ബെംഗളൂരു: ഇന്ന് നടക്കുന്ന കർണാടക ലെജിസ്ലേറ്റീവ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ രംഗത്ത് പുതിയ നീക്കങ്ങള്‍.പുറത്താക്കപ്പെട്ട ബിജെപി എംഎല്‍എമാർ ഭരണകക്ഷിയായബെംഗളൂരു: ഇന്ന് നടക്കുന്ന കർണാടക ലെജിസ്ലേറ്റീവ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ രംഗത്ത് പുതിയ നീക്കങ്ങള്‍. പുറത്താക്കപ്പെട്ട ബിജെപി എംഎല്‍എമാർ ഭരണകക്ഷിയായ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചതോടെ തിരഞ്ഞെടുപ്പ് കൂടുതല്‍ നിർണായകമായി മാറി. മുഖ്യമന്ത്രി ഡി.കെ. ശിവകുമാറുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ബിജെപി എംഎല്‍എമാർ കോണ്‍ഗ്രസിന് പിന്തുണ അറിയിച്ചത്.ഇതിന് പുറമെ മൂന്ന് സ്വതന്ത്ര എംഎല്‍എമാരുടെ പിന്തുണയും കോണ്‍ഗ്രസിന് ലഭിച്ചതോടെ, അവരുടെ അഞ്ച് സ്ഥാനാർത്ഥികളുടെ വിജയത്തിന് ആവശ്യമായ വോട്ട് ഉറപ്പായതായി വിലയിരുത്തുന്നു. 224 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് നിലവില്‍ 134 എംഎല്‍എമാരുടെ പിന്തുണയാണുള്ളത്.
ഓരോ സ്ഥാനാർത്ഥിക്കും ഏകദേശം 28 ശതമാനം വോട്ട് ലഭിക്കേണ്ട സാഹചര്യത്തിലാണ് ഏഴ് സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്. ആകെ എട്ട് സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്.കോണ്‍ഗ്രസ് പാർട്ടിയുടെ ഭാഗത്ത് നിന്ന് ബി.കെ. ഹരിപ്രസാദ്, ടിപ്പണപ്പ കാമാക്നൂർ, പി.വി. മോഹൻ, ശിവണ്ണ ബി.എസ്., വിനയ് കാർത്തിക് പ്രകാശ് എന്നിവരാണ് സ്ഥാനാർത്ഥികള്‍. ജെ.ഡി.എസ്. സ്ഥാനാർത്ഥിയായി ഗോവിന്ദരാജുവും, ബിജെപിയില്‍ നിന്ന് ലിംഗരാജ് പാട്ടീല്‍, ആർ. രഘു എന്നിവരും മത്സരിക്കുന്നു. തിരഞ്ഞെടുപ്പിന് മുന്നോടിയായി ക്രോസ് വോട്ടിംഗ് സാധ്യത ഒഴിവാക്കുന്നതിനായി കോണ്‍ഗ്രസ് തങ്ങളുടെ എംഎല്‍എമാരെ ബെംഗളൂരുവില്‍ നിന്ന് 28 കിലോമീറ്റർ അകലെയുള്ള ടെറിയ റിസോർട്ടിലേക്ക് മാറ്റിയിരുന്നു. വോട്ടെടുപ്പ് പൂർത്തിയാകുന്നതുവരെ ഇവർ അവിടെ തുടരുമെന്ന് പാർട്ടി നേതൃത്വം അറിയിച്ചു.