Home കർണാടക ബെംഗളൂരുവിലൂടെയുള്ള ട്രെയിനുകളുടെ സമയക്രമം അടിമുടി മാറ്റി… 13 ട്രെയിനുകള്‍ക്ക് ബാധകം

ബെംഗളൂരുവിലൂടെയുള്ള ട്രെയിനുകളുടെ സമയക്രമം അടിമുടി മാറ്റി… 13 ട്രെയിനുകള്‍ക്ക് ബാധകം

സൗത്ത് വെസ്റ്റേണ്‍ റെയില്‍വേ 19 ട്രെയിനുകളുടെ എത്തിച്ചേരല്‍/പുറപ്പെടല്‍ സമയങ്ങളില്‍ മാറ്റം വരുത്തുന്നു. ഇതില്‍ 13 ട്രെയിനുകള്‍ ബെംഗളൂരുവിലെ വിവിധ സ്റ്റേഷനുകളില്‍ നിന്നുള്ളവയാണ്.ഈ ട്രെയിനുകളില്‍ 11302 കെ എസ് ആര്‍ ബെംഗളൂരു – സി എസ് എം ടി മുംബൈ ഉദ്യാന്‍ എക്‌സ്പ്രസും ഉള്‍പ്പെടുന്നു. ഇന്ന് മുതല്‍, ഈ ട്രെയിന്‍ കെ എസ് ആര്‍ ബെംഗളൂരുവില്‍ നിന്ന് രാത്രി 8.40-ന് പകരം രാത്രി 9.05-നായിരിക്കും പുറപ്പെടുക.രണ്ട് നഗരങ്ങള്‍ക്കിടയില്‍ ദിവസവും സര്‍വീസ് നടത്തുന്ന ഈ ട്രെയിനിന്റെ സമയക്രമത്തില്‍ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മാറ്റം വരുത്തുന്നത്. എന്നാല്‍, സി എസ് എം ടി മുംബൈയിലെത്തുന്ന സമയത്തില്‍ മാറ്റമില്ല.

കോയമ്പത്തൂര്‍ – കെ എസ് ആര്‍ ബെംഗളൂരു ഉദയ് ഡെയിലി സൂപ്പര്‍ഫാസ്റ്റ് ഉച്ചയ്ക്ക് 12.45-ന് എത്തും. ജയ്പൂര്‍ – മൈസൂരു ബൈ-വീക്കിലി സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് കെ എസ് ആര്‍ ബെംഗളൂരുവില്‍ ഉച്ചയ്ക്ക് 12.50-ന് എത്തി 1.00-ന് പുറപ്പെടും.അശോകപുരം – കെ എസ് ആര്‍ ബെംഗളൂരു മെമു ട്രൈ-വീക്കിലി വൈകുന്നേരം 7.50-ന് എത്തും. ഈ ട്രെയിനുകളുടേയെല്ലാം സമയക്രമത്തില്‍ ഇന്ന് മുതലാണ് മാറ്റം വരിക. കലബുറഗി – എസ് എം വി ടി ബെംഗളൂരു വന്ദേ ഭാരത് എക്‌സ്പ്രസ് ഉച്ചയ്ക്ക് 2.15-ന് എത്തും. ലഖ്നൗ – യശ്വന്ത്പുര്‍ വീക്കിലി സൂപ്പര്‍ഫാസ്റ്റ് ഉച്ചയ്ക്ക് 1.15-ന് എത്തും. കോര്‍ബ-യശ്വന്ത്പൂര്‍ വെയ്ന്‍ഗംഗ ബൈ-വീക്ക്ലി എക്‌സ്പ്രസ് ഉച്ചയ്ക്ക് 1.10-ന് എത്തിച്ചേരും.അശോകപുരം-കാച്ചെഗുഡ ഡെയിലി എക്‌സ്പ്രസ് കെംഗേരി, വൈകുന്നേരം 5.04/5.05 എത്തും. കാക്കിനാഡ ടൗണ്‍-മൈസൂരു ബൈ-വീക്ക്ലി എക്‌സ്പ്രസ് കെഎസ്‌ആര്‍ ബെംഗളൂരു, ഉച്ചയ്ക്ക് 12.50/1.00 നാണ് എത്തുക.

നാളെ മുതലാണ് ഈ ട്രെയിനുകളുടെ സമയമാറ്റം പ്രാബല്യത്തില്‍ വരുന്നത്. എസ് എം വി ടി ബെംഗളൂരു-ബീദര്‍ ബൈ-വീക്ക്ലി എക്‌സ്പ്രസ് രാത്രി 8.40-ന് പുറപ്പെടും.കാക്കിനാഡ ടൗണ്‍-മൈസൂരു ബൈ-വീക്ക്ലി എക്‌സ്പ്രസ് കെഎസ്‌ആര്‍ ബെംഗളൂരു, ഉച്ചയ്ക്ക് 12.50/1.00 നാണ് പുറപ്പെടുക. ഈ ട്രെയിനുകളുടെ സമയമാറ്റം നവംബര്‍ 13 മുതല്‍ പ്രാബല്യത്തില്‍ വരും. മൈസൂരു-കാക്കിനാഡ ബൈ-വീക്ക്ലി എക്‌സ്പ്രസ് കെഎസ്‌ആര്‍ ബെംഗളൂരു, രാത്രി 8.05/8.15 ന് പുറപ്പെടും. ജബല്‍പൂര്‍-യശ്വന്ത്പൂര്‍ വീക്ക്ലി സൂപ്പര്‍ഫാസ്റ്റ് ഉച്ചയ്ക്ക് 1.25-ന് എത്തിച്ചേരും.ഈ മാറ്റം നവംബര്‍ 14 മുതലാണ്. നവംബര്‍ 16 മുതല്‍ കെഎസ്‌ആര്‍ ബെംഗളൂരു-അശോകപുരം മാല്‍ഗുഡി ഡെയിലി എക്‌സ്പ്രസ് ഉച്ചയ്ക്ക് 1.30-ന് പുറപ്പെടും.

You may also like

error: Content is protected !!
Join Our WhatsApp Group