Home കർണാടക വിവാഹവും മാതൃത്വവും സ്ത്രീകളുടെ കരിയറിന് തടസമാകരുത്; കര്‍ണാടക ഹൈകോടതി

വിവാഹവും മാതൃത്വവും സ്ത്രീകളുടെ കരിയറിന് തടസമാകരുത്; കര്‍ണാടക ഹൈകോടതി

ബെംഗളൂരു: വിവാഹവും മാതൃത്വവും കുട്ടികളെ വളർത്തുന്നതുമെല്ലാം സ്ത്രീയുടെ തൊഴിലിനെയോ പ്രൊഫഷനല്‍ മുന്നേറ്റത്തെയോ ബാധിക്കരുതെന്ന് കർണാടക ഹൈകോടതി.വിവാഹിതയായെന്നോ അമ്മയായെന്നോ കാരണത്താല്‍ തൊഴിലില്‍ നിന്ന് മാറി നില്‍ക്കാനോ വീടുകളില്‍ തന്നെ തുടരാനോ സ്ത്രീകള്‍ നിർബന്ധിതയാകേണ്ടതില്ലെന്നും കോടതി നിരീക്ഷിച്ചു.മുംബൈയില്‍ താമസിക്കുന്ന നേത്രരോഗ ഡോക്ടർ ഋത്വിക് രാമകൃഷ്ണ ഹെഗ്ഡെ തന്റെ പ്രായപൂർത്തിയാകാത്ത മകനെയും കൊണ്ട് വിദേശത്തേക്ക് താമസം മാറുന്നതുമായി ബന്ധപ്പെട്ടുള്ള കുടുംബതർക്ക കേസിലാണ് ജസ്റ്റിസ് ലളിത കണ്ണെഗന്തി പരാമർശം നടത്തിയത്.

യുവതിയുടെ ഭർത്താവ് മുംബൈയിലാണ് താമസം. കുട്ടിയുടെ പാസ്പോർട്ട് ഭാര്യക്ക് കൈമാറാനും യു.കെയിലേക്ക് കൊണ്ടുപോകുന്നതിനുള്ള വിസ നടപടികള്‍ക്ക് സമ്മതം നല്‍കാനും ബംഗളൂരു കുടുംബകോടതി ഭർത്താവിനോട് നിർദേശിച്ചിരുന്നു. ഈ ഉത്തരവിനെ ചോദ്യം ചെയ്താണ് ഭർത്താവ് ഹൈകോടതിയെ സമീപിച്ചത്. കുട്ടിയുടെ ഇടക്കാല കസ്റ്റഡി ഭാര്യയുടെ കുടുംബത്തില്‍നിന്ന് സ്വന്തം കുടുംബത്തിന് കൈമാറണമെന്ന ആവശ്യവും കുടുംബകോടതി തള്ളിയിരുന്നു.

2019 മുതല്‍ കുട്ടിയെ താനാണ് പരിചരിക്കുന്നതെന്നും യു.കെയിലെ ജോലി സാമ്പത്തികമായി കൂടുതല്‍ സുരക്ഷിതമായ ജീവിതം നല്‍കുമെന്നും യുവതി കോടതിയെ അറിയിച്ചു. കുട്ടിക്ക് മെച്ചപ്പെട്ട താമസസൗകര്യം, വിദ്യാഭ്യാസം, ആരോഗ്യപരിരക്ഷ, മറ്റ് അവസരങ്ങള്‍ എന്നിവ ഉറപ്പാക്കാൻ പുതിയ ജോലി സഹായിക്കുമെന്നും അവർ വാദിച്ചു. വിവാഹവും മാതൃത്വവും സ്ത്രീയുടെ പ്രഫഷനല്‍ അവസരങ്ങള്‍ തേടാനുള്ള സ്വാതന്ത്ര്യം ഇല്ലാതാക്കുന്നില്ലെന്ന് കോടതി വ്യക്തമാക്കി. കുട്ടിയുടെ ക്ഷേമം ഉറപ്പാക്കുന്നതിനൊപ്പം അമ്മക്ക് തൊഴില്‍മുന്നേറ്റത്തിനുള്ള അവസരവും പരിഗണിക്കേണ്ടതുണ്ടെന്നും നിരീക്ഷിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group