ബെംഗളൂരു: വാഹനാപകടത്തില്‍ നാലു വയസുകാരനായ മലയാളി ബാലന് ബെംഗളൂരുവില്‍ ദാരുണാന്ത്യം. അപകടം സംഭവിച്ചത് സ്കൂട്ടർ ഗുഡ്സ് ഓട്ടോയുടെ പിന്നിലിടിച്ചാണ്.ആ സമയം സ്കൂട്ടറില്‍ നിന്ന് തെറിച്ചുവീണതാണ് നാലു വയസുകാരന്റെ മരണ കാരണം.മരിച്ചത് മലപ്പുറം സ്വദേശി എംസി ആദിലിന്റെ മകൻ ഈസ ആദില്‍ ആണ്. സ്കൂട്ടർ ഓടിച്ചത് കുഞ്ഞിന്റെ മാതാവായ ഷഹീബയാണ്. ഷഹീബയെ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. അപകടം നടന്നത് ഇന്നലെ രാവിലെ സർജപുരയിലായിരുന്നു.കുഞ്ഞിനെ നഴ്സറിയില്‍ നിന്നും കൂട്ടികൊണ്ടു വരവേയായിരുന്നു അപകടം. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും എന്നാണ് റിപ്പോർട്ട്.