Home കർണാടക സിദ്ധരാമയ്യ പോയി; ഡികെ വന്നു, കത്തിക്കയറി അപ്പർ-സർക്യൂട്ടിൽ തട്ടി കഫേ കോഫി ഡേ, കാര്യമെന്ത്?

സിദ്ധരാമയ്യ പോയി; ഡികെ വന്നു, കത്തിക്കയറി അപ്പർ-സർക്യൂട്ടിൽ തട്ടി കഫേ കോഫി ഡേ, കാര്യമെന്ത്?

സിദ്ധരാമയ്യ കർണാടക മുഖ്യമന്ത്രി സ്ഥാനം രാജിവച്ചത് ആഘോഷമാക്കി കഫേ കോഫി ഡേ ഓഹരികൾ.നിലവിൽ ഉപമുഖ്യമന്ത്രിയായ ഡി.കെ.ശിവകുമാർ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുമെന്നാണ് കഫേ കോഫി ഡേ ഓഹരികൾക്ക് ആവേശമായത്.ഓഹരിവില ഇന്ന് 20% കുതിച്ച് അപ്പർ-സർക്യൂട്ടിലെത്തി. ഓഹരിവില ഒരുദിവസം ഉയരുകയും താഴുകയും ചെയ്യുന്നത് നിയന്ത്രിക്കുന്ന പരിധിയാണ് അപ്പർ/ലോവർ സർക്യൂട്ടുകൾ.ഡി.കെയും കോഫി ഡേയും തമ്മിലെന്ത്?ഡി.കെ. ശിവകുമാറും കഫേ കോഫി ഡേ പ്രൊമോട്ടർ കുടുംബവും തമ്മിൽ വലിയ ബന്ധംതന്നെയുണ്ട്. ശിവകുമാറിന്റെ മൂത്തമകൾ ഐശ്വര്യ വിവാഹം ചെയ്തിരിക്കുന്നത് അന്തരിച്ച കഫേ കോഫി ഡേ സ്ഥാപകൻ വി.ജി. സിദ്ധാർഥയുടെ മകൻ അമർത്യ ഹെഗ്‌ഡേയെയാണ്.ഏറെക്കാലമായി നഷ്ടത്തിന്റെ ട്രാക്കിലായിരുന്ന കഫേ കോഫി ഡേ ഓഹരികളാണ് കർണാടകയിലെ മുഖ്യമന്ത്രി മാറ്റം ആവേശമാക്കി മുന്നേറ്റം തുടങ്ങിയത്.

2025 സെപ്റ്റംബർ ഒന്നിലെ 51.46 രൂപയാണ് കമ്പനിയുടെ ഓഹരികളുടെ ഒരുവർഷത്തിനിടയിലെ ഏറ്റവും ഉയർന്നവില. ഇക്കഴിഞ്ഞ മാർച്ചിൽ ഓഹരിവില 21 രൂപയിലേക്ക് ഇടിഞ്ഞിരുന്നു.കഴിഞ്ഞ ഒരു വർഷത്തിനിടെ 5 ശതമാനത്തിലും താഴെ മാത്രമാണ് ഓഹരിവില ഉയർന്നിട്ടുള്ളത്. 2026ൽ ഇതുവരെ 3% താഴുകയും ചെയ്തു. എന്നാൽ, ഇന്നത്തെ നേട്ടത്തോടെ ഈയാഴ്ചയിലെ ആകെ നേട്ടം 42 ശതമാനത്തിലെത്തിക്കാൻ ഓഹരിക്ക് കഴിഞ്ഞു. 734 കോടി രൂപയാണ് കഫേ കോഫി ഡേയുടെ വിപണിമൂല്യം.ഇക്കഴിഞ്ഞ ജനുവരി-മാർച്ച് പാദത്തിൽ കഫേ കോഫി ഡേ 132.07 കോടി രൂപയുടെ ലാഭത്തിലേക്ക് കുതിച്ചുകയറിയിരുന്നു.മുൻവർഷത്തെ സമാനപാദത്തിലെ 114.16 കോടി രൂപയുടെ നഷ്‌ടത്തിൽ നിന്നാണ് ഈ വൻ തിരിച്ചുവരവ്. സംയോജിത പ്രവർത്തന വരുമാനം 268.03 കോടി രൂപയിൽ നിന്ന് 4.6% ഉയർന്ന് 280.51 കോടി രൂപയിലും എത്തിയിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group