Home തിരഞ്ഞെടുത്ത വാർത്തകൾ ബംഗാള്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ടത് മലയാളിയല്ല. മരിച്ചത് സന്ദീപ് നായരെന്ന പ്രചാരണം തെറ്റ്, മരിച്ചത് മംഗളുരു സ്വദേശി സന്ദീപ് നായിക്

ബംഗാള്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ടത് മലയാളിയല്ല. മരിച്ചത് സന്ദീപ് നായരെന്ന പ്രചാരണം തെറ്റ്, മരിച്ചത് മംഗളുരു സ്വദേശി സന്ദീപ് നായിക്

by ടാർസ്യുസ്

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗാനാസ് ജില്ലയിലെ കുല്‍ത്തലിയില്‍ ഉണ്ടായ ആള്‍ക്കൂട്ട കൊലപാതകത്തിന് ഇരയായ വ്യക്തിയെ തിരിച്ചറിഞ്ഞു.കൊല്ലപ്പെട്ടത് മലയാളിയായ സന്ദീപ് നായർ ആണെന്ന രീതിയില്‍ ആദ്യം വ്യാപകമായ പ്രചാരണം ഉണ്ടായിരുന്നുവെങ്കിലും, ഇയാള്‍ മംഗളുരു സ്വദേശിയായ സന്ദീപ് നായിക്ക് ആണെന്ന് വ്യക്തമായി.കേരളത്തില്‍ ജോലി ചെയ്യുന്ന സഹപ്രവർത്തകർക്കൊപ്പം രണ്ടാഴ്ച മുമ്പാണ് ഇയാള്‍ കുല്‍ത്തലിയില്‍ എത്തിയത്.എന്നാല്‍ പ്രാദേശിക ഭാഷ അറിയാത്തതിനാല്‍ തനിക്കെതിരെയുള്ള ആരോപണങ്ങളെക്കുറിച്ച്‌ കാര്യങ്ങള്‍ കൃത്യമായി വിശദീകരിക്കാൻ ഇയാള്‍ക്ക് സാധിച്ചില്ല.ഇത് ആള്‍ക്കൂട്ടത്തെ കൂടുതല്‍ പ്രകോപിപ്പിച്ചുവെന്ന് പോലീസ് വ്യക്തമാക്കുന്നു. ആള്‍ക്കൂട്ട ആക്രമണവുമായി ബന്ധപ്പെട്ട് പോലീസ് കർശന നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.ക്രൂരമായ ഈ ആക്രമണത്തില്‍ നേരിട്ട് പങ്കുണ്ടെന്ന് കണ്ടെത്തിയ അഞ്ച് പേരെ പോലീസ് ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്.ഇത് കൂടാതെ സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്ത രണ്ട് പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുമുണ്ട്. പ്രതികള്‍ക്കെതിരെ ശക്തമായ അന്വേഷണവുമായി ബംഗാള്‍ പോലീസ് മുന്നോട്ട് പോവുകയാണ്.

You may also like

error: Content is protected !!
Join Our WhatsApp Group