ബെംഗളൂരു: കർണാടകത്തിലെ കുടഗില്‍ ദുബാരെ ആനത്താവളത്തിലെത്തിയ യുവതിക്ക് ദാരുണാന്ത്യം. ചെന്നൈ സ്വദേശിയായ തുളസി എന്ന മുപ്പത്തിമൂന്നുകാരിയാണ് കുത്തേറ്റ് മറിഞ്ഞുവീണ ആനക്കടിയില്‍പ്പെട്ട് കൊല്ലപ്പെട്ടത്.ആനകളെ കുളിപ്പിക്കുന്നത് കാണാനെത്തിയപ്പോഴായിരുന്നു അപകടം. ആനകള്‍ കുളിക്കുന്നതിനിടെ കൊമ്പുകോർക്കുകയായിരുന്നു. ഈ സമയത്ത് പുഴക്കരികില്‍ നിന്നിരുന്ന കാഴ്ച്ചക്കാർ ചിതറിയോടിയെങ്കിലും യുവതി ആനക്കടിയില്‍ പെടുകയായിരുന്നു. ജോലിക്കാരും ബന്ധുക്കളും രക്ഷിക്കാൻ ശ്രമിച്ചെങ്കിലും യുവതി കൊല്ലപ്പെടുകയായിരുന്നു. സംഭവത്തിന് പിന്നാലെ ആനത്താവളത്തില്‍ സുരക്ഷ ശക്തമാക്കാൻ കർണാടക വനംമന്ത്രി നിർദേശം നല്കി.