Home Featured മത്സരിച്ച് അഭിനയിച്ചു സണ്ണി വെയ്നും ഷൈൻ ടോമും-അടിത്തട്ട് ട്രെയ്‌ലർ കാണാം

മത്സരിച്ച് അഭിനയിച്ചു സണ്ണി വെയ്നും ഷൈൻ ടോമും-അടിത്തട്ട് ട്രെയ്‌ലർ കാണാം

by admin

മത്സരിച്ച് അഭിനയിച്ചു സണ്ണി വെയ്നും ഷൈൻ ടോമും-അടിത്തട്ട് ട്രെയ്‌ലർ കാണാം. യുവതാരങ്ങളായ സണ്ണിവെയ്നും ഷൈൻ ടോം ചാക്കോയും ഒന്നിച്ചഭിനയിച്ച ജിജോ ആൻറണി ഒരുക്കുന്ന അടിത്തട്ട് സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി.സൂസൻ ജോസഫ് ആണ് ചിത്രം നിര്‍മിക്കുന്നത്. പാപ്പിനോ ആണ് സിനിമയുടെ ഛായാഗ്രാഹകൻ. നസീര്‍ അഹമ്മദ് സംഗീത സംവിധാനം നിര്‍വഹിക്കുന്നു. ഖായിസ് മില്ലൻ ആണ് സിനിമയുടെ തിരക്കഥാകൃത്ത്. ദീപക് പരമേശ്വര്‍ ആണ് പ്രൊഡക്ഷൻ കണ്‍ട്രോളര്‍.

2 മക്കളെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയായ മലയാളി കോടതിയുടെ അഞ്ചാം നിലയിൽ നിന്നും ചാടി മരിച്ചു

2 മക്കളെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയായ മലയാളി വിചാരണക്കോടതിയുടെ അഞ്ചാം നിലയിൽ നിന്നു ചാടി മരിച്ചു. ജയിലിൽ നിന്ന് ബെംഗളൂരു സിറ്റി സിവിൽ കോടതിയി‍ൽ എത്തിച്ചപ്പോഴാണ് ഒപ്പമുണ്ടായിരുന്ന കോൺസ്റ്റബിൾമാരെ തള്ളി നീക്കി പാലക്കാട് കരിപ്പാളി സ്വദേശി ജതിൻ ആർ. കുമാർ (37) താഴേക്കു ചാടിയത്.
ഹുളിമാവ് അക്ഷയ് നഗറിൽ താമസിച്ചിരുന്ന ഇയാൾ മക്കളായ തൗഷിനിയെയും (3) ശാസ്തയെയും (ഒന്നര) തലയണ കൊണ്ടു ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു. ഹോട്ടലിലെ ജോലി നഷ്ടപ്പെട്ടതിന്റെ ദേഷ്യത്തിൽ ഭാര്യയുമായുള്ള വഴക്കിനെ തുടർന്ന് 2020 മാർച്ചിലായിരുന്നു സംഭവം. ഇയാൾ വിഷാദരോഗത്തിനും ചികിത്സ തേടിയിരുന്നു. തമിഴ്നാട് സ്വദേശിനിയായ സോഫ്റ്റ്‌വെയർ എൻജിനീയർ ലക്ഷ്മി ശങ്കരിയാണു ഭാര്യ.

You may also like

error: Content is protected !!
Join Our WhatsApp Group