളരെ നിര്‍ണ്ണായകമാണെന്നാണ് നിരീക്ഷിക്കപ്പെട്ടിരുന്നത്. അകിലൊന്നായിരുന്നു രജനീകാന്തുമായുള്ള കൂടികാഴ്ച്ച.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group