ബെംഗളൂരു: ഐടി നഗരമായ ബെംഗളൂരുവിൻ്റെ ഗതാഗത സംവിധാനം ശക്തിപ്പെടുത്തുന്നതില്‍ നിർണായക പങ്കാണ് നമ്മ മെട്രോയ്ക്കുള്ളത്.ഏറെ തിരക്കുള്ള നഗരത്തിൻ്റെ വിവിധ കോണുകളിലേക്ക് എത്താൻ മെട്രോ സർവീസുകളെയാണ് യാത്രക്കാർ അധികമായി ആശ്രയിക്കുന്നത്. നഗരത്തിൻ്റെ വിവിധ കോണുകളിലേക്ക് മെട്രോ സംവിധാനം വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് കർണാടക സർക്കാർ. എന്നാല്‍ ബെംഗളൂരു മെട്രോ വികസനം മന്ദഗതിയിലാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. പ്രതിവർഷം ആറ് കിലോമീറ്റർ മാത്രമാണ് കൂട്ടിച്ചേർക്കുന്നത്.2011ല്‍ പ്രവർത്തനങ്ങള്‍ ആരംഭിച്ചശേഷം ബെംഗളൂരു മെട്രോ 96 കിലോമീറ്റർ മാത്രമാണ് വികസിപ്പിച്ചത്.
ഡല്‍ഹി, മുംബൈ പോലുള്ള നഗരങ്ങളെ അപേക്ഷിച്ച് വളരെ മന്ദഗതിയിലാണ് ബെംഗളൂരുവിലെ മെട്രോ വികസനം. അതിവേഗം വികസിക്കുന്ന നഗരത്തിലെ മെട്രോ വികസനം വൈകുകയാണെന്ന പരാതി ഉയരുന്നതിനിടെ മെട്രോ വികസനം വേഗത്തിലാക്കുമെന്ന സൂചന നല്കി മന്ത്രി കൃഷ്ണ ബൈരെ ഗൗഡ രംഗത്തുവന്നു. ബെംഗളൂരു നഗരത്തിലെ ദ്രുത ഗതാഗത പദ്ധതികള്‍ വർധിച്ചുവരുന്ന ആവശ്യകതയുമായി പൊരുത്തപ്പെടാൻ പാടുപെടുന്നുവെന്ന് അദ്ദേഹം സമ്മതിച്ചു.പൊതുഗതാഗത അടിസ്ഥാന സൗകര്യങ്ങളുടെ വികസനം ത്വരിതപ്പെടുത്തുന്നതിന് ബെംഗളൂരു നിക്ഷേപ നിലവാരവും പദ്ധതി നിർവാഹണവും മെച്ചപ്പെടുത്തേണ്ടതുണ്ട്. ഡല്‍ഹിയുടെ നിക്ഷേപ നിലവാരം വ്യത്യസ്തമാണ്, അതിനാല്‍ താരതമ്യം ന്യായമാണെന്ന് എനിക്ക് ഉറപ്പില്ല. എന്നിരുന്നാലും പൊതുഗതാഗതത്തിലെ നിക്ഷേപങ്ങള്‍ മെച്ചപ്പെടുത്തുകയും പദ്ധതി നിർവ്വഹണം വേഗത്തിലാക്കുകയും വേണം. അതില്‍ സംശയമില്ല. പൊതുഗതാഗത അടിസ്ഥാന സൗകര്യങ്ങള്‍ വർധിപ്പിക്കുകയും പദ്ധതി നിർമാണം വേഗത്തിലാക്കുകയും ചെയ്യുക എന്നതാണ് തൻ്റെ മുൻഗണനയെന്ന് മന്ത്രി പറഞ്ഞു.
ബെംഗളൂരുവിലെ മെട്രോ വികസനത്തിന്റെ വേഗതയെക്കുറിച്ചുള്ള ആശങ്കകള്‍ക്കിടയിലാണ് മന്ത്രിയുടെ ഈ നിർണായക പരാമർശങ്ങള്‍. 2011ല്‍ പ്രവർത്തനങ്ങള്‍ ആരംഭിച്ചശേഷം പ്രതിവർഷം ഏകദേശം 6 – 7 കിലോമീറ്റർ മാത്രമാണ് ബെംഗളൂരു മെട്രോ വികസനം നടക്കുന്നത്. ഡല്‍ഹി മെട്രോ വർഷം ഏകദേശം 17 മുതല്‍ 18 കിലോമീറ്റർ വരെ പാത നീട്ടുന്നുണ്ട്.ജൂണ്‍ 16ന് ബെംഗളൂരു വികസന മന്ത്രിയായി ചുമതലയേറ്റ ശേഷം നമ്മ മെട്രോ പദ്ധതികളുടെ വിശദമായ അവലോകനം ഇതുവരെ നടത്തിയിട്ടില്ലെങ്കിലും നിർവ്വഹണ സമയക്രമം മെച്ചപ്പെടുത്തുന്നത് ഒരു പ്രധാന ശ്രദ്ധാകേന്ദ്രമായിരിക്കുമെന്ന് മന്ത്രി കൃഷ്ണ ബൈരെ ഗൗഡ പറഞ്ഞു. എംഎല്‍എ എന്ന നിലയില്‍ ഇതിനകം തന്നെ ജോലികള്‍ വേഗത്തിലാക്കാൻ ശ്രമിക്കുന്നുണ്ട്. ഇപ്പോള്‍ മെട്രോയും തൻ്റെ വികസന ഉത്തരവാദിത്തങ്ങളില്‍ ഉള്‍പ്പെടുന്നുണ്ടെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
നമ്മ മെട്രോയുടെ ഭാഗമായ സെൻട്രല്‍ സില്‍ക്ക് ബോർഡ്, കെആർ പുര, കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളം എന്നിവയെ ബന്ധിപ്പിക്കുന്ന ബ്ലൂ ലൈനിലെ നിർമാണം വൈകുന്നതില്‍ മന്ത്രി ആശങ്ക പങ്കുവച്ചു. ചെന്നൈ മെട്രോ നിർമാണ രീതികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കൂടുതല്‍ കാര്യക്ഷമമായ രീതികള്‍ സ്വീകരിക്കാനും യാത്രക്കാർക്ക് തടസ്സം കുറയ്ക്കാനും ഗൗഡ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.ബെംഗളൂരുവിന് രണ്ടാം സ്ഥാനം നഷ്ടപ്പെട്ടുബെംഗളൂരു മെട്രോ ഇപ്പോള്‍ 96.1 കിലോമീറ്റർ ശൃംഖലയാണുള്ളത്. ഏപ്രിലില്‍, മുംബൈ മെട്രോ പൊളിറ്റൻ മേഖലയുടെ പ്രവർത്തനക്ഷമമായ മെട്രോ ശൃംഖല 100 കിലോമീറ്റർ കടന്ന് ബെംഗളൂരുവിനെ മറികടന്ന് ഏകദേശം 416 കിലോമീറ്റർ പ്രവർത്തനക്ഷമമായ ശൃംഖലയുള്ള ഡല്‍ഹി എൻസിആറിന് ശേഷം ഇന്ത്യയിലെ രണ്ടാമത്തെ വലിയ മെട്രോ സംവിധാനമായി മാറി.