Home തിരഞ്ഞെടുത്ത വാർത്തകൾ അമ്മയിൽ നിന്നും രാജിവെക്കാൻ കാരണം ടിനി ടോം, ജിഹാദി എന്ന് വിളിച്ച് അധിക്ഷേപിച്ചു, അവിഹിത കഥകൾ പ്രചരിപ്പിച്ചു; ഗുരുതര ആരോപണങ്ങളുമായി അൻസിബ ഹസൻ

അമ്മയിൽ നിന്നും രാജിവെക്കാൻ കാരണം ടിനി ടോം, ജിഹാദി എന്ന് വിളിച്ച് അധിക്ഷേപിച്ചു, അവിഹിത കഥകൾ പ്രചരിപ്പിച്ചു; ഗുരുതര ആരോപണങ്ങളുമായി അൻസിബ ഹസൻ

കൊച്ചി: മലയാള സിനിമ താരങ്ങളുടെ സംഘടനയായ അമ്മയുടെ എക്സിക്യൂട്ടീവിൽ നിന്നും താൻ രാജി വയ്ക്കാൻ കാരണം ടിനി ടോം ആണെന്ന് നടി അൻസിബ ഹസൻ. തനിക്കെതിരെ നടൻ അപവാദങ്ങൾ പ്രചരിപ്പിക്കുന്നുവെന്നും അൻസിബ ആരോപിച്ചു. അഭിപ്രായ വ്യത്യാസങ്ങൾ പറയുമ്പോൾ അതിനെ വ്യക്തിപരമായി എടുത്ത്, തനിക്കെതിരെ വ്യാജമായ ആരോപണം ഉന്നയിക്കുകയാണ് ടിനി ടോം ചെയ്യുന്നതെന്നും അൻസിബ പറഞ്ഞു. തനിക്ക് എല്ലാവരുമായി അവിഹിതം ഉണ്ടെന്ന് ടിനി പറഞ്ഞുപരത്തി. ജിഹാദി എന്ന് വിളിച്ച് അധിക്ഷേപിച്ചുവെന്നും തന്റെ പേര് അൻസിബ ഹസ്സൻ എന്നായതുകൊണ്ടല്ലേ ഇങ്ങനെ മോശമായി ചിത്രീകരിക്കുന്നത് എന്നും അൻസിബ ചോദിച്ചു.’എക്സിക്യൂട്ടിവ് അംഗം തനിക്കെതിരെ പോലീസിൽ വ്യാജ പരാതി നൽകി.

അമ്മ പ്രസിഡന്റും സെക്രട്ടറിയും തന്റെ കൂടെ നിന്നില്ല. കടുത്ത മാനസിക സംഘർഷത്തിലൂടെയാണ് കടന്നു പോകുന്നത്. നിയമനടപടിക്ക് ഒന്നും ഞാൻ ഇല്ല’ അൻസിബ പറഞ്ഞു.നീന കുറുപ്പ് ഉൾപ്പെടെയുള്ള നടിമാർക്ക് ടിനി ടോമിന്റെ അപവാദപ്രചാരണം ഏൽക്കേണ്ടിവന്നിട്ടുണ്ടെന്നും അൻസിബ പറഞ്ഞു. ടിനിക്കെതിരെ നിയമനടപടി സ്വീകരിക്കുന്ന കാര്യം ഇപ്പോൾ ആലോചിച്ചിട്ടില്ലെന്നും നടി വ്യക്തമാക്കി. ‘അമ്മ’ എക്‌സിക്യൂട്ടീവിൽ നിന്ന് രാജി വച്ചതിന്റെ യഥാർഥ കാരണം ആളുകൾ അറിയണം എന്നതുകൊണ്ടാണ് വെളിപ്പെടുത്തലെന്നും നടി കൂട്ടിച്ചേർത്തു.താര സംഘടന ‘അമ്മ’യുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്നും നടി അൻസിബ ഹസൻ കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു.

സംഘടനയുടെ ജോയിന്റ് സെക്രട്ടറിയായിരുന്നു അൻസിബ. അൻസിബയുടെ രാജി അംഗീകരിച്ചതായി പ്രസിഡൻ്റ് ശ്വേത മേനോൻ മാധ്യമങ്ങളെ അറിയിച്ചിരുന്നു. വ്യക്തിപരമായും തൊഴിൽ പരമായും തിരക്കുകൾ ഉള്ളതിനാൽ ആണ് ‘അമ്മ’യുടെ എക്സിക്യൂട്ടീവ് കമ്മറ്റിയിൽ നിന്ന് അൻസിബ ഹസൻ രാജി വച്ചത് എന്നാണ് ശ്വേത മാധ്യമങ്ങളെ അറിയിച്ചത്. “വ്യക്തിപരമായും തൊഴിൽ പരമായും തിരക്കുകൾ ഉള്ളതിനാൽ ആണ് ‘അമ്മ’യുടെ എക്സിക്യൂട്ടീവ് കമ്മറ്റിയിൽ നിന്ന് അൻസിബ ഹസൻ രാജി വച്ചത്.എന്റെ സുഹൃത്തുക്കളിൽ അധികവും മുസ്ലിം മതവിശ്വാസികളാണ്. മമ്മൂക്കയാണ് എന്നെ സിനിമയിൽ കൊണ്ടുവന്നത്. ആർക്കെങ്കിലും ആരോപണം ഉണ്ടോ എന്ന് ചോദിച്ചു നോക്കൂ. കമ്മിറ്റി അംഗങ്ങളോട് അല്ലേ ചോദിക്കേണ്ടത്. ഇങ്ങനെ ഒരു ആരോപണം ഉണ്ടായത് എന്തുകൊണ്ടാണെന്ന് എനിക്ക് അറിയില്ല. ‘അമ്മ’യിലെ മതസൗഹാർദ്ദം തകർക്കരുത്- ടിനി ടോം പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group