ചെങ്ങന്നൂർ: തിട്ടമേലില്‍ വയോധികനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുന്നത്തുരേത്ത് കെ മോഹനനെയാണ് (73) മരിച്ച നിലയില്‍ കണ്ടെത്തിയത്.ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് മൃതദേഹം കണ്ടത്. രണ്ടുദിവസമായി വീട്ടില്‍ ആളനക്കമില്ലാത്തതിനെ തുടർന്ന് പ്രദേശവാസികള്‍ വാർഡ് മെമ്പർ സിനി ബിജുവിനെ വിവരം അറിയിക്കുകയായിരുന്നു.ഇവർ എത്തി പരിശോധിച്ചപ്പോഴാണ് ഇയാളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ടുദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. വാർഡ് മെമ്പർ അറിയിച്ചതിനെ തുടർന്ന് ചെങ്ങന്നൂർ പൊലീസ് സ്ഥലത്ത് എത്തി.വർഷങ്ങളായി ഇയാള്‍ തനിച്ചായിരുന്നു താമസം. ചെങ്ങന്നൂർ ഗ്രേഡ് എസ്ഐ രാജേഷ് കുമാർ, ഡി പ്രവീണ്‍ലാല്‍, അനസ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. പരേതയായ ഓമനയാണ് ഭാര്യ. ബംഗളൂരുവില്‍ ജോലി ചെയ്യുന്ന അരുണ്‍, അജി എന്നിവരാണ് മക്കള്‍.