Home covid19 ബംഗളുരുവിൽ നിന്ന് കേരളത്തിലേക്കോ അല്ലെങ്കിൽ തിരിച്ചോ യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ടോ ? അപ്ലൈ ചെയ്യേണ്ടുന്ന ലിങ്കുകൾ ഏതൊക്കെ ?മുഴുവൻ സംശയങ്ങൾക്കും ഉള്ള മറുപടി

ബംഗളുരുവിൽ നിന്ന് കേരളത്തിലേക്കോ അല്ലെങ്കിൽ തിരിച്ചോ യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ടോ ? അപ്ലൈ ചെയ്യേണ്ടുന്ന ലിങ്കുകൾ ഏതൊക്കെ ?മുഴുവൻ സംശയങ്ങൾക്കും ഉള്ള മറുപടി

by admin

ബംഗളുരുവിൽ നിന്ന് കേരളത്തിലേക്കോ അല്ലെങ്കിൽ കേരളത്തിൽ നിന്നും ബംഗളുരുവിലേക്കോ യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്ന പലരും ഇപ്പോഴും ആശങ്കയിലാണ്. ദിനം പ്രതി അനവധി കോളുകളാണ് ബാംഗ്ലൂർ “മലയാളി ന്യൂസ് ഡസ്കിലേക്” എത്തുന്നത് . അതിർത്തി ചെക്ക് പോസ്റ്റുകളിൽ പുതുക്കിയ മാർഗ നിർദേശങ്ങളെന്തൊക്കെയാണ് നിലവിലുള്ളത് . എന്തൊക്കെ രേഖകളാണ് കയ്യിൽ കരുതേണ്ടത്, എത്ര പേർക് ഒരു വാഹനത്തിൽ യാത്ര ചെയ്യാനാകും. കൊറന്റൈൻ നിർദേശങ്ങൾ എന്തൊക്കെ ആണ്, ഇത്തരം ആശങ്കകളാണ് മിക്കവർക്കും ഉള്ളത് .

bangalore malayali news portal join whatsapp group

എങ്ങിനെയാണ് യാത്രാനുമതി / പാസ് ലഭിക്കുന്നത് ? നിലവിൽ പാസ് ആവശ്യമുള്ളത് മറ്റു സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് യാത്ര ചെയ്യുന്നവർക്ക് മാത്രമാണ് , കർണാടകയിലേക്ക് വരുന്നവർക്ക് സേവാ സിന്ധു വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യുമ്പോൾ കിട്ടുന്ന അക്‌നോളഡ്ജ്മെന്റ് മാത്രമാണ് ആവശ്യം

കോവിഡ് വാക്‌സിന്‍: പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയെന്ന് റഷ്യന്‍ യൂണിവേഴ്‌സിറ്റി

കർണാടകയിൽ നിന്നും കേരളത്തിലേക്ക് യാത്ര ചെയ്യേണ്ടവർ പാസ്സിന് അപ്ലൈ ചെയ്യേണ്ട ലിങ്ക് ഇതാണ് : https://covid19jagratha.kerala.nic.in/home/addNewDomestic

കേരളത്തിൽ നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും കര്ണാടകയിലേക്കു വരുന്നവർക്ക് രജിസ്റ്റർ ചെയ്യേണ്ടുന്ന ലിങ്ക് : https://sevasindhu.karnataka.gov.in/Sevasindhu/English

കയ്യിൽ സീൽ ചെയ്യുന്നുണ്ടോ ? Ans: കൂടുതൽ ചെക്ക് പോസ്റ്റുകളിലും കോവിഡ് പരിശോധനകൾ ഉണ്ടാവില്ല , അതിർത്തി കടന്നു കഴിഞ്ഞാൽ കോവിഡ് പരിശോധനയ്ക്കുള്ള പ്രത്യേക സെന്ററുകൾ കടന്നായിരിക്കും ബംഗ്ലോരിയിലേക്കു കടക്കേണ്ടത് . അവിടെ നിന്നായിരിയ്ക്കും നമ്മുടെ പരിശോധനകൾ നടക്കുക. നിർദിഷ്ട ഫോമുകൾ പൂരിപ്പിച്ചു താപനില പരിശോധിച്ച ശേഷം ഹോം ക്വറന്റൈൻ ചെയ്യുന്നവരുടെ ഇടതു കയ്യിന്റെ പിന് വശത്തു 14 ദിവസത്തെ തിയ്യതി സീൽ ചെയ്യും .

അത്യാവശ്യ കാര്യങ്ങൾക്കു വേണ്ടി കേരളത്തിലേക്കോ കര്ണാടകയിലേക്കോ 7 ദിവസത്തെ ഹൃസ്വ സന്ദർശന പാസ് എങ്ങിനെ ലഭിക്കും ?

Ans: കേരളത്തിലേക്ക് യാത്ര ചെയ്യുന്നവർക്ക് കോവിഡ് ജാഗ്രത വെബ്‌സൈറ്റിൽ ഷോർട് വിസിറ്റ് /റെഗുലർ വിസിറ്റ് എന്നീ സംവിധാനം നിലവിൽ ഉണ്ട്
സേവാ സിന്ധു വെബ്സൈറ്റിലും സമാനമായ സംവിധാനം കർണാടകയിലേക്ക് 7 ദിവസത്തേക്ക് വരുന്നതിലും ഏർപ്പെടുത്തിയിട്ടുണ്ട്

ബന്ധപ്പെടാനുള്ള ആളുകളുടെയും സ്ഥാപനങ്ങളുടെയും വിവരങ്ങൾ , താമസ സ്ഥലത്തിന്റെ വിവരങ്ങൾ തുടങ്ങിയവ ജാഗ്രത വെബ്‌സൈറ്റിൽ വ്യക്തമാക്കണം .

കർണാടകയിൽ നിന്നും കേരളത്തിലേക്ക് യാത്ര ചെയ്യേണ്ടവർ പാസ്സിന് അപ്ലൈ ചെയ്യേണ്ട ലിങ്ക് ഇതാണ് : https://covid19jagratha.kerala.nic.in/home/shortVisit

കേരളത്തിൽ നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും കര്ണാടകയിലേക്കു 7 ദിവസത്തെ ഹൃസ്വ സന്ദർശന പാസ് രജിസ്റ്റർ ചെയ്യേണ്ടുന്ന ലിങ്ക് : sevasindhu-shortvisit-pass

വിശദമായി വായിക്കാൻ :7 ദിവസത്തേക്ക് കേരളത്തിലേക്ക് പോകാം,കോവിഡ് ജാഗ്രതയിൽ അപ്ലൈ ചെയ്യുന്നതെങ്ങനെയെന്നു നോക്കാം

നിലവിലുള്ള ക്വാറന്റൈൻ മാർഗ നിർദ്ദേശങ്ങൾ എന്തൊക്കെയാണ് ?

Ans: കർണാടകയിലേക്ക് മഹാരാഷ്ട ഒഴികെ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വരുന്ന എല്ലാ യാത്രക്കാർക്ക് അസുഖ ലക്ഷണങ്ങളൊന്നും ഇല്ലെങ്കിൽ 14 ദിവസത്തെ ഹോം ക്വാറന്റൈനാണ് സർക്കാർ നിർദ്ദേശിക്കുന്നത് .കേരളത്തിലേക്ക് പോകുന്നവർക്കും സമാന രീതിയിൽ 14 ദിവസത്തെ ഹോം ക്വാറന്റൈനാണ് നിലവിൽ .

മരണക്കയത്തിലേക്ക് ബംഗളുരു ,കർണാടകയിൽ ഇന്ന് റിപ്പോർട്ട് ചെയ്തത് 2627 കോവിഡ് കേസുകൾ ,മരണം 71 : ബംഗളുരുവിൽ മാത്രം 1525 കേസുകളും 45 മരണവും

സ്വന്തമായി വാഹന സൗകര്യം ഇല്ലാത്തവർക്കുള്ള യാത്ര മാര്ഗങ്ങള് എന്തൊക്കെ ?

Ans: സ്വന്തമായ വാഹനങ്ങൾ ഇല്ലാത്തവർക്ക് കേരളത്തിലേക്ക് യാത്ര ചെയ്യുന്നതിന് വേണ്ടി കെ എം സി സി ,കേരളം സമാജം ഉൾപ്പെടെ നിരവധി മലയാള സംഘടനകൾ ബസ്സ് സർവീസുകൾ ഏർപ്പെടുത്തുന്നുണ്ട് ,കൂടാതെ സ്വകാര്യ ബസ്സ് / ടാക്സി സർവീസുകളും ചില കമ്പബാനികളും കൂട്ടായ്മകളും ഏർപ്പെടുത്തുന്നുണ്ട് . “ബാംഗ്ളൂർ മലയാളി ന്യൂസ് ” അഡ്മിൻ പാനൽ കഴിയുന്ന വിധത്തിലുള്ള ഓരോ ദിവസത്തെയും യാത്ര വിവരങ്ങൾ ജനങ്ങളിൽ എത്തിക്കാൻ ശ്രമിക്കുന്നുണ്ട് .അത്തരം ആവശ്യക്കാർക്ക് അഡ്മിൻ പാനലിന്റെ വാട്സാപ്പ് നമ്പറുകളിലേക്ക് മെസ്സേജ് ചെയ്യാം

+91 9746774883 ,+91 9895990220

 ബാംഗ്ലൂരിലേക്ക് പോകാൻ സേവാ സിന്ധു പാസ്സിന് പ്രത്യേക ലിങ്ക് 

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group