ബെംഗളൂരു: ഏപ്രിലില്‍ ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തില്‍ ബെംഗളൂരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളം മുംബൈ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തെ മറികടന്ന് ഇന്ത്യയിലെ രണ്ടാമത്തെ തിരക്കേറിയ ആഭ്യന്തര വിമാനത്താവളമായി മാറി.ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തില്‍ ബെംഗളൂരു വിമാനത്താവളം മുംബൈയെ മറികടന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.2026 ഏപ്രിലില്‍ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഡാറ്റ പ്രകാരം മുംബൈയിലെ 2.89 ദശലക്ഷം (28.9 ലക്ഷം) ആഭ്യന്തര യാത്രക്കാരെ കൈകാര്യം ചെയ്തപ്പോള്‍ ബെംഗളൂരു വിമാനത്താവളം 3.28 ദശലക്ഷം (32.8 ലക്ഷം) ആഭ്യന്തര യാത്രക്കാരെ കൈകാര്യം ചെയ്തു. അതായത് ഏകദേശം 3,90,000 യാത്രക്കാരുടെ വ്യത്യാസം. ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ ആഭ്യന്തര വിമാനത്താവളമായി ഡല്‍ഹി (49.29 ലക്ഷം) തുടരുകയാണ്.
അന്താരാഷ്ട്ര ഗതാഗതം കൂടി ഉള്‍പ്പെടുത്തിയാല്‍ മുംബൈ രണ്ടാം സ്ഥാനം നിലനിർത്തി. ഏപ്രിലില്‍ ബെംഗളൂരുവിന്റെ 3.68 ദശലക്ഷം (36.8 ലക്ഷം) യാത്രക്കാരെ കൈകാര്യം ചെയ്തപ്പോള്‍ വിമാനത്താവളം ഏകദേശം 4 ദശലക്ഷം (40 ലക്ഷം) മൊത്തം യാത്രക്കാരെ കൈകാര്യം ചെയ്തു. ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളില്‍ മുൻപന്തിയിലാണ് മുംബൈ.വിമാനത്താവളത്തിൻ്റെ ശേഷി, എയർലൈൻ നെറ്റ്‌വർക്ക്, മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങള്‍, വളർന്നുവരുന്ന നഗര കേന്ദ്രങ്ങളിലെ വർധിച്ചുവരുന്ന യാത്രക്കാരുടെ ആവശ്യം എന്നിവയാണ് ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തില്‍ ഉള്‍പ്പെടെ ബെംഗളൂരു വിമാനത്താവളത്തിന് നേട്ടമായത്.ആഭ്യന്തര റാങ്കിങ്ങിലെ മാറ്റം പൂർണമായും പുതിയതല്ല. 2020, 2021 എന്നീ വർഷങ്ങളില്‍ നിലനിന്ന കൊവിഡ് നിയന്ത്രണങ്ങള്‍ തുടർന്നിരുന്ന മാസങ്ങളില്‍ ബെംഗളൂരു മുംബൈയെ മറികടന്നിരുന്നു. നിലവിലെ മാറ്റത്തെ വ്യത്യസ്തമാക്കുന്നത് ബെംഗളൂരു വിമാനത്താവളത്തിൻ്റെ സ്വീകാര്യതയാണ്. ഏപ്രിലില്‍ മുംബൈയിലെ ആഭ്യന്തര യാത്രക്കാരുടെ എണ്ണം വാർഷികാടിസ്ഥാനത്തില്‍ 12 ശതമാനം കുറഞ്ഞു. എന്നാല്‍ ബെംഗളൂരുവില്‍ 0.8 ശതമാനം കുറവ് മാത്രമാണ്.അതേസമയം, ഡല്‍ഹിയിലെ യാത്രക്കാരുടെ എണ്ണം 1.8 ശതമാനം വർധിച്ചു.
49.29 ലക്ഷം യാത്രക്കാരുമായി ഡല്‍ഹി ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ ആഭ്യന്തര വിമാനത്താവളമായി തുടരുകയാണ്. അന്താരാഷ്ട്ര ഗതാഗതം കൂടി കണക്കിലെടുക്കുമ്പോള്‍ മുംബൈ ഇപ്പോഴും മുന്നിലാണ്. എന്നാല്‍, ആഭ്യന്തര ഗതാഗതത്തില്‍ ബെംഗളൂരുവിന്റെ വളർച്ച ഇന്ത്യൻ വ്യോമയാനത്തിന് ഒരു സുപ്രധാന നാഴികക്കല്ലാണ്.മുംബൈയിലെ സിംഗിള്‍ റണ്‍വേ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളം സ്ലോട്ട് – സാച്ചുറേറ്റഡ് ആണ്. കൂടാതെ മുംബൈ മെട്രോപൊളിറ്റൻ മേഖലയില്‍ നിന്നുള്ള വർധിച്ചുവരുന്ന ആഭ്യന്തര വളർച്ച നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തെ ശ്രദ്ധേയമാക്കുന്നുണ്ട്. മുംബൈ, ബെംഗളൂരു വിമാനത്താവളങ്ങളും ചേർന്ന് ഏപ്രിലില്‍ ഏകദേശം 3.4 ദശലക്ഷം (34 ലക്ഷം) ആഭ്യന്തര യാത്രക്കാരെ കൈകാര്യം ചെയ്തു. ബെംഗളൂരു വിമാനത്താവളത്തെ 3.28 ദശലക്ഷം (32.8 ലക്ഷം) യാത്രക്കാർ ആശ്രയിച്ചു.